Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
"എനിക്ക് ഇഷ്ടം ഗ്ലാമറിനോട്..'
Thursday, March 15, 2018 2:14 PM IST
മലയാളി പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് അഞ്ജലി. അന്യഭാഷാ നായികയെങ്കിലും കരിയറിന്റെ തുടക്കകാലത്തു തന്നെ പയ്യൻസിലൂടെ ജയസൂര്യയുടെ നായികയായെത്തി മലയാളികളുടെ ഇഷ്ടം നേടിയരുന്നു ഈ നായിക. പിന്നീടു വലിയൊരു ഇടവേളയ്ക്കു ശേഷം ഇപ്പോൾ പ്രദർശനം തുടരുന്ന റോസാപ്പൂ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്കെത്തിയിരിക്കുന്നു. തമിഴിൽ തുടക്കം കുറിച്ച് ഇന്നു മലയാളത്തിലും തെലുങ്കിലുമായി മികച്ച അഭിനേത്രികളുടെ പട്ടികയിലേക്കാണ് അഞ്ജലിയുടെ പേരും ചേർക്കപ്പെടുന്നത്. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന അഞ്ജലിയുടെ വിശേഷങ്ങളിലൂടെ...
മികച്ച തുടക്കം
എന്നെ തേടിവരുന്ന എല്ലാ കഥാപാത്രങ്ങളും മികച്ചതാക്കാനാണ് ശ്രമിക്കുന്നത്. അതു നല്ലതായെന്ന് എല്ലാവരും പറയുന്പോൾ സന്തോഷം. എന്റെ ആദ്യ ചിത്രം കാട്രതു തമിഴ് കഴിഞ്ഞപ്പോൾ വളരെ മെച്വേർഡായി അഭിനയിച്ചു എന്ന് എല്ലാവരും പറഞ്ഞിരുന്നു. കാമറയ്ക്കു മുന്നിലെത്തുന്നതു തന്നെ ആ ചിത്രത്തിലൂടെയാണ്. ആ സിനിമയിൽ നന്നായെന്നു പറയുന്പോൾ അതിനു പിന്നിൽ സംവിധായകൻ റാം സാറിന്റെ വലിയൊരു പിന്തുണയുണ്ട്. ഓരോ സീനും മോണിറ്ററിൽ നോക്കി ഇങ്ങനെ ചെയ്യണം എന്നു പറഞ്ഞുതരുമായിരുന്നു. ആ സിനിമയിൽ നിന്നുമാണ് കാമറക്കുമുന്നിൽ എങ്ങനെ പെർഫോം ചെയ്യണമെന്നു പഠിക്കുന്നത്. രണ്ടാമത്തെ ചിത്രം അങ്ങാടിത്തെരുവിൽ പോകുന്പോൾതന്നെ വലിയൊരു കഥാപാത്രമാണ്, അഭിനയ സാധ്യതയുള്ളതാണെന്നു പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അങ്ങാടിത്തെരുവിലെ കനിയെ എനിക്കു ഇംപ്രവൈസ് ചെയ്യാനുള്ള അവസരം കിട്ടിയിരുന്നു.
കഥാപാത്രങ്ങളിലെ കൈയൊപ്പ്
അതിനു പിന്നിൽ അങ്ങനെ രഹസ്യമൊന്നുമില്ല. ഒരു സിനിമയുടെ കഥ കേൾക്കുന്പോൾ അതിൽ എന്റെ കഥാപാത്രത്തെക്കുറിച്ച് ഞാനെങ്ങനെയാണോ അങ്ങനെ ചിന്തിച്ചാണ് കേൾക്കുന്നത്. എന്നെക്കൊണ്ടു സാധിക്കുന്നതാണ്, എനിക്കു ചേരുന്നതാണെന്നു തോന്നുന്പോഴാണ് ഞാൻ ആ സിനിമ കമ്മിറ്റ് ചെയ്യുന്നത്. ആ ഒരു സ്പാർക്ക് വന്നില്ലെങ്കിൽ എനിക്കതു യോജിച്ചതല്ലെന്നു മനസിലാകും. സിനിമ തിരഞ്ഞെടുപ്പിലുള്ള എന്റെ തിയറി അതാണ്. ഒരു സിനിമയുടെ ആദ്യ ദിവസത്തെ ഷൂട്ടിംഗ് മുതൽ തന്നെ ഞാനിങ്ങനെയാണെങ്കിൽ ആ സാഹചര്യമെന്തെന്നു ചിന്തിക്കും. ഇപ്പോൾ തിയറ്ററിലെത്തിയ റോസാപ്പൂവിലെ രശ്മി എന്ന കഥാപാത്രം വന്നപ്പോഴും അതാണ് ഞാൻ ചിന്തിച്ചത്. ഞാനാണ് ആ സാഹചര്യത്തിലെങ്കിൽ എങ്ങനെയൊക്കെയാകാം പെരുമാറുന്നതും പ്രതികരിക്കുന്നതുമെന്ന്. ഓരോ കഥാപാത്രത്തിനുവേണ്ടിയും നൂറു ശതമാനം എഫോർട്ടു കൊടുക്കാനാണ് ശ്രമിക്കുന്നത്.
