groups
മ​ര​ണ മാ​സ് ഡി
ചി​​ല​​ർ​​ക്ക് അ​​ങ്ങ​​നെ​​യാ​​ണ്, നി​​ർ​​ഭാ​​ഗ്യം ത​​ല​​യ്ക്കു മു​​ക​​ളി​​ൽ ഉ​​ദി​​ച്ചു​​നി​​ൽ​​ക്കും. മ​​റ്റു ചി​​ല​​ർ​​ക്ക് ആ​​രു​​ടെ​​യൊ​​ക്കെ​​യോ സു​​കൃ​​തം​​കൊ​​ണ്ട് വ​​ഴി​​ക​​ൾ എ​​ളു​​പ്പ​​മാ​​യി​​രി​​ക്കും. എ​​ല്ലാ ലോ​​ക​​ക​​പ്പി​​ലു​​മു​​ണ്ട് നി​​ർ​​ഭാ​​ഗ്യ​​വും ഭാ​​ഗ്യ​​വു​​മു​​ള്ള ടീ​​മു​​ക​​ൾ. നി​​ർ​​ഭാ​​ഗ്യ​​വ​​ശാ​​ൽ ചി​​ല ടീ​​മു​​ക​​ൾ ഒ​​ന്നി​​ച്ച് ഒ​​രു കു​​ട​​ത്തി​​ൽ അ​​ക​​പ്പെ​​ടും. ആ ​​കു​​ടം​​പൊ​​ട്ടി​​ച്ച് മു​​ന്നേ​​റു​​ക പു​​റ​​ത്തി​​രു​​ന്നു കാ​​ണു​​ന്ന​​ത്ര എ​​ളു​​പ്പ​​മാ​​കി​​ല്ല. അ​​ങ്ങ​​നെ​​യു​​ള്ള​​പ്പോ​​ൾ പു​​റ​​ത്തി​​രു​​ന്ന് ഏ​​വ​​രും ചാ​​ർ​​ത്തി ന​​ല്കും ആ ​​ഗ്രൂ​​പ്പി​​നൊ​​രു ഓ​​മ​​ന​​പ്പേ​​ര്, മ​​ര​​ണ​​ഗ്രൂ​​പ്പ് എ​​ന്ന്.

എ​​ല്ലാ ലോ​​ക​​ക​​പ്പി​​ലു​​മു​​ണ്ടാ​​കും ഓ​​രോ മ​​ര​​ണ ഗ്രൂ​​പ്പു​​ക​​ൾ. ഗ്രൂ​​പ്പ് ഡി ആണ് ആ വി​​ശേ​​ഷ​​ണം ഏറ്റുവാങ്ങുന്ന​​ത്. അ​​ർ​​ജ​​ന്‍റീ​​ന, ക്രൊ​​യേ​​ഷ്യ, ഐ​​സ്‌​ല​​ൻ​​ഡ്, നൈ​​ജീ​​രി​​യ എ​​ന്നി​​വ​​യാ​​ണ് ഗ്രൂ​​പ്പ് ഡി​​യി​​ലു​​ള്ള​​ത്. ലോ​​ക റാ​​ങ്കിം​​ഗി​​ൽ അ​​ഞ്ചാം സ്ഥാ​​ന​​ത്താ​​ണ് അ​​ർ​​ജ​​ന്‍റീ​​ന. ല​​യ​​ണ​​ൽ മെ​​സി​​യെ​​ന്ന സൂ​​പ്പ​​ർ താ​​രം അ​​വ​​രു​​ടെ പ്ല​​സ് പോ​​യി​​ന്‍റ് ആ​​ണ്. 18-ാം റാ​​ങ്കു​​കാ​​രാ​​യ ക്രൊ​​യേ​​ഷ്യ മി​​ക​​ച്ച ക​​ളി​​ക്കാ​​രു​​ടെ നി​​ര​​യാ​​ണ്. ലൂ​​ക്ക മോ​​ഡ്രി​​ച്ച്, ഇ​​വാ​​ൻ റാ​​കി​​റ്റി​​ക്, മ​​രി​​യോ മാ​​ൻ​​സു​​കി​​ച്ച്, ഇ​​വാ​​ൻ പെ​​രി​​സി​​ക് അ​​ങ്ങ​​നെ നീ​​ളു​​ന്നു ക്രൊ​​യേ​​ഷ്യ​​ൻ താ​​ര​​ങ്ങ​​ളു​​ടെ നി​​ര. 2016 യൂ​​റോ​​ക​​പ്പി​​ൽ അ​​ദ്ഭു​​തം കാ​​ണി​​ച്ചാ​​ണ് ഫി​​ഫ റാ​​ങ്കി​​ൽ 22-ാം സ്ഥാ​​ന​​ക്കാ​​രാ​​യ ഐ​​സ്‌​ല​​ൻ​​ഡി​​ന്‍റെ വ​​ര​​വ്. നൈ​​ജീ​​രി​​യ ആ​​ഫ്രി​​ക്ക​​ൻ ക​​രു​​ത്തി​​ന്‍റെ പ്ര​​തീ​​ക​​മാ​​ണ്. യു​​വ​​ര​​ക്ത​​ത്തി​​ന്‍റെ തി​​ള​​പ്പി​​ലാ​​ണ് നൈ​​ജീ​​രി​​യ എ​​ത്തു​​ന്ന​​ത്.

