Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
അയാൾ ജീവിച്ചിരിപ്പുണ്ട് - എ​ന്‍റെ ജീവിതം: കെ. ​പി. വ്യാ​സ​ൻ
""ഇ​ത് എ​ന്‍റെ മ​ന​സി​ലു​ള്ള സി​നി​മ​യാ​ണ്, എ​ന്‍റെ സി​നി​മ​യാ​ണ്. ഇ​ത് അ​ങ്ങ​നെ​ത​ന്നെ പൂ​ർ​ത്തി​യാ​ക്കാ​ൻ എ​ന്‍റെ സു​ഹൃ​ത്തു​കൂ​ടി​യാ​യ പ്രൊ​ഡ്യൂ​സ​ർ എ​ൽ​ദോ ജോ​ണ്‍ പൂ​ർ​ണ​സ​മ്മ​തം ത​ന്നു. ഈ ​സി​നി​മ​യു​ടെ വി​ജ​യ​പ​രാ​ജ​യ​ങ്ങ​ളി​ൽ ഏ​ക അ​വ​കാ​ശി ഞാ​ൻ ത​ന്നെ​യാ​യി​രി​ക്കും. എ​നി​ക്കി​ഷ്ട​പ്പെ​ട്ട സി​നി​മ ചെ​യ്യാ​നു​ള്ള പൂ​ർ​ണ അ​വ​കാ​ശം ഈ ​പ​ട​ത്തി​ൽ എ​നി​ക്കു കി​ട്ടി. ഒ​രി​ക്ക​ൽ​പ്പോ​ലും ആ​രും ഈ ​സി​നി​മ​യി​ൽ ഇ​ട​പെ​ട്ടി​ട്ടി​ല്ല. 30 വ​ർ​ഷം മു​ന്പ് ഫി​ലിം റെ​പ്ര​സെ​ന്‍റേറ്റീ​വാ​യി​ട്ടാ​ണു തു​ട​ക്കം. സി​നി​മാ സം​വി​ധാ​യ​ക​നാ​ക​ണം എ​ന്ന സ്വ​പ്നം സ​ഫ​ല​മാ​വു​ക​യാ​ണ് ഇ​പ്പോ​ൾ..'' മ​ണി​ക​ണ്ഠ​നും വി​ജ​യ് ബാ​ബു​വും മു​ഖ്യ​വേ​ഷ​ങ്ങ​ളി​ലെ​ത്തിയ "അ​യാ​ൾ ജീ​വി​ച്ചി​രി​പ്പു​ണ്ട് ' എ​ന്ന സി​നി​മ​യു​ടെ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച കെ.​പി. വ്യാ​സ​ൻ സം​സാ​രി​ക്കു​ന്നു...
സംവിധായകനാവുക എന്നതു വലിയ സ്വപ്നമായിരുന്നോ...‍?

വൈ​പ്പി​ൻ, എ​ട​വ​ന​ക്കാ​ടാ​ണ് സ്വ​ദേ​ശം. സം​വി​ധാ​യ​ക​നാ​യ​ണം എ​ന്ന ആ​ഗ്ര​ഹ​മാ​യി​രു​ന്നു ആ​ദ്യം​മു​ത​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​ത് പ​തി​നാ​ലാം വ​യ​സി​ൽ എ​സ്എ​സ്എ​ൽ​സി​ക്കു പ​ഠി​ക്കു​ന്പോ​ൾ ഉ​ണ്ടാ​യ ആ​ഗ്ര​ഹ​മാ​ണ്. ഇ​ത്ര​യും വ​ർ​ഷം കാ​ത്തി​രു​ന്നു​വെ​ന്നു മാ​ത്രം. ബാ​ക്കി എ​ല്ലാ മേ​ഖ​ല​യി​ലും വ​ർ​ക്ക് ചെ​യ്ത​ശേ​ഷം അ​വ​സാ​നം സം​വി​ധാ​യ​ക​ന്‍റെ തൊ​പ്പി വ​യ്ക്കു​ന്നി​ട​ത്ത് വ​രെ എ​ത്തി. അ​ത് ഒ​രു ഡ്രീം ​ത​ന്നെ​യാ​യി​രു​ന്നു. ഒ​രി​ക്ക​ലും ന​ട​ക്കി​ല്ലെ​ന്നു കരുതിയ ഡ്രീം. ​

എ​ന്‍റെ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ൾ വ​ള​രെ പ​രിതാ​പ​ക​ര​മാ​യി​രു​ന്നു. സി​നി​മ​യി​ലേ​ക്കു റെ​ക്ക​മ​ൻ​ഡ് ചെ​യ്യാ​നോ സ​ഹാ​യി​ക്കാ​നോ ആ​രു​മി​ല്ല. എ​ന്‍റെ നാ​ട്ടി​ലെ ഒ​രു തി​യ​റ്റ​ർ മു​ത​ലാ​ളി വ​ഴി ഫി​ലിം റെ​പ്ര​സന്‍റേറ്റീ​വാ​യി ര​ച​നാ പി​ക്ചേ​ഴ്സി​ലെ​ത്തി. തു​ട​ർ​ന്ന് ആ ​സ്വ​പ്ന​ത്തി​ലേ​ക്ക് ഒ​രു ഒ​ഴു​ക്കാ​യി​രു​ന്നു.

ഫി​ലിം റെ​പ്ര​സെ​ന്‍റേറ്റീ​വ്, ഫി​ലിം ക​ന്പ​നി മാ​നേ​ജ​ർ. അ​തി​നി​ടെ സി​നി​മാ​പേ​ജി​ന്‍റെ കോ​ള​മെ​ഴു​ത്ത്. രാ​ഷ്‌ട്ര​ദീ​പി​ക സി​നി​മ​യി​ലാ​ണ് ആ​ദ്യം കോ​ള​മെ​ഴു​തി തു​ട​ങ്ങി​യ​ത്. ചെ​ന്നൈ ഡ​യ​റി എ​ന്ന പംക്‌തി തു​ട​ങ്ങി. അ​ന്നു ഞാ​ൻ എ​റണാ​കു​ള​ത്തു ഷേ​ണാ​യീ​സി​ൽ മാ​നേ​ജ​രാ​ണ്. ഏ​ഷ്യാ​നെ​റ്റി​ൽ ആ​ദ്യ​ത്തെ ഫി​ലിം ബേ​സ്ഡ് ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​യാ​യ സി​നി​മാ ന്യൂ​സി​ന്‍റെ ന്യൂ​സ് എ​ഡി​റ്റ​ർ ഞാ​നാ​യി​രു​ന്നു. അ​തു പ്രൈ​വ​റ്റ് പ്രോ​ഗ്രാം ആ​യി​രു​ന്നു.1999ൽ ​ഇ​ന്ദ്രി​യ​ത്തി​നു​വേ​ണ്ടി​യാ​ണ് ആ​ദ്യ​മാ​യി ക​ഥ​യെ​ഴു​തി​യ​ത്. 2000ൽ ​അ​തു റി​ലീ​സാ​യി. ആ ​പ​ട​ത്തി​ന്‍റെ വി​ത​ര​ണം ഞ​ങ്ങ​ളു​ടെ ക​ന്പ​നി ഷേ​ണാ​യി​സ് ത​ന്നെ ഏ​റ്റെ​ടു​ത്തു. വൻ താ​ര​ങ്ങ​ളി​ല്ലാ​ത്ത ആ ​ചി​ത്ര​ത്തി​ന് മോ​ഹ​ൻ​ലാ​ൽ​ചി​ത്രം ന​ര​സിം​ഹ​ത്തി​നു കി​ട്ടി​യ ഇ​ൻ​ഷ്യ​ലാ​ണു വ​ന്ന​ത്. അ​തി​ന്‍റെ മാ​ർ​ക്ക​റ്റിം​ഗാ​യി​രു​ന്നു അ​തി​നു പി​ന്നി​ൽ. അ​ന്നു ഞാ​നാ​യി​രു​ന്നു അ​തു മാ​ർ​ക്ക​റ്റ് ചെ​യ്ത​ത്.

