Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
"പുണ്യാളൻ -2 മലയാളത്തിലെ, നായികയില്ലാത്ത ആദ്യ കമേഴ്സ്യൽ ചിത്രം'
സ​മ​കാ​ലി​ക രാ​ഷ്‌ട്രീ​യ സാ​മൂ​ഹി​ക സം​ഭ​വ​ങ്ങ​ളെ ന​ർ​മ​ത്തി​ൽ ചാ​ലി​ച്ച് അ​വ​ത​രി​പ്പി​ച്ചു​വെ​ന്ന​താ​ണ് ജ​യ​സൂ​ര്യ നാ​യ​ക​നാ​യ ര​ഞ്ജി​ത് ശ​ങ്ക​ർ ചി​ത്രം പു​ണ്യാ​ള​ൻ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ (പു​ണ്യാ​ള​ൻ -2)വി​ജ​യ​ര​ഹ​സ്യം. ജ​ന​ങ്ങ​ൾ ഉ​റ​ക്കെ വി​ളി​ച്ചു​പ​റ​യാ​ൻ ആ​ഗ്ര​ഹി​ച്ച വ​ർ​ത്ത​മാ​ന​കാ​ല​ത്തി​ന്‍റെ പ​ല യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ​യും ആ​കു​ല​ത​ക​ളെ​യും കലർപ്പില്ലാതെ അവതരിപ്പിച്ച ജോ​യി താ​ക്കോ​ൽ​ക്കാ​ര​നെ ജ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്നു. മലയാളത്തിലെ നായികയില്ലാത്ത ആദ്യത്തെ കമേഴ്സ്യൽ ചിത്രമാവാം പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്നു രഞ്ജിത് ശങ്കർ. പു​ണ്യാ​ള​ൻ -2 വി​ജ​യ​ക​ര​മാ​യ മൂ​ന്നാം​വാ​ര​ത്തി​ലേ​ക്കു ക​ട​ക്കു​ന്പോ​ൾ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത് ശ​ങ്ക​ർ ചി​ത്ര​ത്തി​ന്‍റെ ര​ച​നാ​പ​ശ്ചാ​ത്ത​ല​ത്തെ​ക്കു​റി​ച്ചു ദീപിക ഡോട്ട്കോമിനോടു സം​സാ​രി​ക്കു​ന്നു.....



വി​ജ​യ​രാ​ഘ​വ​ൻ അ​വ​ത​രിപ്പി​ച്ച ശ​ക്ത​ൻ രാ​ജ​ശേ​ഖ​ര​ൻ എ​ന്ന മു​ഖ്യ​മ​ന്ത്രി​ക്ക് കേ​ര​ള​ രാ​ഷ്‌ട്രീ​യ​ച​രി​ത്ര​ത്തി​ലെ ചി​ല നേ​താ​ക്ക​ളു​മാ​യി സാ​മ്യ​മു​ണ്ട​ല്ലോ..?