2014ലെ ​​ഗ്രൂ​​പ്പ് ഡി​​യോ​​ളം വ​​രി​​ല്ല ഇ​​ത്ത​​വ​​ണ​​ത്തേ​​ക്ക്. അ​​ന്ന് ഇ​​റ്റ​​ലി, ഇം​​ഗ്ല​ണ്ട്, ഉ​​റു​​ഗ്വെ, കോ​​സ്റ്റാ​​റി​​ക്ക എ​​ന്നി​​വ​​യാ​​യി​​രു​​ന്നു മ​​ര​​ണ ഗ്രൂ​​പ്പാ​​യ ഡി​​യി​​ൽ. ഗ്രൂ​​പ്പ് ഘ​​ട്ടം ക​​ഴി​​ഞ്ഞ​​പ്പോ​​ൾ ഇ​​റ്റ​​ലി​​യും ഇം​​ഗ്ല​​ണ്ടും പു​​റ​​ത്താ​​യി​. 2002ൽ ​​അ​​ർ​​ജ​​ന്‍റീ​​ന, ഇം​​ഗ്ല​ണ്ട്, നൈ​​ജീ​​രി​​യ, സ്വീ​​ഡ​​ൻ ഒ​​ന്നി​​ച്ചു​​വ​​ന്ന ഗ്രൂ​​പ്പ് എ​​ഫ് ആ​​യി​​രു​​ന്നു മ​​ര​​ണ​​ഗ്രൂ​​പ്പ്. 1986ൽ ​​ഡെ​ന്മാ​​ർ​​ക്ക്, സ്കോ​​ട്ട്‌​ല​​ൻ​​ഡ്, ഉ​​റു​​ഗ്വെ, വെ​​സ്റ്റ് ജ​​ർ​​മ​​നി അ​​ണി​​നി​​ര​​ന്ന ഗ്രൂ​​പ്പ് ഇ​​യും. 1982ലാ​​ണ് ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ക്രൂ​​ര​​മാ​​യ മ​​ര​​ണ​​ഗ്രൂ​​പ്പ് ഉ​​ണ്ടാ​​യ​​ത്. അ​​ന്ന് അ​​ർ​​ജ​​ന്‍റീ​​ന, ബ്ര​​സീ​​ൽ, ഇ​​റ്റ​​ലി എ​​ന്നി​​വ ര​​ണ്ടാം റൗ​​ണ്ട് ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ൽ ഒ​​ന്നി​​ച്ച് ആ​​യി​​രു​​ന്നു.

റ​​ഷ്യ​​ൻ ലോ​​ക​​ക​​പ്പി​​ൽ ഗ്രൂ​​പ്പ് ബി​​യി​​ൽ​​നി​​ന്ന് സ്പെ​​യി​​നും പോ​​ർ​​ച്ചു​​ഗ​​ലും പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ക്കാ​​നാ​​ണ് സാ​​ധ്യ​​ത. ഫി​​ഫ റാ​​ങ്കി​​ൽ പോ​​ർ​​ച്ചു​​ഗ​​ൽ നാ​​ലും സ്പെ​​യി​​ൻ എ​​ട്ടും സ്ഥാ​​ന​​ങ്ങ​​ളി​​ലാ​​ണ്. 42-ാം റാ​​ങ്കു​​കാ​​രാ​​യ മൊ​​റോ​​ക്കോ​​യും 36-ാം റാ​​ങ്കു​​കാ​​രാ​​യ ഇ​​റാ​​നും അ​​ദ്ഭു​​ത​​ങ്ങ​​ൾ കാ​​ണി​​ച്ചാ​​ൽ​​മാ​​ത്ര​​മേ മ​​റ്റൊ​​രു ചി​​ത്രം രൂ​​പ​​പ്പെ​​ടൂ.

ഗ്രൂ​​പ്പ് സി​​യി​​ൽ ഫ്രാ​​ൻ​​സ്, ഡെ​ന്മാ​​ർ​​ക്ക്, പെ​​റു എ​​ന്നി​​വ​​യാ​​ണെ​​ങ്കി​​ലും ഫ്രാ​​ൻ​​സി​​ന് കാ​​ര്യ​​ങ്ങ​​ൾ ദു​​ഷ്ക​​ര​​മാ​​കാ​​ൻ സാ​​ധ്യ​​ത​​യി​​ല്ലെ​​ന്നാ​​ണ് നി​​ഗ​​മ​​നം. ര​​ണ്ടാ​​മ​​താ​​രാ​​കു​​മെ​​ന്ന​​താ​​ണ് സി​​യി​​ലെ വി​​ഷ​​യം. പ​​ക്ഷേ, ഫി​​ഫ റാ​​ങ്കി​​ലെ ആ​​ദ്യ 15നു​​ള്ളി​​ലെ മൂ​​ന്നു​​പേ​​രാ​​ണ് ഫ്രാ​​ൻ​​സും (ഏ​​ഴ്), പെ​​റു​​വും (11), ഡെ​ന്മാ​​ർ​​ക്കും (12) എ​​ന്ന​​ത് സി​​യെ​​യും ക​​ടു​​പ്പ​​മേ​​റി​​യ​​താ​​ക്കു​​ന്നു. ഗ്രൂ​​പ്പ് ഇ​​യി​​ൽ ബ്ര​​സീ​​ലി​​നു പി​​ന്നി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്തി​​നാ​​യു​​ള്ള പോ​​രാ​​ട്ട​​മാ​​കും സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ്, സെ​​ർ​​ബി​​യ, കോ​​സ്റ്റാ​​റി​​ക്ക എ​​ന്നി​​വ ന​​ട​​ത്തു​​ക. എ​​യി​​ൽ ഉ​​റു​​ഗ്വെ​​യ്ക്കും എ​​ഫി​​ൽ ജ​​ർ​​മ​​നി​​ക്കും കാ​​ര്യ​​മാ​​യ വെ​​ല്ലു​​വി​​ളി ഉ​​ണ്ടാ​​കാ​​നി​​ട​​യി​​ല്ല. ജി​​യി​​ൽ ബെ​​ൽ​​ജി​​യ​​വും ഇം​ഗ്ല​ണ്ടും മു​​ന്നേ​​റാ​​നു​​റ​​ച്ചാ​​ണ് എ​​ത്തു​​ന്ന​​തെ​​ങ്കി​​ലും ടു​​ണീ​​ഷ്യ വെ​​ല്ലു​​വി​​ളി സൃ​​ഷ്ടി​​ച്ചേ​​ക്കും. ഗ്രൂ​​പ്പ് എ​​ച്ചി​​ൽ പോ​​ള​​ണ്ടും കൊ​​ളം​​ബി​​യ​​യു​​മാ​​ണ് ക​​ട​​ലാ​​സി​​ലെ ക​​രു​​ത്ത​​ർ. സെ​​ന​​ഗ​​ൽ, ജ​​പ്പാ​​ൻ എ​​ന്നി​​വ​​യു​​ടെ സാ​​ധ്യ​​ത​​യും അ​​ന​​ന്ത​​മാ​​ണ്.

