പരീക്ഷകള്‍ മാറ്റിവെച്ചു.
ഓഗസ്റ്റ് പത്തിന് നടത്താനിരുന്ന എംഎസ്ഡബ്ള്യു , എംഎ ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ പ്രവേശന പരീക്ഷകള്‍ മാറ്റിവെച്ചു. എംഎസ്ഡബ്ള്യു പരീക്ഷപതിമൂന്നിന് രാവിലെ പത്തിനും എംഎ ജേര്‍ണലിസം ആന്ഡള് മാസ്സ് കമ്യൂണിക്കേഷന്‍ പരീക്ഷ അന്ന് ഉച്ചക്ക് രണ്ടിന് നടക്കും. അന്ന് രണ്ടിന് എംഎസ്ഡബ്ള്യു ഇന്റർവ്യൂവും നടത്തും. ഫോണ്‍ : 04942407016 , 2407017
ബിടിഎ സീറ്റൊഴിവ്
തൃശൂര്‍ അരണാട്ടുകരയിലെ സ്കൂള്‍ ഓഫ് ഡ്രാമയില്‍ ബിടിഎ കോഴ്സിന് എസ്സി (രണ്ട്), എസ്ടി (ഒന്ന്) മറ്റു പിന്നോക്ക വിഭാഗങ്ങള്‍ (രണ്ട്) സീറ്റൊഴിവുണ്ട്. താല്പര്യമുള്ളവര് രേഖകളുമായി ആഗസ്റ്റ് 14 നു രാവിലെ പത്തിന് കേന്ദ്രത്തില്‍ ഹാജരാകണം. എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഫോണ്‍ : 0487 2385352.
പരീക്ഷ വിദൂര വിദ്യാഭ്യാസം രണ്ടാം സെമസ്റ്റര്‍ ബിജിഡിഎ ( സിയുസിബിസിഎസ്എസ് 2014 പ്രവേശനം) ഏപ്രില്‍ 2016 സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ പരീക്ഷ സെപ്റ്റംബര്‍ 11 നു ആരംഭിക്കും.
പരീക്ഷാഫലം
2018 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബിപിഎഡ് പരീക്ഷാഫലം വെബ്സൈറ്റില്‍ . പുനര്‍മൂല്യനിര്‍ണ്ണയത്തിനു 30 വരെ അപേക്ഷിക്കാം
എംസിഎ പുനര്‍മൂല്യനിർണയഫലം
2017 ഡിസംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംസിഎ പരീക്ഷ പുനര്‍മൂല്യനിര്‍ണയഫലം വെബ്സൈറ്റില്‍ .