ഒ​രാ​ളെ വ്യ​ക്തി​പ​ര​മാ​യി ഉ​ദ്ദേ​ശി​ച്ച​ല്ല ആ ​ക​ഥാ​പാ​ത്ര​ത്തെ സൃ​ഷ്ടി​ച്ച​ത്. ഒ​രു​പാ​ടു​പേ​രു​ടെ ഒ​രു റ​പ്ര​സ​ന്‍റേഷ​ൻ എ​ന്ന പോ​ലെ​യാ​ണു ചെ​യ്ത​ത്. അ​തി​നെ കു​ട്ടേ​ട്ട​ൻ(​വി​ജ​യ​രാ​ഘ​വ​ൻ) എ​ന്ന ആ​ക്ട​ർ വ്യാ​ഖ്യാ​നി​ക്കു​ക​യാ​യി​രു​ന്നു. ശ​ക്ത​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​ എങ്ങനെ അവതരിപ്പിക്കാമെന്ന് ഞാ​നും കുട്ടേട്ടനും കൂ​ടി ച​ർ​ച്ച​ചെ​യ്ത​പ്പോ​ൾ ഇ​യാ​ളെ വ​ള​രെ സീ​രി​യ​സ് ആ​ക്ക​രു​തെ​ന്നു തീ​രു​മാ​നി​ച്ചി​രു​ന്നു. അ​യാ​ളെ ര​സി​ക​നാ​യി അ​വ​ത​രി​പ്പി​ക്കാ​ൻ പ്ലാ​ൻ ചെ​യ്തു. ന​മു​ക്ക​റി​യാ​വു​ന്ന ര​സി​കന്മാ​രാ​യ ഒ​രു​പാ​ടു നേ​താ​ക്കന്മാ​രി​ല്ലേ? അ​വ​രു​ടെ​യ​ല്ലാം പ​ല ഘ​ട​ക​ങ്ങ​ളും ശ​ക്ത​നി​ൽ വ​ന്നി​ട്ടു​ണ്ടാ​വാം. അ​ല്ലാ​തെ ഒ​രു വ്യ​ക്തി​യെ ആ​ലോ​ചി​ച്ച​ല്ല അ​തു ചെ​യ്തി​ട്ടു​ള്ള​ത്. വാ​സ്ത​വ​ത്തി​ൽ കു​ട്ടേ​ട്ട​ൻ അ​ത് ചെ​യ്ത​ത് അ​ദ്ദേ​ഹ​ത്തി​ന് അ​റി​യാ​വു​ന്ന ഒ​രു പ്ര​ഫ​സ​റു​ടെ കു​റേ മാ​ന​റി​സ​ങ്ങ​ൾ കൂടി എ​ടു​ത്താ​ണ്.



ആ ​ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ച് വ്യാ​ഖ്യാ​ന​ങ്ങ​ളും വി​മ​ർ​ശ​ന​ങ്ങ​ളും ഒ​രു ഭാ​ഗ​ത്തു​നി​ന്നും വ​ന്ന​തു​മി​ല്ല...?

കാ​ര​ണം അ​തു വ്യ​ക്തി​പ​ര​മ​ല്ല. ഒ​രു ഫാ​ക്ടി​നെ​യും വ​ള​ച്ചൊ​ടി​ച്ചു കാ​ണി​ക്കു​ന്നി​ല്ല. വ്യ​ക്തി​പ​ര​മാ​യി ആ​രെ​യും താ​റ​ടി​ച്ചു കാ​ണി​ക്കു​ന്നു​മി​ല്ല.

വി​ഷ്ണു​ഗോ​വി​ന്ദ​ൻ അ​വ​ത​രി​പ്പി​ച്ച ഗ്ലാ​ഡ്സ​ണ്‍ എ​ന്ന പൂ​ന്പാ​റ്റ ടി​വി റി​പ്പോ​ർ​ട്ട​റി​ലൂ​ടെ ചില സ​മ​കാ​ലി​ക ദൃ​ശ്യ​മാ​ധ്യ​മ​പ്ര​വ​ണ​ത​ക​ൾ വി​മ​ർ​ശി​ക്ക​പ്പെ​ടു​ക​യ​ല്ലേ...?

ന​ല്ല മീ​ഡി​യ​ക്കാ​രു​മു​ണ്ട്. അ​ങ്ങ​നെ അ​ല്ലാ​ത്ത​വ​രു​മു​ണ്ട്. ന​മ്മു​ടെ മാ​ധ്യ​മ​ സം​സ്കാ​ര​ത്തി​നു അ​ടു​ത്തി​ടെ വ​ന്ന മാ​റ്റ​മാ​ണ​ത്. വാ​ർ​ത്ത ക​ണ്ടു​പി​ടി​ക്ക​ലാ​ണ​ല്ലോ ഇ​പ്പോ​ൾ. അ​ല്ലാ​തെ വാ​ർ​ത്ത റി​പ്പോ​ർ​ട്ടി​ങ്ങ് അ​ല്ല​ല്ലോ ഉ​ള്ള​ത്. ആം​ബു​ല​ൻ​സ് പോ​കു​ന്പോ​ൾ അ​തി​ന്‍റെ പി​ന്നാ​ലെ​യു​ള്ള ഓ​ട്ട​മൊ​ക്കെ നി​രീ​ക്ഷി​ച്ചാ​ൽ വ​ലി​യ കോ​മ​ഡി ത​ന്നെ​യാ​ണ്. അ​തി​ന്‍റെ​യൊ​ക്കെ ഒ​രു പ്ര​തി​ഫ​ല​ന​മാ​ണ് ആ ​ക​ഥാ​പാ​ത്രം.



