2018 ജനുവരിയിൽ നടന്ന ബികോം (ആന്വൽ സ്കീം) പാർട്ട്3 (മേഴ്സി ചാൻസ്)പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി.പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ 21 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
ഒന്നാം വർഷ ബിരുദപ്രവേശനം
കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുളള ഗവ./എയ്ഡഡ്/സ്വാശ്രയ ആർട്ട്സ് ആന്റ് സയൻസ് കോളജുകളിലും , യുഐടി, ഐഎച്ച്ആർഡി കേന്ദ്രങ്ങളിലും ഒന്നാംവർഷ ബിരുദ പ്രോഗ്രാമുകളിലേയ്ക്കുള്ള 201819 അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ തുടരുന്നു.സർവകലാശാലയുടെ കീഴിൽ ബിരുദപ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും എകജാലക സംവിധാനത്തിലൂടെ അപേക്ഷ സമർപ്പിക്കണം.
കമ്യൂണിറ്റി, സ്പോർട്സ് ക്വാട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഓണ്‍ലൈൻ അപേക്ഷയുടെ ഒരു പകർപ്പും, അനുബന്ധ രേഖകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ ഒന്നും തന്നെ സർവകലാശാലയിലേക്ക് അയയ്ക്കേണ്ടതില്ല. ഓണ്‍ലൈൻ അപേക്ഷയിൽ രേഖപ്പെടുത്തുന്ന മാർക്കുകൾ, പാസായ വർഷം, പാസാകാൻ എടുത്ത അവസരങ്ങളുടെ എണ്ണം തുടങ്ങിയവയിലെ തിരുത്തലുകൾക്ക് സർവകലാശാല അവസരം നൽകുന്നതാണ്. ഓണ്‍ലൈൻ രജിസ്ട്രേഷന്റെ അവസാന തീയതി പിന്നീട് അറിയിക്കും.
ബിസിഎ ഫലം
2017 ഒക്ടോബറിൽ നടത്തിയ രണ്ടും നാലും സെമസ്റ്റർ ബിസിഎ (2010 സ്കീം) സിബിസിഎസ്എസ് (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം വെബ്സൈറ്റിൽ ലഭിക്കും.
റിസർച്ച് അസോസിയേറ്റ് ഒഴിവ്
കംപ്യൂട്ടേഷണൽ ബയോളജി ആൻഡ് ബയോഇൻഫോർമാറ്റിക്സ് വകുപ്പിന് കീഴിൽ കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ പദ്ധതിയായ DBTBIF പ്രോജക്ടിൽ റിസർച്ച് അസോസിയേറ്റ് ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ ഒന്ന്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ Job notifications എന്ന ലിങ്കിൽ ലഭിക്കും.
ബിആർക്ക് ഫലം
2017 സെപ്റ്റംബറിൽ നടത്തിയ നാലാം സെമസ്റ്റർ ബിആർക്ക് (2013 സ്കീം) റഗുലർ ആൻഡ് സപ്ലിമെന്ററി പരീക്ഷയുടെ ഫലം വെബ്സൈറ്റിൽ.
ബിഎഡ് ഫലം
2017 ഒക്ടോബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎഡ് പരീക്ഷയുടെ (2013 സ്കീം സപ്ലിമെന്ററി ആൻഡ് 2004 സ്കീംമേഴ്സി ചാൻസ്) ഫലം വെബ്സൈറ്റിൽ ലഭിക്കും. .പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ 12 വരെ അപേക്ഷിക്കാം.