ഇ​ന്ദ്രി​യം എ​ന്ന സി​നി​മ​യു​ടെ മാ​ർ​ക്ക​റ്റിം​ഗ് ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. തു​ട​ർ​ന്നു ക​ലാ​സം​ഘം ഹം​സ അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​യു​ടെ മാ​ർ​ക്ക​റ്റിം​ഗി​നു ക്ഷ​ണി​ച്ചു. തു​ട​ർ​ന്നാ​ണു ഞ​ങ്ങ​ൾ ആ​ദ്യ​മാ​യി ദി​ലി​പി​നെ കാ​ണാ​ൻ​പോ​കു​ന്ന​ത്. ദി​ലീ​പ് എ​ന്‍റെ ബാ​ല്യ​കാ​ല​സു​ഹൃ​ത്താ​ണ്. ഞ​ങ്ങ​ൾ ചെ​റു​പ്പം​മു​ത​ലേ നാ​ട്ടി​ൽ ഒ​ന്നി​ച്ചു ക​ളി​ച്ചു​വ​ള​ർ​ന്ന​വ​രാ​ണ്. വെ​വ്വേ​റെ വ​ഴി​ക​ളി​ലേ​ലൂ​ടെ സി​നി​മ​യി​ലെ​ത്തി​യ ഞ​ങ്ങ​ൾ നേ​രി​ട്ടു ബ​ന്ധ​പ്പെ​ടു​ന്ന ആ​ദ്യ​ചി​ത്രം ഈ ​പ​റ​ക്കും ത​ളി​ക​യാ​ണ്.

ഈ ​പ​റ​ക്കും ത​ളി​ക മു​ത​ൽ ടു ​ക​ണ്‍​ട്രീ​സ് വ​രെ​യു​ള്ള ദി​ലീ​പി​ന്‍റെ മി​ക്ക ഹി​റ്റ് പ​ട​ങ്ങ​ളു​ടെ​യും മാ​ർ​ക്ക​റ്റിം​ഗ് ഫി​ലിം ക്രാ​ഫ്റ്റി​ന്‍റെ ബാ​ന​റി​ൽ ഞാ​നാ​ണു ചെ​യ്ത​ത്. (എ​റ​ണാ​കു​ള​ത്തു ഞാ​നും തി​ര​ക്ക​ഥാ​കൃ​ത്ത് ഉ​ദ​യ​കൃ​ഷ്ണ​യും ചേ​ർ​ന്നാ​ണ് ഇ​പ്പോ​ൾ ഫി​ലിം ക്രാ​ഫ്റ്റ് എ​ന്ന പേ​രി​ൽ മാ​ർ​ക്ക​റ്റിം​ഗ് ക​ന്പ​നി ന​ട​ത്തു​ന്ന​ത്.) ഇ​ന്ദ്രി​യ​ത്തി​നു ശേ​ഷം മാ​ർ​ക്ക​റ്റിം​ഗ്, ഫി​ലിം പ​ത്ര​പ്ര​വ​ർ​ത്ത​നം, ഫി​ലിം ഡി​സ്ട്രി​ബ്യൂ​ഷ​ൻ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

അ​ങ്ങ​നെ​യി​രി​ക്കെ എ​ന്‍റെ ക​ഥ​യി​ൽ സം​വി​ധാ​യ​ക​ൻ ദി​വി​ൻ പ്ര​ഭാ​ക​ർ ഒ​രു സി​നി​മ ചെ​യ്യാ​നി​രി​ക്കെ​യാ​ണ് ദി​ലീ​പ് യാ​ദൃ​ച്ഛി​ക​മാ​യി ആ ​ക​ഥ കേ​ൾ​ക്കു​ന്ന​ത്. ക​ഥ ഇ​ഷ്ട​മാ​യ ദി​ലീ​പ് ആ ​സി​നി​മ പ്രൊ​ഡ്യൂ​സ് ചെ​യ്യാ​മെ​ന്നു സ​മ്മ​തി​ച്ചു. അ​ങ്ങ​നെ ആ ​പ​ട​ത്തി​ൽ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം എ​ഴു​തി. ആ ​സി​നി​മ​യാ​ണു ദ ​മെ​ട്രോ. നി​വി​ൻ​പോ​ളി​യു​ടെ ര​ണ്ടാ​മ​തു പ​ടം. ആ ​സി​നി​മ​യ്ക്കു മാ​ർ​ക്ക​റ്റ് ചെ​യ്യാ​നു​ള്ള അ​വ​സ​രം കി​ട്ടി​യി​ല്ല. പ​ടം ദ​യ​നീ​യ​പ​രാ​ജ​യ​മാ​യി. എ​ങ്കി​ലും അ​ന്ന​ത്ത അ​വ​സ്ഥ​യി​ൽ മു​ത​ൽ​മു​ട​ക്കു തി​രി​ച്ചു​പി​ടി​ച്ച ചി​ത്ര​മാ​ണു ദ ​മെ​ട്രോ. അ​തു തി​യ​റ്റ​റു​ക​ളി​ൽ പ​രാ​ജ​യ​പ്പെ​ടേ​ണ്ട ഒ​രു സി​നി​മ ആ​യി​രു​ന്നി​ല്ല. വ്യ​ത്യ​സ്ത​മാ​യ ഒ​രു പ്ര​മേ​യ​മാ​യി​രു​ന്നു. മ​റ്റാ​രെ​യും കു​റ്റ​പ്പെ​ടു​ത്താ​ൻ താത്പ​ര്യ​മി​ല്ല. അ​ങ്ങ​നെ ര​ണ്ടു വ​ർ​ഷം സി​നി​മ​യി​ൽ നി​ന്നു മാ​റി മാ​ർ​ക്ക​റ്റിം​ഗി​ൽ മാ​ത്ര​മാ​യി നി​ന്നു.വീ​ണ്ടും ഉ​ദ​യ​കൃ​ഷ്ണ​യും ദി​ലീ​പും കൂ​ടി സി​നി​മ ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ഞാ​ൻ പ​റ​ഞ്ഞ ക​ഥ അ​വ​ർ​ക്കി​ഷ്ട​മാ​യി. സി​നി​മ ചെ​യ്യാ​മെ​ന്നു ദി​ലീ​പ് സ​മ്മ​തി​ച്ചു. ഉ​ദ​യ​കൃ​ഷ്ണ​നും ഞാ​നും സി​ബി​യും എ​ന്‍റെ സു​ഹൃ​ത്ത് ദി​ലീ​പ് കു​ന്ന​ത്തും ചേ​ർ​ന്നാ​ണ് 4 ബി ​പ്രൊ​ഡ​ക്‌ഷ​ന്‍റെ പേ​രി​ൽ ആ ​സി​നി​മ​യു​ടെ നി​ർ​മാ​ണം. ആ ​സി​നി​മ​യാ​ണ് ജോ​ഷി സം​വി​ധാ​നം ചെ​യ്ത അ​വ​താ​രം.

സി​നി​മ സാ​ന്പ​ത്തി​ക​മാ​യി ന​ഷ്ട​മാ​യി​രു​ന്നി​ല്ലെ​ങ്കി​ലും ഞാ​ൻ ഉ​ദ്ദേ​ശി​ച്ച സി​നി​മ ആ​യി​രു​ന്നി​ല്ല അ​ത്. അ​തി​ന്‍റേതാ​യ പ്ര​ശ്ന​ങ്ങ​ൾ ആ ​സി​നി​മ​യ്ക്ക് ഉ​ണ്ടാ​യി​രു​ന്നു. സി​നി​മ​യ്ക്കു സ്വാ​ഭാ​വി​ക​മാ​യ ഒ​രു ക​ഥ​യു​ടെ ഒ​ഴു​ക്ക​ല്ല വ​ന്ന​ത്.

പ്രൊ​ഡ്യൂ​സ​ർ, വി​ത​ര​ണ​ക്കാ​ര​ൻ, തി​ര​ക്ക​ഥാ​കൃ​ത്ത് എ​ന്ന നി​ല​യി​ലൊ​ക്കെ അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഞാ​ൻ ത​ന്നെ​യാ​ണ് ഏ​റ്റെ​ടു​ക്കു​ന്ന​ത്. പ​ക്ഷേ, ആ ​സി​നി​മ എ​നി​ക്കൊ​രു തി​രി​ച്ച​റി​വു ത​ന്നു. അ​തി​ൽ​നി​ന്നാ​ണു സം​വി​ധാ​യ​ക​നാ​കാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത്. ആ ​സി​നി​മ​യി​ൽ നി​ന്നു​ണ്ടാ​യ ഒ​രു​പാ​ടു മാ​ന​സി​ക​പ്ര​ശ്ന​ങ്ങ​ളാ​ണ് അ​ടു​ത്ത​പ​ടം ഞാൻതന്നെ സം​വി​ധാ​നം ചെ​യ്യ​ണം എ​ന്ന തീ​രു​മാ​ന​ത്തി​ലെ​ത്തി​ച്ച​ത്. ഇ​നി അ​ങ്ങ​നെ ​ആരുടെയും അ​ടു​ത്തു​പോ​യി നി​ൽ​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​ക​രു​ത് എ​ന്നു തീ​രു​മാ​നി​ച്ചു. ആ ​പ​ടം ഇ​റ​ങ്ങി ര​ണ്ടു വ​ർ​ഷ​മാ​യ​പ്പോ​ഴേ​ക്കും എ​ന്‍റെ സു​ഹൃ​ത്ത് എ​ൽ​ദോ ജോ​ണ്‍ നി​ർ​മാ​താ​വാ​യി വ​ന്നു. അ​ങ്ങ​നെ​യാ​ണ് അ​യാ​ൾ ജീ​വി​ച്ചി​രി​പ്പു​ണ്ട് എ​ന്ന സി​നി​മ ഉ​ണ്ടാ​കു​ന്ന​ത്.
ഈ ​സി​നി​മ​യി​ലൂ​ടെ പ​റ​യു​ന്ന​ത്...

ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ ഏ​തു ര​ക്ത​ബ​ന്ധ​ത്തെ​ക്കാ​ളും വ​ലു​താ​ണ് സൗ​ഹൃ​ദം എ​ന്ന പ്ര​മേ​യ​മാ​ണ് ഈ ​സി​നി​മ​യി​ലൂ​ടെ പ​റ​യു​ന്ന​ത്. എ​ന്‍റെ ജീ​വി​ത​ത്തി​ൽ ത​ന്നെ സ്വ​പ്ന​ത്തി​ൽ പോ​ലും വി​ചാ​രി​ക്കാ​തെ​യാ​ണ് ചാ​ക്കോ​ചേ​ട്ട​ൻ എ​ന്ന​യാ​ൾ ഈ സിനിമയുടെ ക​ഥ കേ​ൾ​ക്കാ​ൻ എ​ന്‍റെ​യ​ടു​ത്തു വ​രു​ന്ന​ത്. ക​ഥ കേ​ട്ട​യു​ട​ൻ ചാ​ക്കോ ചേ​ട്ട​ൻ ഈ ​സി​നി​മ ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചു. അ​ദ്ദേ​ഹ​ത്തോ​ടു ബ​ജ​റ്റ് പ​റ​ഞ്ഞു. പ​ല സം​വി​ധാ​യ​ക​രു​ടെ​യും പേ​രു​ക​ൾ നി​ർ​ദേ​ശി​ച്ചു. ഈ ​ക​ഥ ഇ​ത്ര ഭം​ഗി​യാ​യി പ​റ​ഞ്ഞി​ല്ല, നി​ന​ക്കി​തു ഡ​യ​റ​ക്ട് ചെ​യ്തു​കൂ​ടേ- ചാ​ക്കോ​ച്ചേ​ട്ട​ൻ എന്നോടു ചോ​ദി​ച്ചു. എ​ക്സ്പീ​രി​യ​ൻ​സ് കു​റ​വാ​ണ്, പ​ക്ഷേ എ​നി​ക്കി​തു ചെ​യ്യാം എ​ന്ന ആ​ത്മ​വി​ശ്വാ​സ​മു​ണ്ട് - ഞാ​ൻ പ​റ​ഞ്ഞു. എ​ങ്കി​ൽ നീ ​ത​ന്നെ ചെ​യ്താ​ൽ മ​തി​യെ​ന്നു ചാ​ക്കോ​ചേ​ട്ട​ൻ. അ​ങ്ങ​നെ​യാ​ണ് ഈ ​സി​നി​മ ഉ​ണ്ടാ​കു​ന്ന​ത്.

പി​ന്നീ​ടു ചി​ല പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം ചാ​ക്കോ​ചേ​ട്ട​ൻ പിന്മാറു​ന്പോ​ഴാ​ണ് എ​ന്‍റെ സു​ഹൃ​ത്താ​യ എ​ൽ​ദോ ജോ​ണ്‍ ഈ ​സി​നി​മ ഏ​റ്റെ​ടു​ക്കു​ന്ന​ത്. അ​ങ്ങ​നെ ന​മ്മു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് ഒ​രാ​ൾ ക​യ​റി​വ​രി​ക​യാ​ണ്. ന​മ്മു​ടെ ജീ​വി​തം മാ​റ്റി​മ​റി​ക്കാ​നാ​യി. അ​തു ത​ന്നെ​യാ​ണ് ഈ ​സി​നി​മ​യു​ടെ ക​ഥ. ന​മ്മു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് ന​മ്മു​ടെ ജീ​വി​തം മാ​റ്റി​മ​റി​ക്കാ​നാ​യി ഒ​രാ​ൾ വ​രു​ന്നു. അ​യാ​ളും ന​മ്മ​ളും ത​മ്മി​ലു​ണ്ടാ​കു​ന്ന സൗ​ഹൃ​ദം- അ​തി​ന​പ്പു​റ​ത്തേ​ക്ക് ന​മു​ക്ക് വേ​റൊ​ന്നും ചി​ന്തി​ക്കാ​നാ​വി​ല്ല. അ​ത്ര​യും ആ​ഴ​ത്തി​ലു​ള്ള സൗ​ഹൃ​ദം. ന​മ്മു​ടെ ര​ക്ത​ബ​ന്ധ​ത്തി​ലു​ള്ള​വ​ർ പോ​ലും ന​മു​ക്കൊ​പ്പം നി​ൽ​ക്കി​ല്ല. ന​മു​ക്കൊ​പ്പം എ​പ്പോ​ഴും നി​ൽ​ക്കു​ന്ന​തു ന​മ്മു​ടെ കൂ​ട്ടു​കാ​ർ ആ​യി​രി​ക്കും. ച​ങ്കു പ​റി​ച്ചു​ത​ന്ന് ന​മു​ക്കൊ​പ്പം നി​ൽ​ക്കു​ന്ന​വ​രാ​യി​രി​ക്കും അ​വ​ർ.

ഇ​ന്നു ഞാ​ൻ നി​ന​ക്ക് ഇ​തു ചെ​യ്യു​ന്ന​തു​കൊ​ണ്ട് നീ ​നാ​ളെ എ​നി​ക്ക് എ​ന്തെ​ങ്കി​ലും പ്ര​ത്യു​പ​കാ​രം ചെ​യ്യും എ​ന്നു പ്ര​തീ​ക്ഷി​ച്ചു നി​ൽ​ക്കു​ന്ന​വ​ര​ല്ല അ​വ​ർ. ആ ​സൗ​ഹൃ​ദ​ത്തെ​യാ​ണ് സി​നി​മ​യാ​ക്കി​യി​രി​ക്കു​ന്ന​ത്.
അ​യാ​ൾ ജീ​വി​ച്ചി​രി​പ്പു​ണ്ട് - ക​ഥാ​പ​ശ്ചാ​ത്ത​ലം, പ്ര​മേ​യം...

ജീ​വി​ത​ത്തി​ൽ ഒ​ട്ടും പ​രി​ച​യ​മി​ല്ലാ​ത്ത ര​ണ്ടു​പേ​ർ. ജീ​വി​ത​ത്തി​ന്‍റെ ര​ണ്ട​റ്റ​ങ്ങ​ളി​ൽ നി​ൽ​ക്കു​ന്ന​വ​ർ. ഒ​രാ​ൾ ലോ​ക​പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ൻ. അ​യാ​ൾ വെ​ളു​ത്ത​വ​നാ​ണ്. സ​ന്പ​ന്ന​നാ​ണ്, ഭാ​ഷ​കൊ​ണ്ടും സ​ന്പ​ത്തു​കൊ​ണ്ടും. അ​തി​പ്ര​ശ​സ്ത​നാ​ണ്. അ​യാ​ളാ​ണ് ജോ​ണ്‍​മാ​ത്യു മാ​ത്ത​ൻ. അ​തി​ന് നേ​ർ വി​പ​രീ​ത​മാ​ണ് മ​റ്റേ​യാ​ൾ. മു​രു​ക​ൻ എ​ന്ന ചെ​റു​പ്പ​ക്കാ​ര​ൻ. അ​ച്ഛ​ൻ മ​രി​ച്ച​പ്പോ​ൾ 13-ാം വ​യ​സി​ൽ കു​ടും​ബ​പ്രാ​രാ​ബ്ധ​മേ​റ്റെ​ടു​ത്ത് ക​ട​ലി​ൽ പോ​കാ​ൻ തു​ട​ങ്ങി. അ​വ​ൻ ക​റു​ത്ത​വ​നാ​ണ്. ദ​രി​ദ്ര​നാ​ണ്. അ​വ​നു വി​ദ്യാ​ഭ്യാ​സ​മി​ല്ല, ഭാ​ഷ​ക​ള​റി​യി​ല്ല. പ​ക്ഷേ, അ​വ​നൊ​രു സ്വ​പ്ന​മു​ണ്ട്- ഗോ​വ കാ​ണ​ണം. പ്രാ​രാ​ബ്ധ​ങ്ങ​ൾ തീ​ർ​ന്ന​പ്പോ​ൾ അ​വ​ൻ ത​ന്‍റെ പ​ഴ​യ ആ​ഗ്ര​ഹ​സ​ഫ​ലീ​ക​ര​ണ​ത്തി​നു ശ്ര​മി​ക്കു​ന്നു. ഗോ​വ​യി​ലേ​ക്കു പോ​കു​ന്നു.