സ്റ്റാറുകൾക്കൊപ്പം അഭിനയിക്കുന്പോൾ
സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിക്കുന്പോൾ ഒരു ഭയം എപ്പോഴുമുണ്ട്. ഇരൈവി ചെയ്യുന്ന സമയത്ത് വലിയ താരനിരയാണ് ചിത്രത്തിൽ. തമിഴിലുള്ള എന്റെ ആദ്യത്തെ മൾട്ടിസ്റ്റാർ ചിത്രമതാണ്. വിജയ് സേതുപതി, എസ് ജെ സൂര്യ, കർണ തുടങ്ങിയവരെല്ലാം മികച്ച പ്രകടനമാണ് സിനിമയിൽ കാഴ്ചവെക്കുന്നത്. അവരുടെ ഒപ്പം ചെയ്യുന്പോൾ നമ്മൾ ഒട്ടും കുറയരുതെന്ന ചിന്ത ആദ്യത്തെ കുറച്ചു ദിവസം എനിക്കു ടെൻഷൻ തന്നിരുന്നു. കാരണം വിജയ് സേതുപതിയുമായി കുറേ കോന്പിനേഷൻ സീനുകൾ എനിക്കുണ്ട്. അപ്പോൾ എന്റെ ഒറിജിനാലിറ്റി നഷ്ട്ടപ്പെട്ടതായി എനിക്കു തോന്നി. കഥാപാത്രത്തോടു നൂറു ശതമാനം സത്യസന്ധമാകാൻ കഴിയുന്നില്ല. അപ്പോൾ ചിന്തിച്ചു, അവരുടെ റോൾ അവർ ചെയ്യുന്നുണ്ട്, എന്റേത് മികച്ചതാക്കേണ്ടത് ഞാനാണ്. അങ്ങനെ വരുന്പോൾ ആരു മികച്ചതെന്നല്ല, ആരൊക്കെ സിനിമയെ നന്നാക്കി എന്നതാണുകാര്യം. പിന്നെ ഇരൈവിയിലെ പൊന്നി എന്ന കഥാപാത്രം അത്തരത്തിൽ പ്രേക്ഷക ഇഷ്ടം നേടുന്ന ഒന്നായിരുന്നു.
ഗ്ലാമറിനോട് ഇഷ്ടം
ഗ്ലാമറസായി തുടങ്ങുന്നത് കലകലപ്പ് എന്ന സിനിമ ചെയ്യുന്ന സമയം മുതലാണ്. അത് ആ കഥാപാത്രത്തിനു വേണ്ടിയിരുന്നതാണ്. സേട്ടൈ ചെയ്യുന്പോൾ അതിൽ ഞാൻ ഒരു റിപ്പോർട്ടറാണ്. അപ്പോൾ ഗ്രാമീണ വേഷത്തിൽ എത്താൻ പറ്റില്ല. കഥാപാത്രത്തിന്റെ ലുക്ക് വളരെ പ്രാധാന്യമുള്ളതാണ്. സാധാരണയിൽ നിന്നും കുറച്ചുകൂടി മോഡേണായിട്ടായിരിക്കും അവളുടെ സ്വപ്നത്തിൽ വരുന്നത്. കഥാപാത്രം ഡിമാൻഡു ചെയ്യുന്പോൾ അതു നമ്മൾ ചെയ്യുന്നു. കലകലപ്പ് മുതൽ അത്യാവശ്യം ഗ്ലാമറായി ചെയ്യുന്നുണ്ട്. അത്തരം കഥാപാത്രങ്ങൾ ചെയ്യാൻ എനിക്കിഷ്ടമാണ്.
