കോളജ് യൂണിയന് തെരഞ്ഞെടുപ്പ് 20ലേക്ക് മാറ്റി
16ന് നടക്കേണ്ട 201819 വര്‍ഷത്തെ കോളജ് യൂണിയന് തെരഞ്ഞെടുപ്പ് 20ലേക്ക് മാറ്റി വൈസ് ചാന്‍സലര്‍ ഉത്തരവായി. പ്രതികൂലമായ കാലാവസ്ഥ കാരണം പ്രവൃത്തി ദിനങ്ങള്‍ നഷ്ടപ്പെട്ടതും, അത് സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കും കോളജ് അധികൃതര്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചുകൊണ്ടുമാണ് മാറ്റിയത്. 20ന് പോളിംഗ് നടത്തുന്ന വിധത്തില്‍ കോളജ് അധികൃതര്‍ തെരഞ്ഞെടുപ്പ് ഷെഡ്യൂളില്‍ മാറ്റം വരുത്തണമെന്നും വിദ്യാര്‍ഥി ക്ഷേമവിഭാഗം ഡീന്‍ അറിയിച്ചു.
ഓണം അവധി
എല്ലാ അഫിലിയേറ്റഡ് കോളജുകളും, സര്‍വകലാശാലാ പഠനവകുപ്പുകളും, സെന്ററുകളും 20ന് വൈകുന്നേരം അടച്ച് 31ന് രാവിലെ തുറക്കും.
പ്രബന്ധങ്ങള്‍ ക്ഷണിച്ചു
സംസ്കൃത പഠനവിഭാഗം ഡിസംബറില്‍ സംഘടിപ്പിക്കുന്ന പതിമൂന്നാമത് പ്രഫ.
എന്‍.വി.പി.ഉണിത്തിരി എന്‍ഡോവ്മെന്റ് ഓള് കേരള ഓറിയന്റല്‍ കോണ്‍ഫറന്‍സിലേക്ക് പ്രബന്ധങ്ങള്‍ ക്ഷണിച്ചു. വൈദിക പഠനം, തിയറ്റര്‍ പഠനം, ക്ലാസിക്കല്‍ സാഹിത്യം, ഭാരതീയ ദര്‍ശനം, വ്യാകരണവും ഭാഷാശാസ്ത്രവും, സാംസ്കാരിക പഠനം, സ്ത്രീപഠനം, ശാസ്ത്ര സാങ്കേതിക സാഹിത്യം എന്നിവയാണ് വിഷയങ്ങള്‍ . സംക്ഷിപ്ത രൂപം സെപ്റ്റംബര്‍ 30നകവും പൂർണ പ്രബന്ധം ഒക്ടോബര്‍ 31നകവും ജനറല്‍ കണ്‍വീനര്‍ക്ക് ലഭിക്കണം. ഹാര്‍ഡ് കോപ്പിയും സോഫ്റ്റ് കോപ്പിയും അയക്കണം. വിലാസം: ഡോ.കെ.കെ.ഗീതാകുമാരി, സംസ്കൃത പഠനവിഭാഗം, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കട്ട് യൂണിവേഴ്സിറ്റി പി.ഒ, 673 635.
മ്യൂസിക് കോഓര്‍ഡിനേറ്റര്‍ നിയമനം
സ്കൂള്‍ ഓഫ് ഡ്രാമ ആൻഡ് ഫൈന്‍ ആര്‍ട്സില്‍ മ്യൂസിക് കോഴ്സുകള്‍ക്ക് കോഓര്‍ഡിനേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി 31. പ്രതിമാസ മൊത്തവേതനം: 30,800 രൂപ. 2017 ഒക്ടോബര്‍ 27, 2018 ജനുവരി നാല് തിയതികളിലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വിവരങ്ങള്‍ വെബ്സൈറ്റില്‍ .
പരീക്ഷ
ഒന്നാം സെമസ്റ്റര്‍ എല്‍എല്‍ബി യൂണിറ്ററി (ത്രിവത്സരം, 2015 സ്കീം), അഞ്ചാം സെമസ്റ്റര്‍ ബിബിഎഎല്‍എല്‍ബി (ഓണേഴ്സ്, 2011 സ്കീം) റഗുലര്‍ /സപ്ലിമെന്ററി പരീക്ഷ സെപ്റ്റംബര്‍ 11നും, മൂന്നാം സെമസ്റ്റര്‍ ബിബിഎഎല്‍എല്‍ബി (ഓണേഴ്സ്, 2011 സ്കീം) റഗുലര്‍ /സപ്ലിമെന്ററി പരീക്ഷ സെപ്റ്റംബര്‍ 28നും ആരംഭിക്കും.
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റര്‍ ബികോം/ബിബിഎ (സിസിഎസ്എസ്) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ഏപ്രില്‍ 2017 പരീക്ഷാഫലം വെബ്സൈറ്റില്‍ . പുനര്‍മൂല്യനിര്‍ണയ അപേക്ഷാ തിയതി പിന്നീട് അറിയിക്കും.
2018 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എംഎ ഫിലോസഫി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍ . പുനര്‍മൂല്യനിര്‍ണയത്തിന് 31 വരെ അപേക്ഷിക്കാം.
2017 നവംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എംഎസ്സി മൈക്രോബയോളജി (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍ .