"അവൻ നിങ്ങളെ അതിശയിപ്പിക്കും.'- പ്രണവിനെക്കുറിച്ച് മമ്മൂട്ടി
Wednesday, January 17, 2018 1:56 PM IST
ജി​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ദി​യി​ലൂ​ടെ നാ​യ​ക​നാ​യി മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന പ്ര​ണ​വ് മോഹൻലാലിന് ആ​ശം​സ​യു​മാ​യി മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം പ്ര​ണ​വി​ന് എ​ല്ലാ​വി​ധ ഭാ​വു​ക​ങ്ങ​ളും അ​റി​യി​ച്ച​ത്.

ആദിയുടെ പ്രിവ്യൂ ഷോ മമ്മൂട്ടിയുടെ വീട്ടിലായിരുന്നു നടത്തിയത്. ഇതിനായി മ​മ്മൂ​ട്ടി​യു​ടെ വീ​ട്ടി​ൽ മോ​ഹ​ൻ​ലാ​ൽ കു​ടും​ബ​സ​മേ​തം സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​യിരുന്നു. മി​നി തി​യ​റ്റ​ർ ഉ​ൾ​പ്പ​ടെ ക്യൂ​ബ് ബ്രോ​ഡ്കാ​സ്റ്റിം​ഗ് വ​രെ​യു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ മ​മ്മൂ​ട്ടി​യു​ടെ വീ​ട്ടി​ൽ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഈ ​മാ​സം ഇ​രു​പ​ത്തി​യാ​റി​ന് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

മ​മ്മൂ​ട്ടി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റിന്‍റെ പൂർണരൂപം:

നി​ങ്ങ​ളു​ടെ ഇ​ട​യി​ൽ പ്ര​ണ​വ് എ​ന്ന പേ​രി​ൽ അ​റി​യു​ന്ന ഞ​ങ്ങ​ളു​ടെ അ​പ്പു​വി​ന് സി​നി​മ ലോ​ക​ത്തേ​ക്ക് സ്വാ​ഗ​തം. ഞ​ങ്ങ​ൾ ഓ​രോ​രു​ത്ത​ർ​ക്കും മ​ക​നെ പോ​ലെ​യാ​ണ് അ​പ്പു. ക​ണ്ണ​ട​ച്ചു തു​റ​ക്കു​ന്ന​തി​നു മു​ന്പേ​യാ​യി​രു​ന്നു അ​വ​ന്‍റെ വ​ള​ർ​ച്ച. അ​പ്പു വ​ള​ർ​ന്ന് ഒ​രു ന​ല്ല യു​വാ​വാ​യി മാ​റി. ത​ന്‍റെ ക​ഴി​വു​ക​ൾ കൊ​ണ്ടും ആ​ക​ർ​ഷ​ണി​യ​ത കൊ​ണ്ടും നി​ങ്ങ​ൾ ഓ​രോ​രു​ത്ത​രെ​യും അ​പ്പു സ​ന്തോ​ഷി​പ്പി​ക്കും. ആ​ദി​യ്ക്കും അ​പ്പു​വി​നും അ​വ​ന്‍റെ​മാ​താ​പി​താ​ക്ക​ൾ ലാ​ലി​നും സു​ചി​ക്കും എ​ല്ലാ​വി​ധ മം​ഗ​ള​ങ്ങ​ളും നേ​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.