‘ഇ​തൊ​ന്നും അ​തി​ൽ വ​രി​ല്ല​ല്ലോ.. അ​ല്ലേ? ’ എ​ന്നു ജോ​യ് താ​ക്കോ​ൽ​ക്കാ​ര​ൻ ചാ​ന​ലു​കാ​രോ​ടു പ​റ​യു​ന്ന സീനിന് അ​ടു​ത്ത കാ​ല​ത്തു സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച ഒ​രു സം​ഭ​വ​ത്തോ​ടു സാ​ദൃ​ശ്യം തോ​ന്നി..?

അ​തു യാ​ദൃ​ച്ഛി​ക​മാ​യി സം​ഭ​വി​ച്ച​താ​ണ്. ജോ​യ് താ​ക്കോ​ൽ​ക്കാ​ര​ന്‍റെ ഉ​ദ്ദേ​ശ്യം പു​ണ്യാ​ള​ൻ വെ​ള്ളം മാ​ർ​ക്ക​റ്റ് ചെ​യ്യു​ക എ​ന്നു​ള്ള​തു മാ​ത്ര​മാ​ണ്. പു​ണ്യാ​ള​ൻ വെ​ള്ള​ത്തെ​ക്കു​റി​ച്ചു പ​റ​ഞ്ഞ​ശേ​ഷം ഇ​തൊ​ന്നും ഇ​തി​ൽ വ​രി​ല്ല​ല്ലോ..​അ​ല്ലെ എ​ന്നു ചോ​ദി​ച്ചാ​ൽ ചാ​ന​ലി​ൽ അ​തു​ത​ന്നെ വ​രു​ത്താ​ൻ മീ​ഡി​യ​യ്ക്കു താ​ത്പ​ര്യം കൂ​ടു​മ​ല്ലോ. അ​തു വാ​സ്ത​വ​ത്തി​ൽ ഒ​റി​ജി​ന​ൽ സ്ക്രി​പ്റ്റി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഷൂ​ട്ട് ചെ​യ്യു​ന്ന സ​മ​യ​ത്ത് സോഷ്യൽ മീഡിയയിൽ പ്രചരിച്ച ആ ​സം​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന് എ​നി​ക്കു കൃ​ത്യ​മാ​യി അ​റി​യി​ല്ല. ആ ​ഡ​യ​ലോ​ഗ് ആ​ളു​ക​ൾ​ക്കു ജെ​നു​വി​ൻ ആ​യി തോ​ന്നി​യ​ത് അ​തു ക​ഥ​യി​ൽ കൃ​ത്യ​മാ​യ സ്ഥാ​ന​ത്തു വ​ന്ന​തു​കൊ​ണ്ടാ​ണ്. അല്ലെ​ങ്കി​ൽ അ​തു മു​ഴ​ച്ചി​രു​ന്നേ​നെ. ആ ​വീ​ഡി​യോ ആ​ളു​ക​ൾ​ക്ക് ഏ​റെ പ​രി​ചി​ത​മാ​യ​തി​നാ​ൽ ആ ​സീ​ൻ വ​ള​രെ​വേ​ഗം ക്ലി​ക്കാ​യി എ​ന്നു​മാ​ത്രം.




പ​ല സി​നി​മ​ക​ളു​ടെ​യും ര​ണ്ടാം​ഭാ​ഗം ഏ​റെ വി​ര​സ​മാ​യി അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ട്. എ​ന്നാ​ൽ പു​ണ്യാ​ള​ൻ -2 പു​തി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച​ത​ല്ലേ സി​നി​മ​യെ ര​സ​ക​ര​മാ​ക്കി​യ​ത്...?

