Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
ഒരേമുഖത്തിലെ ദേവൻ– യാസിർ സലിം ഫ്രം ആലുവ
മികച്ച ഇമോഷണൽ കാമ്പസ് ത്രില്ലർ എന്ന അഭിപ്രായം നേടി മുന്നേറുന്ന സജിത്ജഗദ്നന്ദൻ ചിത്രം ഒരേമുഖത്തിൽ ദേവൻ എന്ന സുപ്രധാന കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിക്കാനായതിന്റെ സന്തോഷത്തിലാണ് ആലുവക്കാരൻ യാസിർ സലിം. സുരേഷ് ദിവാകറിന്റെ ഇവൻ മര്യാദരാമനിൽ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് യാസിറിന്റെ സിനിമാപ്രവേശം. മാർത്താണ്ഡന്റെ അച്ഛാദിനിൽ അത് അഭിനയത്തിലേക്കു വഴിമാറി. തുടർന്നു തമിഴിൽ റിലീസിംഗിനൊരുങ്ങുന്ന ഷെബിയുടെ മൂൺട്രു രസികർകൾ എന്ന സിനിമയിൽ മുഖ്യവേഷങ്ങളിലൊന്നിൽ. തുടർന്നാണ് ഒരേമുഖത്തിൽ ദേവൻ എന്ന നിർണായക വേഷത്തിൽ യാസിർ വരുന്നത്... യാസിർ സലിമിന്റെ സിനിമാവിശേഷങ്ങളിലേക്ക്...

സിനിമയിലേക്കുള്ള വഴി..?

വീട് ആലുവയിൽ. പഠിച്ചത് ആലുവയിലും എറണാകുളത്തുമൊക്കെ. കെഎംഇഎ എൻജിനിയറിംഗ് കോളജിൽ നിന്നാണ് ബിടെക് പാസായത്. കോളജ് കാലത്തു തന്നെ സിനിമയോടു താത്പര്യമുണ്ടായിരുന്നു. പക്ഷേ, അതിലേക്ക് എത്തിപ്പെടാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല.



എൻജിനിയറിംഗിനുശേഷം ഒന്നു രണ്ടു മാസം ജോലിക്കുപോയെങ്കിലും അതല്ല എന്റെ വഴിയെന്നു തിരിച്ചറിഞ്ഞു. അങ്ങനെയിരിക്കെയാണ് ഇവൻ മര്യാദരാമനിൽ അസിസ്റ്റ് ചെയ്യാനുള്ള ചാൻസ് കിട്ടിയത്. അങ്ങനെ പഴനിയിൽ ഇവൻ മര്യാദരാമന്റെ ലൊക്കേഷനിലെത്തി. സംവിധായകൻ സുരേഷ് ദിവാകറിന്റെ അസിസ്റ്റന്റായി അങ്ങനെ സിനിമയിലെത്തി.

അച്ഛാദിൻ സിനിമയിൽ അഭിനയിക്കാൻ അവസരം..?

അസോസിയേറ്റ് ഷാജിയേട്ടൻ, പ്രൊഡ്യൂസർ ആന്റോ ജോസഫ് എന്നിവരുമൊക്കെയായി ഏറെ ബന്ധങ്ങളുണ്ടായി. തുടർന്നു സിദ്ധിക് സാറിന്റെ ഭാസ്കർ ദ റാസ്കലിൽ അസിസ്റ്റന്റ് ഡയറക്ടറായി അവസരമൊത്തുവന്നു. മര്യാദരാമനിലെ കാമറാമാൻ തന്നെയായിരുന്നു അവിടെയും. ആന്റോചേട്ടന്റെ പ്രൊഡക്ഷൻ തന്നെയായിരുന്നു അതും. ആ സെറ്റിൽ എത്തിയപ്പോഴാണ് ആന്റോചേട്ടൻ വഴി ഡയറക്ടർ ജി. മാർത്താണ്ഡൻ സാറിനെ പരിചയപ്പെട്ടത്. മമ്മൂക്കയുടെ മാനേജർ ജോർജ് ചേട്ടനെയും കണ്ടു.



