University News
അപേക്ഷാ തീയതി
മൂന്നാം സെമസ്റ്റർ എംഎസ് സി ബയോമെഡിക്കൽ ഇൻസ്ട്രുമെന്േ‍റഷൻ (പുതിയ സ്കീം 2016 അഡ്മിഷൻ റഗുലർ), മാസ്റ്റർ ഓഫ് അപ്ലൈഡ് സയൻസ് ഇൻ ബയോമെഡിക്കൽ ഇൻസ്ട്രുമെന്േ‍റഷൻ (പഴയ സ്കീം, 20142015 അഡ്മിഷൻ സപ്ലിമെന്‍ററി) പരീക്ഷകൾ മേയ്15 ന് ആരംഭിക്കും. അപേക്ഷകൾ 23 വരെയും 50 രൂപ പിഴയോടെ 24 വരെയും 500 രൂപ സൂപ്പർ ഫൈനോടെ 27 വരെയും സ്വീകരിക്കും.

മൂന്നാം സെമസ്റ്റർ എംസിഎ (അഫിലിയേറ്റഡ് കോളജുകളും സിപിഎഎസും, റഗുലർ, സപ്ലിമെന്‍ററി, ലാറ്ററൽ എൻട്രി) പരീക്ഷകൾ മേയ്30 നു ആരംഭിക്കും. അപേക്ഷകൾ 24 വരെയും 50 രൂപ പിഴയോടെ 25 വരെയും 500 രൂപ സൂപ്പർ ഫൈനോടെ 27 വരെയും സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ 150 രൂപയും വീണ്ടും എഴുതുന്നവർ പേപ്പർ ഒന്നിന് 30 രൂപ വീതവും (പരമാവധി 150 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷാ ഫീസിനൊപ്പം അടക്കണം. ലാബ് പരീക്ഷകൾ വീണ്ടും എഴുതുന്നവർ ഫീസ് അടച്ച് രജിസ്റ്റർ ചെയ്യണം. വിശദമായ ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്.

ഓഫ് കാന്പസ് പരീക്ഷാ കേന്ദ്രങ്ങൾ

2018 മേയ് മാസത്തിൽ നടത്തുന്ന ഓഫ് കാന്പസ് പരീക്ഷകൾക്ക് മങ്കൊന്പ് എസ്എൻ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, പയ്യപ്പാടി കോളജ് ഓഫ് അപ്ലൈഡ് സയൻസ്, കെടാമംഗലം ശ്രീനരായണ ആർട്സ് ആൻഡ്് സയൻസ് കോളജ് എന്നിവയും പരീക്ഷാ കേന്ദ്രങ്ങളായി അനുവദിച്ചു.

ബിടെക് പരീക്ഷ

2018 മേയ്, ജൂണ്‍ മാസങ്ങളിൽ നടത്തുന്ന എട്ടാം സെമസ്റ്റർ ബിടെക് (പുതിയ സ്കീം റഗുലർ, സപ്ലിമെന്‍ററി) പരീക്ഷയിലെ ഇലക്ടീവ് വിഷയമായ സ്ട്രക്ച്ചറൽ ഡയനാമിക്സ് ആൻഡ് സ്റ്റബിലിറ്റി അനാലിസിസ് പരീക്ഷ മേയ് 16ന് രാവിലെ 9.30 മുതൽ 12.30 വരെ നടത്തും.

പരീക്ഷാ ഫലം

2017 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംബിഎ (റഗുലർ, സപ്ലിമെന്‍ററി) പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി.പുനർമൂല്യനിർണയത്തിനും സൂക്ഷമ പരിശോധനയ്ക്കും മേയ് മൂന്നു വരെ അപേക്ഷിക്കാം.

സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്മെന്‍റ് സ്റ്റഡീസിൽ 2017 നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഗാന്ധിയൻ സ്റ്റഡീസ്, ഡെവലപ്മെന്‍റ് സ്റ്റഡീസ് (സിബിസിഎസ്എസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.

2018 ജനുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎഡ് സ്പെഷൽ എഡ്യുക്കേഷൻ ലേണിംഗ് ഡിസെബിലിറ്റി (റഗുലർ,ഇംഫപ്രൂവ്മെന്‍റ്) പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷമ പരിശോധനയ്ക്കും മേയ് രണ്ടു വരെ അപേക്ഷിക്കാം.

2017 ജൂണിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ സിറിയക് (ഇംഫപൂവ്മെന്‍റ്, സപ്ലിമെന്‍ററി) പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷമ പരിശോധനയ്ക്കും മേയ് മൂന്നു വരെ അപേക്ഷിക്കാം.