കേരള സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സർവകലാശാല തലത്തിൽ നടത്തുന്ന റിസർച്ച് അദാലത്തിലേക്ക് ഓണ്‍ലൈനായി പരാതികൾ സമർപ്പിക്കാനുള്ള അവസാന തീയതി 23 വരെ നീട്ടി. പരാതികൾ വെബ്സൈറ്റിൽ സമർപ്പിക്കാം.
മാർക്ക് ലിസ്റ്റുകൾ കൈപ്പറ്റണം
വിദൂര വിദ്യാഭ്യാസ കേന്ദ്രം ജൂലൈയിൽ നടത്തിയ എംകോം സപ്ലിമെന്ററി പരീക്ഷകളുടെ മാർക്ക്ലിസ്റ്റുകൾ പാളയം, ഓഫീസിൽ നിന്നും കൈപ്പറ്റണം. ഹാൾടിക്കറ്റും ബിരുദ സർട്ടിഫിക്കറ്റിന്റെ പകർപ്പും ഹാജരാക്കണം. പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 11 വരെ നീട്ടി.
സൂക്ഷ്മപരിശോധനയ്ക്ക് ഹാജരാകണം
2016 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്കായി അപേക്ഷിച്ചിട്ടുള്ളവർ ഹാൾടിക്കറ്റും ഐഡി കാർഡുമായി 23 മുതൽ മേയ് അഞ്ച് വരെയുള്ള പ്രവർത്തിദിവസങ്ങളിൽ സെക്ഷനിൽ ഹാജരാകണം.
ക്രിമിനോളജി ആന്‍ഡ് ക്രിമിനൽ ജസ്റ്റീസ് അഡ്മിനിസ്ട്രേഷൻ തീയതി നീട്ടി
തുടർവിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന പിജി സർട്ടിഫിക്കറ്റ് ഇൻ ക്രിമിനോളജി ആന്‍ഡ് ക്രിമിനൽ ജസ്റ്റീസ് അഡ്മിനിസ്ട്രേഷൻ കോഴ്സിന് 30 വരെ അപേക്ഷിക്കാം. യോഗ്യത: കേരള സർവകലാശാല അംഗീകരിച്ച ബിരുദം. കോഴ്സ് ദൈർഘ്യം: ആറ് മാസം. ഫീസ്: 9000/ നിയമബിരുദധാരികൾക്ക് ഫീസ്: 8500/ രൂപ. ക്ലാസ്സുകൾ: ശനി, ഞായർ ദിവസങ്ങളിൽ മാത്രം. വിവരങ്ങൾക്ക്: ഫോണ്‍: 04712302523