വാ​സ്കോ​ഡ​ഗാ​മ കേ​ര​ള​ത്തി​ലെ​ത്തി​യ​പ്പോ​ൾ ഏ​തു ഭാ​ഷ​യാ​ണു പ​റ​ഞ്ഞ​ത് എ​ന്ന മ​ട്ടി​ൽ നി​സാ​ര മ​നോ​ഭാ​വ​ത്തോ​ടെ ഭാ​ഷ പ്ര​ശ്ന​മാ​കി​ല്ലെ​ന്നു ക​രു​തി​യാ​ണ് അ​വ​ൻ ഗോ​വ​യി​ലെ​ത്തി​യ​ത്. പ​ക്ഷേ, അ​വി​ടെ അ​വ​നു ഭാ​ഷ പ്ര​ശ്ന​മാ​കു​ന്നു. ഭാ​ഷ​യ്ക്കു മു​ന്നി​ൽ കു​ടു​ങ്ങി​പ്പോ​വു​ന്ന മു​രു​ക​നെ അ​വി​ടെ ഒ​രു സു​ഹൃ​ത്തി​ന്‍റെ വേ​ഷ​ത്തി​ൽ ജോ​ണ്‍​മാ​ത്യു മാ​ത്ത​ൻ സ​ഹാ​യി​ക്കു​ന്നു. അ​വി​ടെ ഇ​വ​ർ ര​ണ്ടു​പേ​രു​ടെ​യും സൗ​ഹൃ​ദം ആ​രം​ഭി​ക്കു​ക​യാ​ണ്.ലൈ​ഫി​ൽ ര​ണ്ടു​പേ​ർ​ക്കും ര​ണ്ട് എ​ക്സ്ട്രീ​മാ​യ അ​നു​ഭ​വ​ങ്ങ​ളു​ണ്ട്. ഇ​വ​ർ കൂ​ടു​ന്പോ​ൾ ഒരാ​ൾ​ക്ക് സ​ന്പ​ത്തും മ​റ്റു​മു​ണ്ടാ​യി​ട്ടും അ​നു​ഭ​വി​ക്കു​ന്ന വേ​ദ​ന​യും മ​റ്റൊ​രാ​ൾ​ക്ക് ഇ​തൊ​ന്നും ഇ​ല്ലാ​തെ​യും അ​നു​ഭ​വി​ക്കു​ന്ന വേ​ദ​ന​യു​മാ​ണ്. ഇ​തു​ര​ണ്ടും ഒ​ന്നാ​കു​ന്ന​തും ഗോ​വ​യു​ടെ സാം​സ്കാ​രി​ക​വും അ​ല്ലാ​ത്ത​തു​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ ഇ​വ​രു​ടെ യാത്രയുമാ​ണ് ഈ ​സി​നി​മ. യാ​ദൃ​ച്ഛി​ക​മാ​യി പ​രി​ച​യ​പ്പെ​ട്ട​വ​ർ അ​പ്ര​തീ​ക്ഷി​ത​മാ​യി പി​രി​ഞ്ഞു​പോ​കു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ഇ​വ​ർ കൂ​ടി​ച്ചേ​രു​മോ ഇ​ല്ല​യോ എ​ന്നു​ള്ള​താ​ണ് ഈ ​സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം.

ഒ​രു സൗ​ഹൃ​ദം കൊ​ണ്ട് ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ എ​ന്തൊ​ക്കെ മാ​റ്റ​മു​ണ്ടാ​കും, എ​ന്തൊ​ക്കെ നേ​ടും, എ​ന്തൊ​ക്കെ ന​ഷ്ട​പ്പെ​ടും, ന​മ്മ​ൾ എ​ന്താ​യി മാ​റും എ​ന്നൊ​ക്കെ പ​റ​യു​ന്ന പ്ര​മേ​യം.ഈ ​സി​നി​മ​യു​ടെ പ്ര​മേ​യ​പ​ര​മാ​യ വ്യ​ത്യ​സ്ത​ത​ക​ൾ....

സൗ​ഹൃ​ദ​വും ഭാ​ഷ​യു​മാ​ണ് ഈ ​സി​നി​മ​യു​ടെ പ്ര​ധാ​ന ഘ​ട​ക​ങ്ങ​ൾ. ന​മ്മു​ടെ നാ​ടി​നു പു​റ​ത്തു​പോ​കു​ന്പോ​ൾ അ​വ​ശ്യം വേ​ണ്ട​തു ഭാ​ഷ​യാ​ണ്. ഭാ​ഷ​യി​ല്ലെ​ങ്കി​ൽ നാം ​അ​നു​ഭ​വി​ക്കു​ന്ന വൃ​ഥ​ക​ൾ, പ്ര​ശ്ന​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്. ഭാ​ഷ​യെ​യും സൗ​ഹൃ​ദ​ത്തെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്ന, ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ​ത്ത​ന്നെ ആ​രും ഇ​ന്നേ​വ​രെ പ​റ​യാ​ത്ത പു​തി​യ പ്ര​മേ​യം. ഭാ​ഷ​യ്ക്കും സൗ​ഹൃ​ദ​ത്തി​നും തു​ല്യ​പ്ര​ധാ​ന്യ​മു​ള്ള സി​നി​മ​യാ​ണി​ത്. ഭാ​ഷ ന​മു​ക്കു കീ​ഴ​ട​ക്കാ​നാ​കു​ന്ന മ​ല ത​ന്നെ​യാ​ണ്. പ​ക്ഷേ, ആ​ദ്യം അ​തി​നു​മു​ന്നി​ൽ നാം ​ഒ​ന്നു പ​ക​ച്ചു​നി​ല്ക്കും. ഭാ​ഷ കൊ​ണ്ട് ഒ​രാ​ൾ​ക്ക് എ​ന്തൊ​ക്കെ നേ​ടാ​നാ​കും എ​ന്നു പ​റ​യു​ക​യാ​ണ് ഈ ​സി​നി​മ. ഭാ​ഷ​യും സൗ​ഹൃ​ദ​വും ഒ​രു പ്ര​ത്യേ​ക അ​നു​പാ​ത​ത്തി​ൽ ബ്ലെ​ൻ​ഡ് ചെ​യ്തി​രി​ക്കു​ന്ന ഒ​ര​പൂ​ർ​വ ചേ​രു​വ​യു​ണ്ട് ഈ ​സി​നി​മ​യി​ൽ.
വി​ജ​യ്ബാ​ബു, മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​രി​ലേ​ക്ക് എ​ത്തി​യ​ത്...

മ​മ്മൂ​ട്ടി മു​ത​ൽ വി​ജ​യ്ബാ​ബു വ​രെ​യു​ള്ള​വ​രു​ണ്ട് ജോ​ണ്‍ മാ​ത്യു മാ​ത്ത​ൻ എ​ന്ന കാ​ര​ക്ട​ർ ചെ​യ്യാ​ൻ. പ​ക്ഷേ, ന​മ്മു​ടെ ബ​ജ​റ്റി​ലൊ​തു​ങ്ങു​ന്ന​യാ​ൾ വി​ജ​യ്ബാ​ബു​വാ​ണ്. അ​ദ്ദേ​ഹ​ത്തി​നു ക​ഥ ഏ​റെ ഇ​ഷ്ട​മാ​യി. അ​പ്പോ​ൾ​ത്ത​ന്നെ അ​ദ്ദേ​ഹം ഓ​കെ പ​റ​ഞ്ഞു. വി​ജ​യ്ബാ​ബു​വി​ന്‍റെ കോ​ർ​പ​റേ​റ്റ് മു​ഖം ഈ ​ക​ഥാ​പാ​ത്ര​ത്തി​ന് ആ​വ​ശ്യ​മാ​യി​രു​ന്നു. ജോ​ണ്‍​മാ​ത്യു മാ​ത്ത​ന്‍റെ ക​ഥാ​പാ​ത്രം ഇ​ദ്ദേ​ഹ​ത്തി​ൽ സു​ര​ക്ഷി​ത​മാ​ണെ​ന്ന് എ​നി​ക്ക് ഉ​റ​പ്പു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, മു​രു​ക​ന്‍റെ വേ​ഷം ചെ​യ്യാ​ൻ നാ​ലു​കൊ​ല്ല​മാ​യി ഞാ​ൻ ആ​ക്ട​റെ തി​ര​യു​ക​യാ​യി​രു​ന്നു. ആ ​സ​മ​യ​ത്താ​ണ് ക​മ്മ​ട്ടി​പ്പാ​ടം എ​ന്ന സി​നി​മ റി​ലീ​സാ​കു​ന്ന​ത്. അ​ന്നു​രാ​ത്രി ഞ​ങ്ങ​ൾ തീ​രു​മാ​നി​ച്ചു - ന​മ്മു​ടെ നാ​യ​ക​ൻ വ​ന്നി​രി​ക്കു​ന്നു.