വാ​സ്ത​വ​ത്തി​ൽ ഇ​തൊ​രു ഫ്ര​ഷ് ക​ഥ​യാ​യി​രു​ന്നു. വേ​റൊ​രു രീ​തി​യി​ൽ ചെ​യ്യ​ണ​മെ​ന്നു വി​ചാ​രി​ച്ചി​രു​ന്ന സി​നി​മ​യാ​യി​രു​ന്നു. പ​ക്ഷേ, നാ​യ​ക​ൻ തൃ​ശൂ​ർ​ക്കാ​ര​ൻ ആ​യാ​ൽ അ​ത് സി​നി​മ​യ്ക്കു കൂ​ടു​ത​ൽ ഗു​ണ​പ​ര​മാ​കു​മെ​ന്നു തോ​ന്നി. കാ​ര​ണം തൃ​ശൂ​ർ ഭാ​ഷ​യ്ക്കൊ​രു ഗു​ണ​മു​ണ്ട്. തൃ​ശൂ​ർ​ഭാ​ഷ​യി​ൽ പ​റ​യാ​നു​ള്ള കാ​ര്യ​ങ്ങ​ൾ വ​ള​രെ ലൈ​റ്റാ​യി ര​സ​ക​ര​മാ​യി അ​വ​ത​രി​പ്പി​ക്കാം. നീ​ള​ൻ ഡ​യ​ലോ​ഗ് വെ​റു​തേ പ​റ​ഞ്ഞാ​ൽ ആ​ളു​ക​ൾ​ക്കു ബോ​റ​ടി​ക്കും. തി​യ​റ്റ​റി​ൽ നി​ന്നു കൂ​വ​ൽ വ​രും. സി​നി​മ​യി​ൽ ആ ​കാ​ലമൊക്കെ ക​ഴി​ഞ്ഞു​പോ​യി. നാ​യ​ക​നെ തൃ​ശൂ​ർ​ക്കാ​ര​ൻ ആ​ക്കി​യാൽ അ​തി​ന് ഇ​ങ്ങ​നെ ര​ണ്ടു പ്ര​യോ​ജ​ന​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നു തോ​ന്നി. അ​പ്പോ​ഴാ​ണ് നാ​യ​ക​ക​ഥാ​പാ​ത്രം എ​ന്തു​കൊണ്ടു ജോ​യി താ​ക്കോ​ൽ​ക്കാ​ര​ൻ ആ​യി​ക്കൂ​ടാ എ​ന്നു തോ​ന്നി. അ​യാ​ൾ പ്രേ​ക്ഷ​ക​ർ​ക്കു പ​രി​ചി​ത​നാ​ണ്. രാ​ഷ്്ട്രീ​യ​പ​ശ്ചാ​ത്ത​ല​വുമു​ണ്ട്. അ​ങ്ങ​നെ ഒ​രു​പാ​ടു സാ​ധ്യ​ത​ക​ൾ തോ​ന്നി. അ​ങ്ങ​നെ ആ ​ക​ഥ​യെ സെ​ക്ക​ൻ​ഡ് പാ​ർ​ട്ടു​മാ​യി ല​യി​പ്പി​ച്ചു​ചേ​ർ​ക്കുകയായിരുന്നു.



സ്റ്റ​ണ്ട്സീ​നു​ക​ളി​ല്ലാ​ത്ത ഒ​രു രാ​ഷ്്ട്രീ​യ​ചി​ത്രം എ​ന്ന രീ​തി​യി​ൽ അ​വ​ത​രി​പ്പി​ച്ച​തി​നു പി​ന്നി​ൽ...?

കാ​ര​ണം, അ​ത്ത​രം ഒ​രു കാ​ല​ഘ​ട്ട​മൊ​ക്കെ ക​ഴി​ഞ്ഞു​പോ​യി. ഒ​രു മു​ഖ്യ​മ​ന്ത്രി​ക്കു വേണ്ടി അ​ക്ര​മ രാ​ഷ്്ട്രീ​യം ന​ട​ത്തു​ക എ​ന്ന​തി​നു യാ​തൊ​രു ലോ​ജി​ക്കും ഇ​ന്നി​ല്ല. എ​ന്നാ​ൽ അ​ധി​കാ​രം വേ​ണ്ട​രീ​തി​യി​ൽ വേ​ണ്ട സ​മ​യ​ത്ത് ശക്തൻ രാജശേഖരൻ ഉ​പ​യോ​ഗി​ക്കു​ന്നു​മു​ണ്ട്. തീ​രെ താ​ണ ലെ​വ​ലി​ൽ അ​ക്ര​മ​രാ​ഷ്്ട്രീ​യ​ത്തി​ലേ​ക്ക് അ​തു പോ​കു​ന്നി​ല്ല.