അജിത്തിനും സൂര്യക്കുമൊപ്പം
മങ്കാത്തയിലാണ് അജിത്ത് സാറിനൊപ്പം അഭിനയിക്കുന്നത്. ഒരു കല്യാണ സീനിന്റെ ഷൂട്ടിംഗായിരുന്നു ആദ്യത്തെ രണ്ടു മൂന്നു ദിവസം. നായിക എന്നതിനപ്പുറം ഒപ്പം അഭിനയിക്കാൻ സാധിക്കുന്നതു തന്നെ ഏറെ സന്തോഷം നൽകുന്നതാണ്. പിന്നെ സിങ്കം 2-വിൽ സൂര്യ സാറിനൊപ്പം ഒരു പാട്ടിലാണ് എത്തിയത്. ഇനിയും മികച്ച വേഷങ്ങൾ അവർക്കൊപ്പം ചെയ്യണമെന്നുതന്നെയാണ് ആഗ്രഹം.
അഭിനന്ദനമായി ബലൂണ്‍
തമിഴിൽ ഞാൻ ചെയ്ത ആദ്യത്തെ ഹൊറർ ചിത്രമായിരുന്നു ബലൂണ്‍. തെലുങ്കിൽ അതിനു മുന്‍പ് ഗീതാഞ്ജലി എന്നൊരു ഹൊറർ ചിത്രം ചെയ്തിരുന്നു. ഏറെ അഭിനന്ദനവും സംസ്ഥാന പുരസ്കാരവും ആ ചിത്രത്തിലൂടെ കിട്ടിയിരുന്നു. ബലൂണിലൂടെയാണ് തമിഴിൽ ഹൊറർ ചിത്രം ചെയ്യുന്നത്. പതിവു നായിക എന്നതിനപ്പുറം നമുക്കു ചെയ്യാൻ കുറച്ചേറെ സ്പേസുള്ളൊരു കഥാപാത്രമായിരുന്നു അത്.
ജയ് - അഞ്ജലി വിവാഹ വാർത്തകൾ
നിറയെ ഗോസിപ്പുകൾ അത്തരത്തിൽ വരുന്നുണ്ട്. ജയ് എന്റെ അടുത്ത മിത്രമാണ്. ഇത്തരത്തിലുള്ള ഗോസിപ്പുകൾക്കൊന്നും മറുപടി കൊടുക്കാൻ നിൽക്കാറില്ല. നമ്മൾ പറയാത്തൊരു കാര്യത്തിനു മറുപടി പറഞ്ഞു തുടങ്ങിയാൽ പിന്നെ സിനിമയിൽ അഭിനയിക്കാൻ സമയം കിട്ടാതെ പോകും. ഞാൻ അതൊന്നു ശ്രദ്ധിക്കാറില്ല. എന്റെ അഭിമുഖങ്ങൾ പോലും ഞാൻ ശ്രദ്ധിക്കില്ല. വീട്ടിൽ ഞാനിരിക്കുന്പോൾ പോലും എന്റെ അഭിമുഖങ്ങളൊക്കെ ടിവിയിൽ വന്നാൽ അതു കാണാറില്ല. അതു നന്നാക്കാമായിരുന്നല്ലോ എന്ന അനാവശ്യമായ ചിന്തവരും. ഞാൻ അഭിനയിച്ച സിനിമകൾ കാണുന്പോൾപോലും അതു തോന്നാറുണ്ട്. അതുകൊണ്ടു തന്നെ ഗോസിപ്പുകളൊന്നും എന്നെ ബാധിക്കുന്നില്ല എന്നതാണ് സത്യം.
കഥാപാത്രങ്ങളോട് ഏറെ ആഗ്രഹം
ഇതുവരെ അഭിനേത്രി എന്ന നിലയിൽ എനിക്കു പേരു തന്ന കഥാപാത്രങ്ങളാണ് ചെയ്തത്. ഇനിയും അത്തരത്തിൽ നല്ല കഥാപാത്രങ്ങളുമായി തുടരണമെന്നു കരുതുന്നു. അതു മലയാളമായാലും തമിഴായാലും തെലുങ്കായാലും ഭാഷാ വ്യത്യാസമില്ലാതെ ചെയ്യണം. തിയറ്ററിൽ സിനിമ കണ്ടു വെളിയിലെത്തുന്പോൾ അഞ്ജലി നന്നായിരുന്നു എന്നു പ്രേക്ഷകർ പറയണമെന്നു തന്നെയാണ് ആഗ്രഹം.