അ​​ർ​​ജ​​ന്‍റീ​​ന

* ഫി​​ഫ റാ​​ങ്ക്: 5 =ലോ​​ക​​ക​​പ്പി​​ൽ: 17-ാം ത​​വ​​ണ

* മി​​ക​​ച്ച പ്ര​​ക​​ട​​നം: 1978, 1986 ചാ​​ന്പ്യ​ന്മാ​​ർ

* ഫൈ​​ന​​ലി​​ൽ: അ​​ഞ്ച് ത​​വ​​ണ

* പ​​രി​​ശീ​​ല​​ക​​ൻ: ഹൊ​​ർ​​ഹെ സാം​​പോ​​ളി

നാ​​ല് വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ മൂ​​ന്ന് ഫൈ​​ന​​ലു​​ക​​ളി​​ൽ (2014 ലോകകപ്പ്, 2015, 2016 കോപ്പ) പ​​രാ​​ജ​​യ​​പ്പെ​​ട്ടാ​​ണ് അ​​ർ​​ജ​​ന്‍റീ​​ന എ​​ത്തു​​ന്ന​​ത്. ല​​യ​​ണ​​ൽ മെ​​സി എ​​ന്ന താ​​ര​​ത്തി​​ലാ​​ണ് അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ പ്ര​​തീ​​ക്ഷ​​ക​​ൾ. മെ​​സി​​യു​​ടെ ബൂ​​ട്ട് ശ​​ബ്ദി​​ക്കു​​ന്ന​​തി​​നാ​​യാ​​ണ് അ​​വ​​രു​​ടെ കാ​​ത്തി​​രി​​പ്പും. ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​ത നേ​​ടി​​ക്ക​​ഴി​​ഞ്ഞ​​ശേ​​ഷം മെ​​സി​​യെ കൂ​​ടാ​​തെ ഇ​​റ​​ങ്ങി​​യ ര​​ണ്ട് പ​​രി​​ശീ​​ല​​ന മ​​ത്സ​​ര​​ങ്ങ​​ളി​​ലും അ​​ർ​​ജ​​ന്‍റീ​​ന തോ​​റ്റു. നൈ​​ജീ​​രി​​യ​​യോ​​ട് 4-2നും ​​സ്പെ​​യി​​നി​​നോ​​ട് 6-1നും. ​​സെ​​ർ​​ജ്യോ റൊ​​മേ​​രോ എ​​ന്ന പ​​രി​​ച​​യ സ​​ന്പ​​ന്ന​​നാ​​യ ഗോ​​ളി​​യു​​ടെ അ​​ഭാ​​വം തി​​രി​​ച്ച​​ടി​​യാ​​യേ​​ക്കും.