പു​ണ്യാ​ള​ൻ -1 ൽ ​നൈ​ല ഉ​ഷ അ​വ​ത​രി​പ്പി​ച്ച അ​നു ജോ​യി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ ര​ണ്ടാം ഭാ​ഗ​ത്തി​ൽ ഒ​ഴി​വാ​ക്കി​യ​തി​നു പി​ന്നി​ൽ...?

ഒ​റി​ജി​ന​ൽ ഉ​ണ്ടാ​യി​രു​ന്ന ക​ഥ​യി​ലെ നാ​യ​ക​നു ഭാ​ര്യ​യോ കു​ട്ടി​യോ ഉ​ണ്ടെ​ന്നു​വ​രു​കി​ൽ അ​യാ​ൾ​ക്ക് ഈ സിനിമയിൽ നിങ്ങൾ കണ്ട പ​ല കാ​ര്യ​ങ്ങ​ളും സ്വ​ത​ന്ത്ര​മാ​യി ചെ​യ്യു​ക ബു​ദ്ധി​മു​ട്ടാ​വും. ഭ​ർ​ത്താ​വു വീ​ണ്ടും ജ​യി​ലി​ൽ പോ​കു​ന്ന​തി​നെ ലോ​ക​ത്ത് ഒ​രു ഭാ​ര്യ​യും സ​മ്മ​തി​ക്കു​മെ​ന്നു തോ​ന്നു​ന്നി​ല്ല. ത​നി​ക്കു മു​ന്നും പി​ന്നും നോ​ക്കാ​നി​ല്ല എ​ന്നു പ​റ​യാ​ൻ ക​ഴി​യു​ന്ന ഒ​രാ​ൾ​ക്കേ അ​ത്ത​രം കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ ക​ഴി​യു​മാ​യി​രു​ന്നു​ള്ളൂ. അ​തൊ​ന്നും പ​രി​ഗ​ണി​ക്കാ​തെ ഭാ​ര്യ​യെ​യും മ​റ്റും ഇതിൽ കൊ​ണ്ടു​വ​ന്നി​രു​ന്നെ​ങ്കി​ൽ അ​തി​നു ലോ​ജി​ക് ഇ​ല്ലാ​തെ പോ​കു​മാ​യി​രു​ന്നു. മലയാളത്തിലെ നായികയില്ലാത്ത ആദ്യത്തെ കമേഴ്സ്യൽ ചിത്രമാവാം ഇത്.



പു​ണ്യാ​ള​നു മൂ​ന്നാം ഭാ​ഗം - സാ​ധ്യ​ത​യു​ണ്ടോ....?

