മൂന്നാം സെമസ്റ്റർ ബിടെക് സപ്ലിമെന്ററി പരീക്ഷ മാറ്റിവച്ചു
ജൂണ്‍ അഞ്ചിന് ആരംഭിക്കേണ്ടിയിരുന്ന മൂന്നാം സെമസ്റ്റർ ബിടെക് (2013 സ്കീം) സപ്ലിമെന്ററി പരീക്ഷ ജൂണ്‍ 18 ലേക്ക് മാറ്റി. പുതുക്കിയ തീയതി പിന്നീട് പ്രസിദ്ധീകരിക്കും.
ബിഎസ്സി പ്രാക്ടിക്കൽ പരീക്ഷ
2017 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎസ്സി ബയോടെക്നോളജി (മൾട്ടിമേജർ), കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷ ജൂണ്‍ 14ന് നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭിക്കും.
പ്രാക്ടിക്കൽ പരീക്ഷ, വൈവാവോസി
ആറാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി ജ്യോഗ്രഫി പ്രാക്ടിക്കൽ പരീക്ഷയും വൈവാവോസിയും ജൂണ്‍ നാല് മുതൽ 13 വരെ അതാത് കോളജുകളിൽ നടത്തും.വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
എംവിഎ പരീക്ഷകൾ
മൂന്നാം സെമസ്റ്റർ, നാലാം സെമസ്റ്റർ മാസ്റ്റർ ഓഫ് വിഷ്വൽ ആർട്സ്(എംവിഎ) പരീക്ഷകൾ ജൂണ്‍ ഒന്നിന് ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ടൈംടേബിൾ
കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ആറാം സെമസ്റ്റർ ബിഎസ്സി ഹോട്ടൽ മാനേജ്മെന്റ് കാറ്ററിംഗ് സയൻസിന്റെ പ്രാക്ടിക്കൽ പരീക്ഷകൾ 30 മുതൽ ജൂണ്‍ ആറുവരെ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
തോന്നയ്ക്കൽ ശ്രീ സത്യസായ് ആർട്സ് & സയൻസ് കോളജിൽ (എയ്ഡഡ്)
ഒന്നാം വർഷ ബിരുദ പ്രവേശനം
പുതുതായി അഫിലിയേറ്റ് ചെയ്ത എയ്ഡഡ് കോളജായ തിരുവനന്തപുരം തോന്നയ്ക്കൽ ശ്രീ സത്യസായ് ആർട്സ് & സയൻസ് കോളജിൽ ബിഎ ഇംഗ്ലീഷ് (30 സീറ്റ്), ബികോം ഫിനാൻസ് (40 സീറ്റ്), ബിഎസ്സി ഫിസിക്സ് (30 സീറ്റ്) എന്നീ കോഴ്സുകൾ അനുവദിച്ചു. താത്പര്യമുളള വിദ്യാർഥികൾക്ക് ഓണ്‍ലൈനായി അപേക്ഷ നൽകാം.നിലവിൽ അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്കും ഈ കോളജും കോഴ്സുകളും അപേക്ഷയിൽ ചേർക്കാം.പുതുതായി കോളജും കോഴ്സും നൽകുന്ന വിദ്യാർഥികൾ മാറ്റം വരുത്തിയ പുതിയ ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം.ഇതിനായി സർവകലാശാലയിലേക്ക് അപേക്ഷകൾ ഒന്നും തന്നെ അയയ്ക്കേണ്ടതില്ല.
കേരള സർവകലാശാല ഒന്നാം വർഷ ബിരുദ പ്രവേശനം2018 സിബിഎസ്ഇ പാസായവർക്കും അപേക്ഷിക്കാം
അഫിലിയേറ്റ് ചെയ്തിട്ടുളള ആർട്സ് ആൻഡ് സയൻസ് കോളജുകളിലും (ഗവണ്മെന്റ്/എയ്ഡഡ്/സ്വാശ്രയ), യുഐടി, ഐഎച്ച്ആർഡി എന്നിവിടങ്ങളിലും ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുളള 201819 വർഷത്തെ പ്രവേശനത്തിന് ഓണ്‍ലൈൻ രജിസ്ട്രേഷൻ പുരോഗമിക്കുന്നു.
സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ വിജയിച്ചവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
മാനേജ്മെന്റ്, കമ്യൂണിറ്റി, വികലാംഗർ, തമിഴ് ഭാഷ ന്യൂനപക്ഷ വിഭാഗങ്ങൾ, ലക്ഷദ്വീപ് നിവാസികൾ, സ്പോർട്സ് ക്വോട്ട എന്നിവയിൽ പ്രവേശനം ആഗ്രഹിക്കുന്നവർ എല്ലാവരും തന്നെ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷ സമർപ്പിച്ചിരിക്കണം. ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാലയിലേക്ക് അയയ്ക്കേണ്ടതില്ല.
ബിടെക് സൂക്ഷ്മ പരിശോധന
2017 മേയിൽ നടത്തിയ ആറാം സെമസ്റ്റർ ബിടെക് (പാർട്ട് ടൈം റീസ്ട്രക്ചേർഡ് 2013 സ്കീം) പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുളള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾ ടിക്കറ്റുമായി 28 മുതൽ ജൂണ്‍ നാലുവരെയുളള പ്രവൃത്തി ദിനങ്ങളിൽ ബിടെക് റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.