മെ​​സി​​ക്കു പു​​റ​​മേ സെ​​ർ​​ഹ്യോ അ​​ഗ്വെ​​യ്റോ, പൗ​​ലോ ഡൈ​​ബാ​​ല, എ​​യ്ഞ്ച​​ൽ ഡി ​​മ​​രി​​യ, ജാ​​വി​​യ​​ർ മ​​സ്ക​​രാ​​നോ, എ​​വ​​ർ ബെ​​നേ​​ഗ, മാ​​ർ​​കോ റോ​​ഹോ, ഗോ​​ണ്‍​സാ​​ലോ ഹി​​ഗ്വി​​ൻ തു​​ട​​ങ്ങി​​യ​​വ​​രു​​ടെ പ​​രി​​ച​​യസ​​ന്പ​​ത്ത് ക​​രു​​ത്തേ​​കും.

ഐ​​സ്‌​ല​​ൻ​​ഡ്

* ഫി​​ഫ റാ​​ങ്ക്: 22 =ലോ​​ക​​ക​​പ്പി​​ൽ: ആ​​ദ്യം

* യോ​​ഗ്യ​​ത ക​​ളി​​ച്ച​​ത്: 13 ത​​വ​​ണ

* പ​​രി​​ശീ​​ല​​ക​​ൻ: ഹെ​​യ്മി​​ർ ഹാ​​ൽ​​ഗ്രിം​​സ​​ണ്‍

ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് ഐ​​സ്‌ല​​ൻ​​ഡ് ലോ​​ക​​ക​​പ്പി​​നെ​​ത്തു​​ന്ന​​ത്. ക​​ഴി​​ഞ്ഞ അ​​ഞ്ച് വ​​ർ​​ഷ​​മാ​​യി രാ​​ജ്യ​​ത്തി​​ന്‍റെ മി​​ക​​ച്ച ഫു​​ട്ബോ​​ള​​റാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട ഗി​​ൽ​​ഫി സി​​ഗേ​​ർ​​ഡ്സ​​ണ്‍ ആ​​ണ് ടീ​​മി​​ന്‍റെ നെ​​ടും​​തൂ​​ണ്‍. യോ​​ഗ്യ​​താ റൗ​​ണ്ടി​​ൽ ക്രൊ​​യേ​​ഷ്യ​​യെ ര​​ണ്ടാം സ്ഥാ​​ന​​ത്തേ​​ക്ക് പി​​ന്ത​​ള്ളി ഗ്രൂ​​പ്പ് ചാ​​ന്പ്യ​ന്മാ​​രാ​​യി റ​​ഷ്യ​​ൻ ടി​​ക്ക​​റ്റ് ക​​ര​​സ്ഥ​​മാ​​ക്കി. 2016 യൂ​​റോ ക​​പ്പി​​ൽ ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ന്ന​​താ​​ണ് ഐ​​സ്‌​ല​​ൻ​​ഡി​​ന്‍റെ ഫു​​ട്ബോ​​ൾ ച​​രി​​ത്ര​​ത്തി​​ലെ മി​​ക​​ച്ച നേ​​ട്ടം.

എ​​വ​​ർ​​ട്ട​​ണി​​ന്‍റെ മ​​ധ്യ​​നി​​ര​​ത്താ​​ര​​മാ​​യ സി​​ഗേ​​ർ​​ഡ്സ​​ണ്‍ 55 ക​​ളി​​ക​​ളി​​ൽ 18 ഗോ​​ൾ അ​​ടി​​ച്ചി​​ട്ടു​​ണ്ട്. കാ​​ർ​​ഡി​​ഫ് സി​​റ്റി​​യു​​ടെ മ​​ധ്യ​​നി​​ര​​ത്താ​​ര​​മാ​​യ ആ​​രോ​​ണ്‍ ഗ​​ണ്ണാഴ്സ​​ണ്‍ ആ​​ണ് ടീ​​മി​​ന്‍റെ നാ​​യ​​ക​​ൻ. ഒ​​ന്നും ന​​ഷ്ട​​പ്പെ​​ടാ​​നി​​ല്ലാ​​ത്ത​​തി​​നാ​​ൽ ടീ​​മി​​ന്‍റെ ശൗ​​ര്യ​​ം വ​​ർ​​ധി​​ക്കും.

ക്രൊ​​യേ​​ഷ്യ

* ഫി​​ഫ റാ​​ങ്ക്: 18 =ലോ​​ക​​ക​​പ്പി​​ൽ: അ​​ഞ്ചാം ത​​വ​​ണ

* മി​​ക​​ച്ച പ്ര​​ക​​ട​​നം: 1998ൽ ​​മൂ​​ന്നാം സ്ഥാ​​നം

* ആ​​ദ്യ ലോ​​ക​​ക​​പ്പ്: 1998

* പ​​രി​​ശീ​​ല​​ക​​ൻ: സ്ലാ​​റ്റ്കോ ഡാ​​ലി​​ക്

ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച മ​​ധ്യ​​നി​​ര​​ക്കാ​​രി​​ൽ ഒ​​രാ​​ളാ​​യ ലൂ​​ക്ക മോ​​ഡ്രി​​ച്ചാ​​ണ് ക്രൊ​​യേ​​ഷ്യ​​യു​​ടെ ക​​രു​​ത്ത്. മൂ​​ന്ന് ത​​വ​​ണ യു​​വേ​​ഫ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് കി​​രീ​​ടം നേ​​ടി​​യ മോ​​ഡ്രി​​ച്ചി​​ലാ​​ണ് ക്രൊ​​യേ​​ഷ്യ​​യു​​ടെ മ​​ധ്യ​​നി​​ര​​യു​​ടെ താ​​ക്കോ​​ൽ. ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​താ റൗ​​ണ്ടി​​ൽ ഐ​​സ്‌​ല​​ൻ​​ഡി​​നു പി​​ന്നി​​ലാ​​യി ര​​ണ്ടാം സ്ഥാ​​ന​​ത്താ​​യി​​രു​​ന്നു ക്രൊ​​യേ​​ഷ്യ. യോ​​ഗ്യ​​താ റൗ​​ണ്ടി​​ൽ ഇ​​രു​​വ​​രും ഏ​​റ്റു​​മു​​ട്ടി​​യ​​തി​​ൽ ഓ​​രോ ജ​​യം വീ​​ത​​മാ​​യി​​രു​​ന്നു. ഐ​​സ്‌​ല​​ൻ​​ഡി​​ന്‍റെ ഒ​​പ്പ​​മാ​​ണ് ക്രൊ​​യേ​​ഷ്യ വീ​​ണ്ടും എ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

ലൂ​​ക്ക മോ​​ഡ്രി​​ച്ച്, ഇ​​വാ​​ൻ റാ​​ക്കി​​റ്റി​​ക് എ​​ന്നി​​വ​​ർ മ​​ധ്യ​​നി​​ര നി​​യ​​ന്ത്രി​​ക്കു​​ന്പോ​​ൾ മ​​രി​​യോ മാ​​ൻ​​സു​​കി​​ച്ചി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള മു​​ന്നേ​​റ്റ​​നി​​ര​​യു​​ടെ ബൂ​​ട്ടു​​ക​​ൾ ഗോ​​ള​​ടി​​യി​​ൽ ശ്ര​​ദ്ധി​​ക്കും. 24 അം​​ഗ സം​​ഘ​​ത്തെ പ്ര​​ഖ്യാ​​പി​​ച്ച​​തി​​ൽ ഏ​​ഴ് താ​​ര​​ങ്ങ​​ൾ​​മാ​​ത്ര​​മാ​​ണ് മു​​പ്പ​​തോ അ​​തി​​ൽ അ​​ധി​​ക​​മോ പ്രാ​​യ​​മു​​ള്ള​​ത്.

നൈ​​ജീ​​രി​​യ

* ഫി​​ഫ റാ​​ങ്ക്: 47 =ലോ​​ക​​ക​​പ്പി​​ൽ: ആ​​റാം ത​​വ​​ണ

* ആ​​ദ്യ ലോ​​ക​​ക​​പ്പ്: 1994

* മി​​ക​​ച്ച പ്ര​​ക​​ട​​നം: 1994, 1998 പ്രീ​​ക്വാ​​ർ​​ട്ട​​ർ

* പ​​രി​​ശീ​​ല​​ക​​ൻ: ഗെ​​ർ​​നോ​​ട്ട് റോ​​ഹ​​ർ

ആ​​ഫ്രി​​ക്ക​​യി​​ൽ​​നി​​ന്ന് റ​​ഷ്യ​​ൻ ലോ​​ക​​ക​​പ്പി​​ന് ഏ​​റ്റ​​വും ആ​​ദ്യം യോ​​ഗ്യ​​ത നേ​​ടി​​യ സം​​ഘ​​മാ​​ണ് നൈ​​ജീ​​രി​​യ​​യു​​ടേ​​ത്. സൂ​​പ്പ​​ർ ഈ​​ഗി​​ൾ​​സ് എ​​ന്ന ഓ​​മ​​ന​​പ്പേ​​രു​​കാ​​രു​​ടെ ക​​രു​​ത്തു​​റ്റ താ​​ര​​ങ്ങ​​ളാ​​ണ് വി​​ക്ട​​ർ മോ​​സ​​സ്, ഒ​​ഡി​​യോ​​ണ്‍ ഇ​​ഗ്ഹാ​​ലോ, അ​​ല​​ക്സ് ഇ​​വോ​​ബി തു​​ട​​ങ്ങി​​യ​​വ​​ർ. ചെ​​ൽ​​സി​​യു​​ടെ മു​​ൻ താ​​ര​​മാ​​യി​​രു​​ന്ന ജോ​​ണ്‍ ഒ​​ബി മൈ​​ക്കി​​ൾ ആ​​ണ് ക്യാ​​പ്റ്റ​​നും ടീ​​മി​​ന്‍റെ കേ​​ന്ദ്ര​​ബി​​ന്ദു​​വും. യു​​വ​​സം​​ഘ​​വു​​മാ​​യാ​​ണ് നൈ​​ജീ​​രി​​യ എ​​ത്തു​​ന്ന​​ത് എ​​ന്ന​​താ​​ണ് ക​​രു​​ത്ത്.

റ​​ഷ്യ​​ൻ ക്ല​​ബ്ബാ​​യ സി​​എ​​സ്കെഎ മോ​​സ്കോ​​യു​​ടെ സ്ട്രൈ​​ക്ക​​റാ​​യ ഇ​​രു​​പ​​ത്ത​​ഞ്ചു​​കാ​​ര​​ൻ അ​​ഹ​​മ​​ദ് മൂ​​സ​​യാ​​ണ് ടീ​​മി​​ലെ ടോ​​പ് സോ​​ക​​റ​​ർ. 70 ക​​ളി​​ക​​ളി​​ൽ 13 ഗോ​​ൾ മൂ​​സ അ​​ടി​​ച്ചി​​ട്ടു​​ണ്ട്. ലോ​​ക​​ക​​പ്പി​​നു​​ള്ള 25 അം​​ഗ സാ​​ധ്യ​​താ സം​​ഘ​​ത്തെ പ്ര​​ഖ്യാ​​പി​​ച്ച​​തി​​ൽ വെ​​റും നാ​​ലു​​പേ​​ർ മാ​​ത്ര​​മാ​​ണ് മു​​പ്പ​​തോ ​​അ​​തി​​ൽ കൂ​​ടു​​ത​​ലോ പ്രാ​​യ​​മു​​ള്ള​​ത്. മു​​പ്പ​​ത്തൊ​​ന്നു​​കാ​​ര​​നാ​​യ ഒ​​ബി മൈ​​ക്കി​​ളാ​​ണ് ഏ​​റ്റ​​വും പ്രാ​​യ​​മു​​ള്ള ക​​ളി​​ക്കാ​​ര​​ൻ!