ര​ണ്ടു മൂ​ന്നു ദി​വ​സ​ത്തി​നു​ശേ​ഷം മ​ണി​ക​ണ്ഠ​നെ വി​ളി​ച്ചു ക​ഥ പ​റ​ഞ്ഞു. ക​ഥ കേ​ട്ട​യു​ട​നെ ചേ​ട്ടാ ഇ​ത് എ​ന്‍റെ ക​ഥ​യാ​ണ് എ​ന്നു പ​റ​ഞ്ഞ് അ​യാ​ൾ ക​ര​ഞ്ഞു. അ​യാ​ൾ​ക്കു​വേ​ണ്ടി മാ​ത്ര​മാ​യി കാ​ത്തി​രു​ന്ന ഒ​രു ക​ഥ. അ​യാ​ൾ​ക്കു​വേ​ണ്ടി മാ​ത്ര​മാ​യി കാ​ത്തു​വ​ച്ച​പോ​ല​ത്തെ ഒ​ര​വ​സ​രം. അ​താ​യി​രു​ന്നു മ​ണി​ക​ണ്ഠ​നി​ലേ​ക്ക് എ​ത്തി​യ​ത്.
വി​ജ​യ്ബാ​ബു, മ​ണി​ക​ണ്ഠ​ൻ - ആ​രാ​ണു നാ​യ​ക​ൻ...?

ര​ണ്ടു​പേ​ർ​ക്കും തു​ല്യ​പ്ര​ധാ​ന്യ​മു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ്. സി​നി​മ കാ​ണു​ന്ന ഓ​രോ പ്രേ​ക്ഷ​ക​നും ഇ​വ​രി​ൽ ആ​രെ​യാ​ണോ ഉ​ൾ​ക്കൊ​ള്ളാ​നാ​കു​ന്ന​ത്, ഇ​യാ​ൾ ഞാ​നു​ണ്ടെ​ന്ന തോ​ന്ന​ൽ ഉ​ണ്ടാ​കു​ന്ന​ത്- അ​യാ​ളെ​യാ​വും ഇ​ഷ്ട​പ്പെ​ടു​ക. മു​രു​ക​നെ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രു​ണ്ടാ​വാം. ജോ​ണ്‍​മാ​ത്യു മാ​ത്ത​നെ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രു​ണ്ടാ​വാം. ര​ണ്ടു​പേ​രെ​യും ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രു​ണ്ടാ​വാം.
ക​മ്മ​ട്ടി​പ്പാ​ട​ത്തെ ബാ​ല​നി​ൽ നി​ന്നു മു​രു​ക​നി​ലേ​ക്ക് എ​ത്തു​ന്പോ​ൾ...

ക​മ്മ​ട്ടി​പ്പാ​ട​ത്തി​ലെ ക​ഥാ​പാ​ത്ര​ത്തി​ൽ നി​ന്നു പൂ​ർ​ണ​മാ​യും വ്യ​ത്യ​സ്ത​മാ​യ ക​ഥാ​പാ​ത്ര​മാ​ണ് ഈ ​സി​നി​മ​യി​ൽ മ​ണി​ക​ണ്ഠ​ന്. ക​മ്മ​ട്ടി​പ്പാ​ട​ത്തി​ലെ ബാ​ല​ൻ ഈ ​സി​നി​മ​യി​ലി​ല്ല. ഈ ​സി​നി​മി​യി​ൽ മു​രു​ക​ൻ. മാ​ത്രം. ക​മ്മ​ട്ടി​പ്പാ​ട​ത്തി​ലെ ബാ​ല​നു തു​ല്യ​മാ​യ ഒ​രു ക​ഥാ​പാ​ത്ര​മാ​ണ്. എ​ന്നാ​ൽ അ​തി​ൽ നി​ന്ന് ഏ​റെ വ്യ​ത്യ​സ്ത​വു​മാ​യ ക​ഥാ​പാ​ത്രം. അ​ടു​ത്ത​ടു​ത്ത ര​ണ്ടു സി​നി​മ​ക​ളി​ൽ ഇ​ത്ര​യും ഗം​ഭീ​ര​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ കി​ട്ടി​യ മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ന​ട​നാ​യി​രി​ക്കും മ​ണി​ക​ണ്ഠ​ൻ. അ​ത് അ​യാ​ൾ ഗം​ഭീ​ര​മാ​ക്കി​യി​ട്ടു​ണ്ട്.
വി​ജ​യ്ബാ​ബു​വി​ന്‍റെ ക​രി​യ​റി​ൽ ജോ​ണ്‍ മാ​ത്യു മാ​ത്ത​നു​ള്ള സ്ഥാ​നം...

ഈ ​സി​നി​മ​യു​ടെ സ​ർ​പ്രൈ​സ് മ​ണി​ക​ണ്ഠ​ന​ല്ല, വി​ജ​യ് ബാ​ബു ആ​യി​രി​ക്കും. കാ​ര​ണം മ​ണി​ക​ണ്ഠ​ൻ ഗം​ഭീ​ര​ന​ട​നാ​ണ് എ​ന്നു​ള്ള​ത് ക​മ്മ​ട്ടി​പ്പാ​ട​ത്തി​ലൂ​ടെ തെ​ളി​യി​ച്ചു​ക​ഴി​ഞ്ഞു. ഈ ​സി​നി​മ അ​ത് ഒ​ന്നു​കൂ​ടി ഉൗ​ട്ടി​യു​റ​പ്പി​ക്കു​ന്നു. ഈ ​സി​നി​മ​യു​ടെ യ​ഥാ​ർ​ഥ സ​ർ​പ്രൈ​സ് ജോ​ണ്‍ മാ​ത്യു മാ​ത്ത​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച വി​ജ​യ്ബാ​ബു ത​ന്നെ​യാ​യി​രി​ക്കും. വി​ജ​യ്ബാ​ബു​വി​ന്‍റെ ക​രി​യ​ർ ബെ​സ്റ്റ് ആ​യി​രി​ക്കും ഇ​തി​ലെ വേ​ഷം. അ​യാ​ൾ​ക്കു ന​ന്നാ​യി പെ​ർ​ഫോം ചെ​യ്യാ​നു​ള്ള​ത് ഈ ​സി​നി​മ​യി​ലു​ണ്ട്. ഇ​തേ​വ​രെ ക​ണ്ട വി​ജ​യ്ബാ​ബു അ​ല്ല ഈ ​സി​നി​മ​യി​ലേ​തെ​ന്ന് പ്രേ​ക്ഷ​ക​ർ​ക്കു പൂ​ർ​ണ​മാ​യും ബോ​ധ്യ​പ്പെ​ടും.
ഗോ​വ​യി​ലെ ഷൂ​ട്ടിം​ഗ്..

ക​ഥാ​പ​ശ്ചാ​ത്ത​ലം ഗോ​വ​യാ​ണ്. തു​ട​ർ​ച്ച​യാ​യി ഷൂ​ട്ട് ചെ​യ്യാ​ൻ ഏ​റെ പ്ര​യാ​സ​മു​ള്ള സ്ഥ​ല​മാ​ണു ഗോ​വ. തൊ​ട്ട​തി​നൊ​ക്കെ പൈ​സ​യാ​കും! ഷൂ​ട്ടിം​ഗ് കോ​സ്റ്റ്‌ലിയാ​ണ്. മു​ന്പു ഹി​ന്ദി പ​ട​ങ്ങ​ൾ ഷൂ​ട്ടു ചെ​യ്ത​തി​ട്ടു​ള്ള​തി​നാ​ൽ അ​വി​ട​ത്തെ ലൊ​ക്കേ​ഷ​നു​ക​ളി​ലെ ഫീ​സ് ഭീ​ക​ര​മാ​ണ്. ഷാ​രൂഖ് ഖാ​ന്‍റെ​യൊ​ക്കെ പ​ട​ത്തി​നു നി​സാ​ര​മാ​യി ല​ക്ഷ​ങ്ങ​ൾ ഒ​ഴു​ക്കും. പ​ക്ഷേ, ന​മ്മ​ളെ​പ്പോ​ലെ ചെ​റി​യ പ​ടം ചെ​യ്യു​ന്ന​വ​ർ ഗോ​വ​യി​ൽ പോ​യാ​ൽ ശ​രി​ക്കും പെ​ട്ടു​പോ​കും. ന​മ്മു​ടെ ക​ഥ ന​ട​ക്കു​ന്ന​തു ഗോ​വ​യി​ലാ​ണ്. അ​തി​നാ​ൽ വേ​റെ വ​ഴി​യി​ല്ലാ​യി​രു​ന്നു. എ​റ​ണാ​കു​ളം സി​റ്റി​യി​ൽ​നി​ന്നു ഗോ​വ​യി​ലേ​ക്കു​ള്ള യാ​ത്ര​യാ​ണ​ല്ലോ ഈ ​സി​നി​മ.
ഈ ​ക​ഥ​യ്ക്കു പി​ന്നി​ലെ പ്ര​ചോ​ദ​നം..