പുതിയ പ്രോജക്ടുകൾ
ഏറെ പ്രതീക്ഷയുള്ള പ്രോജക്ടാണ് മമ്മൂട്ടി സാറിനൊപ്പം അഭിനയിച്ച പേരൻപ്. എന്റെ ആദ്യ സംവിധായകൻ റാം സാറിന്റെ ചിത്രമാണത്. സമുദ്രക്കനിയുടെ നാടോടികൾ-2 ആണ് കമ്മിറ്റ് ചെയ്തിരിക്കുന്ന മറ്റൊരു ചിത്രം. തമിഴിൽ ഞാൻ ചെയ്യുന്ന ആദ്യ കേന്ദ്രീകൃത സിനിമയാണ് കാണ്പത് പൊയ്. വളരെ ഇന്ററസ്റ്റിംഗായ ഒരു പ്രോജക്ടാണ്. എനിക്കു തന്നെ ചെയ്യണം എന്നു തോന്നിയിരുന്നു അതു കേട്ടപ്പോൾ. സ്റ്റൈലായ ഒരു ആക്ഷൻ ത്രില്ലറായിരിക്കും ചിത്രം. ഞാൻ ആദ്യമായി ആക്ഷൻ ചെയ്യുന്ന ചിത്രമാണത്. പിന്നെ ഒന്നു രണ്ടു ചിത്രങ്ങൾ കൂടി തമിഴിലും തെലുങ്കിലുമായി കമ്മിറ്റ് ചെയ്തിട്ടുണ്ട്.
കാലിയുടെ വിശേഷങ്ങൾ
കാലി സംവിധാനം ചെയ്യുന്നത് ഉദയനിധി സ്റ്റാലിന്റെ ഭാര്യ കൃതിക ഉദയനിധിയാണ്. ഒരു സംവിധായികക്കൊപ്പം വർക്കു ചെയ്യുന്നത് ആദ്യമായാണ്. നല്ലൊരു കഥാപാത്രമണ് കാലിയിൽ ചെയ്യുന്നത്. സിനിമയ്ക്കു ശേഷവും എന്റെ നല്ലൊരു സുഹൃത്താണ് കിരു. വളരെ ശാന്തമായി തന്റെ സിനിമയെ ഒരുക്കുന്നയാളാണ് അവർ. വിജയ് ആന്റണിയാണ് കാലിയിൽ നായകനായി എത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
ചിപ്പിയായി സനുഷയുടെ രണ്ടാംവരവ്
ജലധാര പമ്പ്സെറ്റ് സിന്‍സ് 1962ലെ ചിപ്പിയായി സനുഷ വീണ്ടും മലയാള സിനിമയില്‍. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാ
സെന്നയും പദ്മിനിയും
തിങ്കളാഴ്ച നിശ്ചയത്തിന്റെ സംവിധായകന് സെന്ന ഹെഗ്ഡെയും കുഞ്ഞിരാമായണത്തിന്റെ എഴുത്തുകാരന് ദീപു പ്രദ
നല്ല നിലാവുള്ള രാത്രിയില്‍ സംഭവിച്ചത്...
ഒരിടവേളയ്ക്കുശേഷം നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് നിര്‍മിച്ച നല്ല നിലാവുള്ള രാത്രി തിയറ്ററുകളിലേ
സംവിധാനം ചെയ്യണമെന്നു തോന്നിയത് എസ്ര സെറ്റിൽ: സ്റ്റെഫി സേവ്യര്‍
കോസ്റ്റ്യൂം ഡിസൈനറായി സിനിമയിലെത്തിയ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്ത മധുര മനോഹര മോഹം തിയറ്
മാര്‍ത്താണ്ഡനും മഹാറാണിയും
പേരിലും കഥയിലും നായികയിലും സസ്പെന്‍സ് ഒളിപ്പിച്ച് കരിയറിലെ അഞ്ചാമതു ചിത്രം മഹാറാണിയുമായി വരികയാണ് സം
Latest News
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
കാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നു ഹര്‍ജി
കൊച്ചിയില്‍ ലഹരിമരുന്നുമായി ഗുണ്ടാസംഘം പിടിയിൽ
അടൂരില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
Latest News
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
കാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നു ഹര്‍ജി
കൊച്ചിയില്‍ ലഹരിമരുന്നുമായി ഗുണ്ടാസംഘം പിടിയിൽ
അടൂരില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top