മമ്മൂക്ക നായകനാകുന്ന സിനിമയിലെ കഥാപാത്രത്തിന് പറ്റിയ ആളാണോ എന്ന് നോക്കാൻ ആന്റോചേട്ടൻ (ആന്റോ ജോസഫ്) സംവിധായകൻ മാർത്താണ്ഡൻ സാറിനോടു പറഞ്ഞു. തുടർന്നു മമ്മൂക്കയെ നേരിൽ കണ്ടു. അദ്ദേഹം ഓകെ പറഞ്ഞതോടെയാണ് എനിക്ക് അച്ഛാദിൻ എന്ന സിനിമയിൽ അവസരം കിട്ടിയത്. മമ്മൂക്കയെ അന്ന് ആദ്യമായിട്ടാണു നേരിൽ കണ്ടതും പരിചയപ്പെട്ടതുമെല്ലാം. നടൻ രതീഷേട്ടന്റെ മകൻ പത്മരാജ്, ജെയ്സ് ജോസ് എന്നിവർക്കൊപ്പം നെഗറ്റീവ് കാരക്ടർ ചെയ്തു. ഹുസൈൻ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്.

അച്ഛാദിൻ സിനിമയ്ക്കുശേഷം..?

അതിനുശേഷം ഒരു തമിഴ്ചിത്രം ചെയ്തു. ദൃശ്യത്തിലെ വില്ലൻ റോഷൻ ബഷീറും ഞാനുമായിരുന്നു മുഖ്യവേഷങ്ങളിൽ. മൂൺട്ര രസികർകൾ എന്നാണു ചിത്രത്തിന്റെ പേര്. സംവിധാനം ഷെബി. ആ ചിത്രം ജനുവരിയിൽ റിലീസാവും.



ഒരേമുഖത്തിലേക്കുള്ള വഴി...?

ഫഹദ് ഫാസിൽ നായകനായ ‘മണിരത്നം’ സിനിമയുടെ സംവിധായകൻ സന്തോഷ് വഴിയാണ് ഒരേമുഖത്തിന്റെ നിർമാതാവ് ജയലാൽ ചേട്ടനെ പരിചയപ്പെട്ടത്. തുടർന്നു സംവിധായകൻ സജിത് ജഗദ്നന്ദനെ നേരിൽ കണ്ടു. ദേവൻ എന്ന കഥാപാത്രത്തിന്റെ ബോഡി ലാംഗ്വേജിന് ഞാൻ ഓകെയാണെന്നു സജിത്തേട്ടൻ പറഞ്ഞു. തുടർന്നു സ്ക്രിപ്റ്റ് വായിക്കാൻ തന്നു. ധ്യാൻ, അജു എന്നിവർ കഴിഞ്ഞു മൂന്നാമതു നിൽക്കുന്ന കാരക്ടറാണ് എന്റേതെന്നു മനസിലായത് വീട്ടിൽ ചെന്നു സ്ക്രിപ്റ്റ് വായിച്ചപ്പോഴാണ്.

അജുവിന് ഒപ്പം നിൽക്കുന്ന കാരക്ടറായിരുന്നു എനിക്ക് എന്നറിഞ്ഞതോടെ ഞാൻ ഏറെ എഗ്സൈറ്റഡായി. ദേവൻ എന്ന കഥാപാത്രത്തിനു ഞാൻ ചേരുമെന്നും പുതിയ ഒരാളെ താനായി ചെയ്യിപ്പിച്ചെടുക്കുമ്പോൾ അതിന്റെ ക്രെഡിറ്റ് തനിക്കു കിട്ടുമെന്നും അത് തനിക്കു സന്തോഷമാണെന്നും സജിത്തേട്ടൻ പറഞ്ഞു. അങ്ങനെയാണ് ഒരേ മുഖത്തിലേക്കു വന്നത്.



ഒരേ മുഖത്തിലെ ദേവൻ എന്ന കഥാപാത്രത്തെക്കുറിച്ച്..?