അ​റി​യി​ല്ല. പാ​ർ​ട്ട്- 2 എ​ടു​ക്ക​ണ​മെ​ന്ന് ക​രു​തി എ​ടു​ത്ത സി​നി​മ​യ​ല്ല​ല്ലോ ഇ​ത്. പ​ക്ഷേ, ജോ​യ് താ​ക്കോ​ൽ​ക്കാ​ര​നും തൃ​ശൂ​രും സ്വീ​ക​രി​ക്ക​പ്പെ​ട്ടു ക​ഴി​ഞ്ഞ​തി​നാ​ൽ ഇ​നി​യും സാ​ധ്യ​ത​യു​ണ്ട്. പ​ക്ഷേ, അ​ത് ഇ​പ്പോ​ഴ​ല്ല. ന​മ്മു​ടെ നാ​ട്ടി​ലും രാ​ജ്യ​ത്തും ഇ​പ്പോ​ൾ നി​ല​നി​ൽ​ക്കു​ന്ന ചി​ല സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ് ഈ കഥ ഇപ്പോൾ സിനിമയാക്കാൻ എന്നെ പ്രേരിപ്പിച്ചത്. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം, ഫ്രീ ​പ്ര​സ് എ​ന്നി​വ​യൊ​ക്കെ​യാ​ണ് ന​മ്മു​ടെ രാജ്യത്തിന്‍റെ ക്വാ​ളി​റ്റി​കൾ എ​ന്നു ഞാ​ൻ ക​രു​തു​ന്നു. പ​ക്ഷെ, എ​വി​ടെ​യോ ചി​ല​തൊ​ക്കെ ന​മു​ക്കു ന​ഷ്ട​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യ​ല്ലേ എ​ന്ന തോ​ന്ന​ലി​ലും വേ​ദ​ന​യി​ലും നി​ന്നാ​ണ് ഞാ​ൻ ആ​ലോ​ചി​ച്ചു തു​ട​ങ്ങു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് ഈ ​സി​നി​മ ഇ​ത്ര​പെ​ട്ടെ​ന്നു ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​ത്. വൈകിയാൽ ചിലപ്പോൾ സാഹചര്യങ്ങൾ മാറിയേക്കാം. അപ്പോൾ ഈ കഥയ്ക്കു പ്രസക്തി നഷ്ടപ്പെടാം. ന​മ്മു​ടെ ഉ​ള്ളി​ലു​ള്ള രോ​ഷം ക​ല​ർ​പ്പി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് ആ​ളു​ക​ൾ​ക്കും അ​തു സ്വീ​കാ​ര്യ​മാ​യി തോ​ന്നി​യ​ത്.

ടി.ജി. ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സം​ഭ​വി​ച്ച​ത്
വ​ട​ക്ക​ന്‍ മ​ല​ബാ​റി​ലെ ഒ​രു ഗ്രാ​മ​ത്തി​ല്‍​നി​ന്നു ര​ണ്ടു കൂ​ട്ടു​കാ​ര്‍ സി​നി​മ​യോ​ടു​ള്ള ആ​ഗ്ര​
വെ​ക്കേ​ഷ​ന്‍ ക​ള​റാ​ക്കാ​ന്‍ ജ​യ്ഗ​ണേ​ഷ്
പ​ക​ല്‍ ഗ്രാ​ഫി​ക് ഡി​സൈ​ന​ര്‍, രാ​ത്രി പാ​ര്‍​ട്ട് ടൈം ​ഡി​റ്റ​ക്ടീ​വ്. ജീ​വി​തം ഫു​ള്‍​ടൈം വീ​ല്‍​
ഹ​ക്കിം ദാ ​ഇ​വി​ടെ​യു​ണ്ട്
‘ഇ​ബ്രാ​ഹിം, എ​ന്തെ​ങ്കി​ലും ഒ​ന്ന് ചെ​യ്യൂ. എ​ന്‍റെ ഹ​ക്കിം എ​ന്‍റെ ഹ​ക്കിം, അ​വ​നി​പ്പോ ചാ​വും’...
ര​ണ്ടാം വ​ര​വാ​യി ശ​ങ്ക​രാ​ഭ​ര​ണം
ക​മ്മ​ട്ടി​പ്പാ​ട​ത്തി​ലെ ബാ​ല​ന്‍​ചേ​ട്ട​നു​ശേ​ഷം ഉ​ല്ലാ​സ് ചെ​മ്പ​ന്‍ സി​നി​മ അ​ഞ്ച​ക്ക​ള്ള കോ​ക്ക
ഈ​സ്റ്റ​ർ സ്പെ​ഷ​ലാ​യി​ട്ട് പ​റ​യു​വാ
നാ​ല​ര പ​തി​റ്റാ​ണ്ടാ​യി നി​റ​ഞ്ഞ ചി​രി​യു​മാ​യി മ​ല​യാ​ളി​യു​ടെ ചാ​ര​ത്തു​ണ്ട് ലാ​ലു അ​ല​ക്സ്. 1979
നോ​വ​ലി​ന്‍റെ ത​നി​പ​ക​ർ​പ്പ​ല്ല ആ​ടു​ജീ​വി​തം
നോ​വ​ല്‍ അ​തേ​പ​ടി പ​ക​ര്‍​ത്തി​യ​ത​ല്ല ആ​ടു​ജീ​വി​ത​മെ​ന്നും സി​നി​മ​യ്ക്ക് അ​തി​ന്‍റേ​താ​യ ഐ​ഡ​ന്‍
സീ​ക്ര​ട്ട് തു​റ​ന്ന് അ​നു​മോ​ഹ​ന്‍
കൊ​ട്ടാ​ര​ക്ക​ര​യു​ടെ ചെ​റു​മ​ക​ന്‍. നാ​ട​ക​പ്ര​വ​ര്‍​ത്ത​ക​ൻ മോ​ഹ​ന്‍റെ​യും അ​ഭി​നേ​ത്രി ശോ​ഭാ മോ​ഹ
അ​ടി​പൊ​ളി ജീ​വി​തം
ചെ​റു​പ്പ​ത്തി​ൽ സി​നി​മാ​ക്കാ​ർ എ​ന്നു പ​റ​ഞ്ഞാ​ൽ ത​ങ്ങ​ളു​ടെ വെ​ള്ള​ത്തൂ​വ​ൽ ഗ്രാ​മ​ത്തി​ൽ ഷൂ​ട്ടി
അ​ർ​ഥ​ന​യാ​യി അ​ഭി​ന​യം!
പ​തി​നൊ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​യാ​യി​ട്ടാ​യി​രു​ന്നു അ​ര്‍​ഥ
നൊ​ന്ത നാ​ടി​ന്‍റെ പേ​ര​ല്ലോ ത​ങ്ക​മ​ണി
1986 ഒ​ക്ടോ​ബ​ര്‍ 21ന് ​ഇ​ടു​ക്കി​യി​ലെ കു​ടി​യേ​റ്റ മ​ല​യോ​ര​ഗ്രാ​മം ത​ങ്ക​മ​ണി​യി​ല്‍ എ​ലൈ​റ്റ് ബ​
ചി​ൽ ത്രി​ൽ മ​ഞ്ഞു​മ്മ​ൽ
ഞ​ങ്ങ​ള്‍​ക്കും ഒ​രു സ​ര്‍​വൈ​വ​ല്‍ ത്രി​ല്ല​റാ​യി​രു​ന്നു ഇ​തി​ന്‍റെ ഷൂ​ട്ടിം​ഗ്! കൊ​ടൈ​ക്ക​നാ​ലി​
മു​ബി​ൻ-റാ​ഫി​യു​ടെ മ​ക​ൻ
കോ​മ​ഡി രാ​ജാ​ക്ക​ന്മാ​രാ​യ റാ​ഫി​യും നാ​ദി​ര്‍​ഷ​യും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​മ്പോ​ള്‍ സ​മ്പൂ​ര്‍​ണ
ക​പ്പ​ടി​ക്കാ​ൻ കാ​ർ​ത്തി​ക് വി​ഷ്ണു
വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് സ​ത്യം ശി​വം സു​ന്ദ​രം എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​മ്പോ​ള്
ശ​ങ്ക​ർ വ​ണ്ട​ർ​ഫു​ൾ
ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം എ​ണ്‍​പ​തു​ക​ളി​ലെ റൊ​മാ​ന്‍റി​ക് ഹീ​റോ ശ​ങ്ക​ര്‍ പ​ണി​ക്ക​ർ ഒ​രു​വാ​തി​ല്