ആ​ൻ അ​ണ്‍​ടോ​ൾ​ഡ് ട്രൂ ​സ്റ്റോ​റി - പ​റ​യ​പ്പെ​ടാ​ത്ത ഒ​രു യ​ഥാ​ർ​ഥ ക​ഥ. ഇ​താ​ണ് ഈ ​സി​നി​മ​യു​ടെ ടാ​ഗ് ലൈൻ. ആ ​ടാ​ഗ് ലൈനി​നു​ള്ളി​ൽ ഒ​രു സ​സ്പെ​ൻ​സു​ണ്ട്. അ​തി​നു ജീ​വി​ച്ചി​രി​ക്കു​ന്ന ഒ​രാ​ളു​മാ​യി ബ​ന്ധ​മു​ണ്ട്. എ​ന്‍റെ ത​ന്നെ ജീ​വി​ത​ക​ഥ​യി​ൽ നി​ന്നു​ള്ള ഒ​രു പ്ര​ധാ​ന​ഭാ​ഗ​മാ​ണ് ഈ ​സി​നി​മ. മു​രു​ക​ൻ പാ​ത്ര​സൃ​ഷ്ടി​യാ​ണ്. പ​ക്ഷേ, മു​രു​ക​ൻ നേ​രി​ടു​ന്ന പ​ല സം​ഭ​വ​ങ്ങ​ളും എ​ന്‍റെ ലൈ​ഫ് സ്റ്റോ​റി​യാ​ണ്.
അ​യാ​ൾ ജീ​വി​ച്ചി​രി​പ്പു​ണ്ട്...​പേ​രി​നു പി​ന്നി​ൽ..

ക​ഥ​യു​ടെ പ്ര​ധാ​ന ഘ​ട​ക​മാ​ണ് അ​യാ​ൾ ജീ​വി​ച്ചി​രി​പ്പു​ണ്ട് എ​ന്ന പേ​ര്. ആ ​സി​നി​മ നി​ൽ​ക്കു​ന്ന​ത് അതിലാ​ണ്. ക​ഥ​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ഡ​യ​ലോ​ഗും ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഒ​രു സം​ഭ​വവു​മാ​ണ് അ​ത്. പ​ട​ത്തി​ന്‍റെ സ്വി​ച്ചോ​ണ്‍ ദി​വ​സ​മാ​ണ് ഈ ​പേ​രു കി​ട്ടു​ന്ന​ത്. അ​യാ​ൾ എ​വി​ടെ​യാ​ണെ​ന്ന് അ​റി​യി​ല്ല എ​ന്ന​തു സൂ​ചി​പ്പി​ക്കു​ന്നു​ണ്ട് അ​യാ​ൾ ജീ​വി​ച്ചി​രു​പ്പു​ണ്ട് എ​ന്ന ടൈ​റ്റി​ൽ. അ​യാ​ൾ ആ​രാ​ണ് - അ​താ​ണ് ഈ ​ക​ഥ​യു​ടെ സ​സ്പെ​ൻ​സ്. പ്രേ​ക്ഷ​ക​ൻ പ്ര​തീ​ക്ഷി​ക്കു​ന്ന വി​ധ​ത്തി​ൽ ത​ന്നെ സി​നി​മ പോ​ക​രു​ത് എ​ന്നു വി​ശ്വ​സി​ക്കു​ന്ന ഒ​രാ​ളാ​ണു ഞാ​ൻ.
ഈ ​സി​നി​മ​യി​ലെ നാ​യി​ക...

ജോ​ണ്‍ മാ​ത്യു മാ​ത്ത​ന്‍റെ ഭാ​ര്യ അ​ഞ്ജ​ലി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന മ​റാ​ത്തി അ​ഭി​നേ​ത്രി ന​മ്ര​ത ഗെ​യ്‌ക്‌വാ​ഗ്. ന​മു​ക്ക് അ​പ​രി​ചി​ത​മാ​യ ഒ​രു മു​ഖ​മാ​വ​ണം എ​ന്നു​ള്ള​തി​നാ​ലാ​ണ് നമ്രതയെ കാ​സ്റ്റ് ചെ​യ്ത​ത്. സി​നി​മ​യു​ടെ ക​ഥ ര​ണ്ടു​പേ​രി​ലാ​ണ് ഒ​തു​ങ്ങി​യി​രി​ക്കു​ന്ന​ത്.

മ​ല​യാ​ള​ത്തി​ലെ അറിയപ്പെടുന്ന ഒ​രു ന​ടി​യാ​ണ് അ​തു ചെ​യ്യു​ന്ന​തെ​ങ്കി​ൽ എ​ല്ലാ​വ​രു​ടെ​യും ശ്ര​ദ്ധ അ​ങ്ങോ​ട്ടു​പോ​കാ​നി​ട​യു​ണ്ട്. അ​തി​നാ​ലാ​ണ് മ​റാ​ത്ത​യി​ലെ അ​റി​യ​പ്പെ​ടു​ന്ന നാ​യി​ക​യെ കൊ​ണ്ടു​വ​ന്ന​ത്. ന​മ്ര​ത​യു​ടെ നാ​ലു സി​നി​മ​ക​ളു​ടെ ഷൂ​ട്ടിം​ഗാ​ണ് ഒ​രേ​സ​മ​യം ന​ട​ക്കു​ന്ന​ത്. മൂ​ന്നു സി​നി​മ​ക​ൾ ഇ​പ്പോ​ൾ റി​ലീ​സി​നു റെ​ഡി​യാ​യി​ട്ടു​ണ്ട്.
ഹ​രീഷ്പേ​ര​ടി​യു​ടെ ഗോ​പാ​ലേ​ട്ട​ൻ...

ഗോ​വ​യി​ലെ മ​ല​യാ​ളം അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഗോ​പാ​ലേ​ട്ട​ന്‍റെ വേ​ഷം ചെ​യ്ത​തു ഹ​രീ​ഷ് പേ​ര​ടി. ഞാ​ൻ ഉ​ദ്ദേ​ശി​ച്ച​തി​നു​മ​പ്പു​റം ക​ഥാ​പാ​ത്ര​ത്തി​ന്‍റെ മു​ക​ളി​ലേ​ക്ക് അ​ദ്ദേ​ഹം അ​തു പെ​ർ​ഫോം ചെ​യ്ത് എ​ത്തി​ച്ചു. മു​ൻ സി​നി​മ​ക​ളി​ലെ​ങ്ങും കാ​ണാ​ത്ത​വി​ധം ഹ​രീ​ഷ് പേ​ര​ടി​യു​ടെ വേ​റി​ട്ടൊ​രു മു​ഖം തന്നെയാണ് ഇ​തി​ൽ.

സ്റ്റിൽ ഫോട്ടോഗ്രാഫർ അ​രു​ണ്‍​പു​ന​ലൂ​ർ വീ​ണ്ടും ന​ട​നാ​കു​ന്നു..

ഈ ​സി​നി​മ​യു​ടെ സ്റ്റി​ൽ ഫോ​ട്ടോ​ഗ്രാ​ഫ​ർ കൂ​ടി​യാ​യ അ​രു​ണ്‍ പു​ന​ലൂ​ർ ഗോ​വ​യി​ലു​ള്ള ബൈക്ക് ടാക്സി ഡ്രൈ​വ​റു​ടെ വേ​ഷം ചെ​യ്യു​ന്നു. ഞ​ങ്ങ​ൾ ഗോ​വ​യി​ൽ ഫി​ലിം ഫെ​സ്റ്റി​വ​ലു​ക​ൾ​ക്കു പോ​കു​ന്പോ​ൾ സ്ഥി​രം കാ​ണു​ന്ന​വ​രാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി ഞ​ങ്ങ​ൾ സു​ഹൃ​ത്തു​ക്ക​ളാ​ണ്, അ​ടു​ത്തു പ​രി​ച​യ​മു​ള്ള​വ​ർ.
ഈ ​സി​നി​മ​യു​ടെ മ​റ്റു വി​ശേ​ഷ​ങ്ങ​ൾ..