മ​മി​ത​ലു പ്രേ​മ​ലു
മ​മി​ത ബൈ​ജു-​ന​സ്‌​ലെ​ന്‍ പെ​യ​ര്‍ ആ​ദ്യ​മാ​യി സ്ക്രീ​നി​ലെ​ത്തി​യ ചി​ത്ര​മാ​ണ് ഗി​രീ​ഷ് എ.​ഡി. സം​
വാ​ലി​ബ​ക​ഥ‌​യി​ലെ അ​യ്യ​നാ​രാ​ശാ​ൻ
‘നീ ​ക​ണ്ട​തെ​ല്ലാം പൊ​യ്, ഇ​നി കാ​ണ​പ്പോ​വ​ത് നി​ജം'- വാ​ലി​ബ​ക​ഥ​യു​ടെ ആ​ത്മാ​വെ​ന്ന​പോ​ലെ വി​സ്മ​
സ​ചി​ത്രം സു​ചി​ത്ര
നാ​ലു വ​ര്‍​ഷം മു​മ്പ് സം​പ്രേ​ഷ​ണം ചെ​യ്ത വാ​ന​മ്പാ​ടി എ​ന്ന ടെ​ലി​വി​ഷ​ന്‍ പ​ര​മ്പ​ര​യും അ​തി​ലെ പ
ഹി​റ്റാ​ണ് ഓ​സ്‌​ല​റി​ലെ ജൂ​ണി​യ​ർ ജ​ഗ​ദീ​ഷ്
ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലെ പി​ള്ളേ​രെ പ​ര​സ്യ​ചി​ത്ര​ത്തി​ലേ​ക്കു വേ​ണ​മെ​ന്ന​റി​ഞ്ഞു പോ​യ​താ​ണ് ഇ​ത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ​ഓ​കെ ചാ​ക്കോ കൊ​ച്ചി​ന്‍ മും​ബൈ എ​ന്ന സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ ജാ​ഫ​ര്‍
പ​ഴ​യ കു​പ്പി​യ​ല്ല ഫ്ര​ഷാ​ണ് വി​ശാ​ഖ്
ആ​ന​ന്ദ​ത്തി​ലെ കു​പ്പി എ​ന്ന വേ​ഷ​ത്തി​ലൂ​ടെ ഹി​റ്റാ​യ വി​ശാ​ഖ് നാ​യ​ര്‍ ആ​ദ്യ​മാ​യി നാ​യ​ക​നാ​കു​ന
ക​മ​ൽ അ​ന്നും ഇ​ന്നും വൈ​റ​ലാ​ണ്
നാ​ല​ര വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം സി​നി​മ​യി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് ജ​ന
സൗ​ഹൃ​ദ​ത്തി​ന്‍റെ ക​ഥ​യു​മാ‌​യി ലാ​ൽ​ജി
ഡോ. ​ഷാ​ജു, സോ​ണി​യ മ​ല്‍​ഹാ​ര്‍, ആ​ദി​ത്യ​ജ്യോ​തി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ലാ​
ക​ള​ർ​ഫു​ൾ ജ​ഗ​ദീ​ഷ്
കോ​മ​ഡി വേ​ഷ​ങ്ങ​ളി​ല്‍​നി​ന്നു സ്വ​ഭാ​വ​വേ​ഷ​ങ്ങ​ളി​ലേ​ക്കു ജ​ഗ​ദീ​ഷി​ന്‍റെ ചു​വ​ടു​മാ​റ്റം ര​ഞ്ജി​
ഷാ​ജോ​ണി​ന്‍റെ ആ​ട്ട​ക്ക​ഥ!
‘ആ​ട്ട’​ത്തി​ല്‍ ആ​റാ​ടി ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണി​ന്‍റെ പു​തു​വ​ർ​ഷ​ത്തു​ട​ക്കം. ഗോ​വ അ​ന്ത​ർ​ദേ​ശീ​യ
ന​രേ​ന്‍ ഹാ​പ്പി​യാ​ണ്
എ​റ​ണാ​കു​ളം മ​റൈ​ന്‍ ​ഡ്രൈ​വി​ല്‍ കാ​യ​ലി​ന് അ​ഭി​മു​ഖ​മാ​യു​ള്ള ഫ്ലാ​റ്റി​ലെ​ത്തു​മ്പോ​ള്‍ ന​ട​ന്‍
ആ​റ് വ​ർ​ഷം മു​ട്ടി; ഒ​ടു​വി​ൽ സി​നി​മ വാ​തി​ൽ തു​റ​ന്നു
പാ​തി മ​ല​യാ​ളി​യാ​യ പൂ​നെ​ക്കാ​ര​ൻ എ​ന്ന വി​ശേ​ഷ​ണ​വു​മാ​യി മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ചു​വ​ടു​വ​ച
വേ​റി​ട്ട വേ​ഷ​ങ്ങ​ൾ പ​ക​ർ​ന്നാ​ടി മെ​റി​ൻ
പൂ​മ​ര​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി, ഹാ​പ്പി സ​ര്‍​ദാ​റി​ലൂ​ടെ നാ​യി​ക​യാ​യ മെ​റി​ന്‍ ഫി​ലി​പ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.