പാ​ട്ടു​ക​ളൊ​രു​ക്കി​യ​ത് ഒൗ​സേ​പ്പ​ച്ച​ൻ. വി​ജ​യ് ബാ​ബു​വും മ​ണി​ക​ണ്ഠ​നും ഒ​ന്നി​ച്ചു​ള്ള ആ​രോ ഈ​യാ​ത്ര​യെ​ങ്ങോ... എ​ന്ന പാ​ട്ട് ഇ​പ്പോ​ൾ​ത്ത​ന്നെ ഹി​റ്റാ​ണ്. അ​ങ്ങേ​യ​റ്റ​ത്തെ സൗ​ഹൃ​ദം എ​ന്ന നി​ല​യി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന പാ​ട്ടാ​ണ​ത്. ക​ഥ​യ്ക്കു ചേ​ർ​ന്ന വ​രി​ക​ൾ. സ​ന്തോ​ഷ് വ​ർ​മ​യു​ടെ വ​രി​ക​ൾ. ചെ​യ്ഞ്ചു​ള്ള പാ​ട്ടാ​ണ​ത്. ആ ​ചെ​യ്ഞ്ചു ത​ന്നെ പ​ട​ത്തി​ലു​മു​ണ്ട്. മ​ണി​ക​ണ്ഠ​ൻ ആ​ദ്യ​മാ​യി പാ​ടി​യ​ഭി​ന​യി​ക്കു​ന്ന പാ​ട്ടെ​ഴു​തി​യ​തു ബാ​പ്പു വ​വ്വാ​ട്.ഛായാ​ഗ്ര​ഹ​ണം ര​ണ്ടു ത​വ​ണ ദേ​ശീ​യ​പു​ര​സ്കാ​രം നേ​ടി​യ ഹ​രി​നാ​യ​ർ. സൗ​ണ്ട് മി​ക്സിം​ഗ് ഹ​രി​കു​മാ​ർ. ഡോ​ൾ​ബി അ​റ്റ്മോ​സ്ഫി​യ​റി​ലാ​ണു ചി​ത്രം. ദി​ലീ​പ്, അ​നൂ​പ്, ഉ​ദ​യ​കൃ​ഷ്ണ, ക​ലാ​സം​ഘം ഹം​സ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഈ ​സി​നി​മ ക​ണ്ടു. വ​ലി​യ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണു കലാസംഘം ഡി​സ്ട്രി​ബ്യൂ​ഷ​ൻ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​വ​രൊ​ക്കെ പ​റ​ഞ്ഞ​തു​പോ​ലെ മി​ക​ച്ച അ​ഭി​പ്രാ​യ​ങ്ങ​ൾ തി​യ​റ്റ​റുകളിൽ നിന്നു വരുന്നതിൽ സന്തോഷം.

ടി.​ജി.​ബൈ​ജു​നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അങ്കമാലിയിലെ ലിച്ചി
അ​ങ്ക​മാ​ലി ഡ​യ​റീ​സ് എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ലേ​ക്ക് കു​ടി​യേ​റി​യ ക​ഥാ​പാ​
"ടേ​ക്ക് ഓ​ഫ് - ന​ഴ്സു​മാ​രു​ടെ മോ​ച​ന​ദൗ​ത്യ​ത്തി​ന്‍റെ ക​ഥ'
"ടേ​ക്ക് ഓ​ഫിന്‍റേത് മ​ല​യാ​ള​ത്തി​ൽ ഇ​തു​വ​രെ പ​റ​യാ​ത്ത ഒ​രു പ്ര​മേ​യ​മാ​ണ്. ആ​ഭ്യ​ന്ത​ര​ക​ലാ​പ​ത
"c/o സൈ​റാ​ബാ​നു' എ​നി​ക്ക് ഇ​ര​ട്ടി​മ​ധു​രം- നി​ര​ഞ്ജ​ന അ​നൂ​പ്
മ​ഞ്ജു​വാ​ര്യ​ർ, അ​മ​ല എ​ന്നി​വ​ർ​ക്കൊ​പ്പം ഒ​രു സി​നി​മ​യി​ൽ​ത്ത​ന്നെ ഒ​രു​മി​ച്ച് അ​ഭി​ന​യി​ക്കാ​
"c/o സൈ​റാ​ബാ​നു - മേ​ൽ​വി​ലാ​സ​ത്തി​ന്‍റെ രാ​ഷ്‌ട്രീ​യം'
"മേ​ൽ​വി​ലാ​സം അ​ഥവാ ഐ​ഡ​ന്‍റി​റ്റി എ​ന്ന വാ​ക്കി​നെ​ക്കു​റി​ച്ചാ​ണ് ഈ ​സി​നി​മ. ഈ ​ലോ​ക​ത്ത് ഒ​രാ​
c/o സൈ​റാ ബാ​നു, എ​ന്‍റെ കി​സ്മ​ത്ത്, എ​ന്‍റെ നി​യോ​ഗം
മ​ഞ്ജു​വാ​ര്യ​രും അ​മ​ല​യും ഷെ​യ്ൻ നീ​ഗ​വും മു​ഖ്യ​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന കു​ടും​ബ​ചി​ത്രം കെ​യ​ർ​
നൂലുവിന്‍റെ സിനിമാമോഹങ്ങൾ
അ​ങ്ക​മാ​ലി ഡ​യ​റീ​സും ഒ​രു മെ​ക്സി​ക്ക​ൻ അ​പാ​ര​ത​യും ഒ​രേ ദി​വ​സം റി​ലീ​സ് ചെ​യ്ത​പ്പോ​ൾ പു​തു​മു
അങ്ങനെ ഞാൻ "അലമാര' കുടുംബത്തിലെ പുതിയ കുട്ടിയായി
സ്കൂ​ൾ​ദി​ന​ങ്ങ​ളി​ൽ​ത്ത​ന്നെ ത​ന്നെ അ​ദി​തി​ ര​വി​ക്കു വ​ലി​യ ഒ​രാ​ഗ്ര​ഹ​വും സ്വ​പ്ന​വു​മൊ​ക്കെ​യാ
ഭാ​ഗ്യ​"കു​പ്പി​' തു​റ​ന്ന് വി​ശാ​ഖ്..!
ഗ​ണേ​ഷ് രാജി​ന്‍റെ ആ​ന​ന്ദ​ത്തി​ൽ കു​പ്പി എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക​ർ​ക്കു പ​ര​മാ​ന​ന്
താ​ര​മ​ല്ല, ഞാ​ൻ നി​ങ്ങ​ളി​ലൊ​രാ​ൾ - മ​ണി​ക​ണ്ഠ​ൻ
ക​മ്മ​ട്ടി​പ്പാ​ടം എ​ന്ന ആ​ദ്യ​ചി​ത്ര​ത്തി​ലെ ബാ​ല​ൻ​ചേ​ട്ട​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ മി​ക​ച്ച
ഒ​രു മെ​ക്സി​ക്ക​ൻ അ​പാ​ര​ത-​ അക്രമരാഷ്ട്രീയത്തെ പ്രതിരോധിക്കുന്ന കാമ്പസ് ചിത്രം: ടോ​വി​നോ
"ക​യ്യൂ​ക്കു​ള്ള​വ​ന്‍റെ രാ​ഷ്‌ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ക​ഥ​യ​ല്ല ഒ​രു മെ​ക്സി​ക്ക​ൻ അ​പാ​ര​ത
വീ​രം - വൈ​കി​യെ​ത്തി​യ മ​ഹാ​ഭാ​ഗ്യം: ​ശി​വ​ജി​ത് നമ്പ്യാർ
""വീ​ര​ത്തി​നു മുമ്പ്​ ഞാ​ൻ എ​ന്താ​ണ്, ആ​രാ​ണ് എ​ന്നു പ​റ​യാ​ൻ ഒ​ന്നു​മി​ല്ലാ​യി​രു​ന്നു. എ​നി​ക്ക്
എ​ബി​ക്കൊ​പ്പം പ​റ​ന്നു​യ​ർ​ന്ന് മെ​റീ​ന മൈ​ക്കി​ൾ
"പ്രി​യ​ദ​ർ​ശ​ൻ സാ​റി​ന്‍റെ അ​സോ​സി​യ​റ്റാ​യി​രു​ന്ന ശ്രീ​കാ​ന്ത് മു​ര​ളി സം​വി​ധാ​നം ചെ​യ്യു​ന്ന ച
"പാറിപ്പറക്കാൻ' എബി
"​ഉ​ണ​ർ​ന്നി​രി​ക്കുമ്പോൾ പോ​ലും സ്വ​പ്നം കാ​ണു​ന്ന​വ​ൻ..’ എ​ബി​യെ​ക്കു​റി​ച്ച് നാ​ട്ടു​കാ​ർ അ​ങ്ങ​
വീ​രം ച​രി​ത്ര​ത്തി​നൊ​പ്പം നി​ൽ​ക്കു​ന്ന സി​നി​മ: ജ​യ​രാ​ജ്
" ഷേ​ക്സ്പീ​രി​യ​ൻ നാ​ട​കം മാ​ക്ബ​ത്തി​നെ വ​ട​ക്ക​ൻ പാ​ട്ടി​ലെ ച​തി​യ​ൻ ച​ന്തു​വിന്‍റെ കഥയുമായി സ​മ​
എ​സ്ര​യു​ടെ വി​ജ​യ​ത്തി​നു പി​ന്നി​ൽ കോം​പ്ര​മൈ​സി​ല്ലാ​ത്ത മേ​ക്കിം​ഗ് സ്റ്റൈ​ൽ- സു​ജി​ത് വാ​സു​ദേ​വ്
ഹോ​ളി​വു​ഡ് ചി​ത്ര​ത്തി​ന്‍റെ ഫീ​ലു​ള്ള ഹൊ​റ​ർ ത്രി​ല്ല​ർ എ​ന്ന വി​ല​യി​രു​ത്ത​ലു​മാ​യി മു​ന്നേ​റു
"സ്വയം'- തോറ്റു ജയിക്കുന്ന ഒരമ്മയുടെ കഥ: ലക്ഷ്മിപ്രിയ മേനോൻ
ഫു​ട്ബോ​ൾ ക​ളി​ക്കു​ന്ന ഓ​ട്ടി​സ​മു​ള്ള മ​റൂ​ണ്‍ എന്ന പ​ത്തു വ​യ​സു​കാ​ര​ന്‍റെ​യും അ​വ​ന്‍റെ അ​മ്മ
ജീ​വി​ത​ഗ​ന്ധി​യാ​ണു കാം​ബോ​ജി: ഹ​രീ​ഷ് പേ​ര​ടി
"" മ​ല​യാ​ളി നി​ർ​ബ​ന്ധ​മാ​യും ചെ​യ്യേ​ണ്ട ഒ​രു സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​മാ​ണു കാം​ബോ​ജി കാ​ണു​ക
വാർധക്യത്തിൽ ഉപേക്ഷിക്കപ്പെടുന്നവരുടെ ആത്മനൊമ്പരങ്ങളുമായി "സൂര്യകാന്തഃ'
ആദി ശങ്കരാചാര്യ, ഭ​ഗ​വ​ദ്ഗീ​ത, പ്രി​യ​മാ​ന​സം, ഇ​ഷ്ടി എ​ന്നി​വ​യ്ക്കു​ശേ​ഷം ഭാ​ര​ത​ത്തി​ൽ നി​ർ​മി​ച്
"സ്വ​യം' പ​റ​യു​ന്നു: മാ​റേ​ണ്ട​തു ന​മ്മ​ളാ​ണ്
അ​തേ, മാ​റേ​ണ്ട​തു ന​മ്മ​ളാ​ണ്...​ ഓ​ട്ടി​സം കു​ട്ടി​ക​ളോ​ടു​ള്ള നമ്മുടെ മ​നോ​ഭാ​വ​ത്തി​ൽ മാ​റ്റമു
വി​മ​ർ​ശ​ന​ങ്ങ​ളെ വി​ജ​യം​കൊ​ണ്ടു മ​റി​ക​ട​ന്ന് സ​ത്യ​ൻ അ​ന്തി​ക്കാ​ട്
വി​മ​ർ​ശ​ന​ങ്ങ​ളെ വി​ജ​യം കൊ​ണ്ടു മ​റി​ക​ട​ന്ന​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് സം​വി​ധാ​യ​ക​ൻ സ​ത്യ​ൻ
"സു​ഹൃ​ത്തു​ക്ക​ളി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ സി​നി​മ​യി​ലെ​ത്തി​ല്ലാ​യി​രു​ന്നു'
മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​ര​ത്തി​ലെ ആ​ർ​ട്ടി​സ്റ്റ് ബേ​ബി, കി​സ്മ​ത്തി​ലെ സെ​യ്ദ് ബാ​വ ത​ങ്ങ​ൾ, ഗ​പ്പി
സിനിമാപടം പിടിച്ചു സിനിമാനടനായ അരുൺ പുനലൂർ
ശ്രദ്ധേയ ഫ്രീലാൻസ് ഫോട്ടോഗ്രഫറും സിനിമാ സ്റ്റിൽ ഫോട്ടോഗ്രഫറുമായ അരുൺ പുനലൂർ സിനിമാഭിനയരംഗത്തേക്ക്. ഡ
കാട് ‘ചുവക്കുന്ന’ കാലം
വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയപോൾ നിർമിച്ചു ഡോ.ബിജു സംവിധാനം ചെയ്ത ‘കാട് പൂക്കുന്ന
നൃത്തസംവിധാനം കുമാർശാന്തി..!
സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യം നല്കി വിനോദ് മങ്കര അണിച്ചൊരുക്കിയ ചലച്ചിത്രകാവ്യമാണു കാംബോജ
"പേടിപ്പിക്കൽ മാത്രമല്ല എസ്രയുടെ ഉദ്ദേശ്യം..'
രാംഗോപാൽ വർമ, രാജ്കുമാർ സന്തോഷി, അജയ് ദേവ്ഗൺ തുടങ്ങിയ ബോളിവുഡ് സംവിധായകരുടെ അസിസ്റ്റന്‍റും അസോസിയേറ്
‘മുന്തിരിവള്ളികളിൽ തളിർക്കുന്നത് ഉലഹന്നാന്റെയും ആനിയമ്മയുടെയും പ്രണയം’
‘‘ജീവിതത്തിൽ ചില കാര്യങ്ങളിൽ റീടേക്കുകളുണ്ടെന്നാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയിൽ ഉലഹന്
ഒരേമുഖത്തിലെ ദേവൻ– യാസിർ സലിം ഫ്രം ആലുവ
മികച്ച ഇമോഷണൽ കാമ്പസ് ത്രില്ലർ എന്ന അഭിപ്രായം നേടി മുന്നേറുന്ന സജിത്ജഗദ്നന്ദൻ ചിത്രം ഒരേമുഖത്തിൽ ദേവ
കാംബോജിയിലെ ഉമ സമ്പൂർണതയുള്ള കഥാപാത്രം
കഥകളികലാകാരനായ കുഞ്ഞുണ്ണിയുടെയും മോഹിനിയാട്ടം നർത്തകി ഉമയുടെയും അനുഭവതീവ്രമായ പ്രണയത്തിന്റെ ഹൃദയസ്പർ
കാംബോജി: കുഞ്ഞുണ്ണിയുടെ ആത്മവ്യഥകളുടെ പകർന്നാട്ടം
ദേശീയപുരസ്കാരം നേടിയ ‘പ്രിയമാനസ’ത്തിനു ശേഷം വിനോദ് മങ്കര രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണു കാംബോ
മനസു നിറഞ്ഞ് മാനസ
കണ്ണുനീരിനും മധുരം, കടാക്ഷം തുടങ്ങിയ സിനിമകളിൽ ബാലതാരമായി അഭിനയിച്ച മാനസ രാധാകൃഷ്ണൻ നായികയാകുന്ന ആദ്
വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​ർ വീ​ണ്ടും മ​ല​യാ​ള​ത്തി​ൽ
കാ​വ്യ വീ​ണ്ടും ഗാ​യി​ക​യാ​കു​ന്നു
എ​ന്‍റെ പ്രാ​യ​ത്തി​ലു​ള്ള​വ​ർ​ക്ക് ‌കി​ട്ടു​ന്ന​ത് ചെ​റി​യ റോ​ളു​കൾ: അ​മ​ല
കന്നഡക്കാർക്ക് കട്ടപ്പയോട് കട്ടക്കലിപ്പ്; റിലീസ് തടയും
ബോ​ഗ​ൻ തെ​ലു​ങ്കി​ലേ​ക്ക്
വി​വാ​ഹ​ത്തി​നൊ​രു​ങ്ങി മ​ക്ബൂ​ൽ സ​ൽ​മാ​ൻ
അ​രു​ണ്‍​കു​മാ​ർ അ​ര​വി​ന്ദ് ചി​ത്ര​ത്തി​ൽ പൃ​ഥ്വി​രാ​ജ് നാ​യ​കൻ
സ്നേ​ഹ​യോ​ടു ത​ടി കു​റ​യ്ക്കാ​ൻ സം​വി​ധാ​യ​ക​ൻ
മോ​ഹ​ൻ​ലാ​ലി​ന്‍റെ വി​ല്ല​നാ​യി കാ​ല​കേ​യ മ​ല​യാ​ള​ത്തി​ലേ​ക്ക്
വ്യത്യസ്ത വേഷത്തില്‍ പത്മപ്രിയ
സിനിമ പഠിക്കാൻ ഫേസ്ബുക്ക് കൂട്ടായ്മ
അയാൾ എന്നെ ചതിച്ചു: ശിൽപ ഷെട്ടി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.