കാമ്പസിൽ അവസാന വാക്ക് എന്നൊക്കെ പറയാവുന്ന സക്കറിയാപോത്തന്റെ സുഹൃത്തുക്കളിലൊരാളാണു ദേവൻ. അയാളെ മറികടക്കാനോ എതിർത്തുപറയാനോ കാമ്പസിൽ ആരുമില്ല. ദേവൻ, പ്രകാശൻ, അരവിന്ദൻ, ദാസ് എന്നിവരാണ് സക്കറിയ പോത്തന്റെ അടുത്ത സുഹൃത്തുക്കൾ. അതിൽ ദേവൻ എന്ന കഥാപാത്രമായിട്ടാണു ഞാൻ വരുന്നത്. ചെറുപ്പത്തിലേ തന്നെ മാതാപിതാക്കൾ നഷ്‌ടമായ, ധനാഢ്യനായ ചെറുപ്പക്കാരനാണ് സക്കറിയ പോത്തൻ. തന്നിഷ്‌ടപ്രകാരമാണ് അയാളുടെ ജിവിതം. സക്കറിയ പോത്തന്റെ നിഴലിലാണ് എന്റെ കഥാപാത്രത്തിന്റെ യാത്രകൾ.

ഒരാളെ എതിർത്തു പറയാനോ ഒരു പ്രണയം തുറന്നു പറയാനോ ഒക്കെ ധൈര്യമില്ലാത്തയാളാണു ദേവൻ. ദേവനെ പല കാര്യങ്ങളിലും പല സന്ദർഭങ്ങളിലും സക്കറിയ പോത്തൻ സഹായിക്കുന്നുണ്ട്. ദേവന്റെ പ്രണയം വിജയിക്കുന്നതിനും ദേവന്റെ കല്യാണം നടത്തുന്നതിനു മുന്നിൽ നിൽക്കുന്നതുമെല്ലാം സക്കറിയ പോത്തനാണ്.



സംവിധായകൻ സജിത് ജഗദ്നന്ദനൊപ്പമുള്ള അനുഭവങ്ങൾ..?

സജിത്തേട്ടനായിരുന്നു എന്റെ എല്ലാ കോൺഫിഡൻസും. 80 കളിലെ കഥയായതിനാൽ സംഭാഷണങ്ങളിൽ പോലും നാടകീയത കലർന്നിരുന്നു. എനിക്ക് ആപ്റ്റ് ആയ രീതിയിൽ ചെയ്യാൻ അനുവാദം തന്നിരുന്നു. ചില സ്‌ഥലങ്ങളിലൊക്കെ അത്രയും വേണ്ടെന്നു നിർദേശിച്ചിരുന്നു. തുടക്കത്തിലെ പാവം കാരക്ടറിൽ നിന്നിട്ടു പിന്നീടു സീരിയസായി മാറുന്ന കഥാപാത്രമാണു ദേവൻ.

പലപ്പോഴും ഞാൻ കഥാപാത്രത്തിൽ നിന്ന് ഔട്ട് ആയി പോകുമ്പോൾ അദ്ദേഹം ഇടപെടുമായിരുന്നു. സീരിയസ് ആകാൻ പാടില്ല. എന്നാൽ സീരിയസ് ആണെന്നു തോന്നിക്കുകയും വേണം– അതായിരുന്നു എനിക്കുള്ള ചലഞ്ച്. പേടിയോടെ പറയുപോലെയാവണം കാര്യങ്ങൾ പറയേണ്ടതെന്നു സജിത്തേട്ടൻ പറഞ്ഞിരുന്നു. ഞാൻ സാധാരണ താടി വയ്ക്കാറുണ്ട്. പക്ഷേ, സിനിമയിൽ കാണുന്ന അത്രയും നീളത്തിൽ വയ്ക്കാറില്ല. സജിത്തേട്ടൻ പറഞ്ഞിട്ടാണ് താടി മുടിയും താടിയുമൊക്കെ കുറച്ചു വളർത്തിയത്.



പെയറായി വേഷമിട്ട ഗായത്രിക്കൊപ്പമുള്ള അനുഭവങ്ങൾ..?

ഏറെ ഫ്രണ്ട്ലി ആയിരുന്നു ഗായത്രി. സെറ്റിൽ ഏറെ സപ്പോർട്ടായിരുന്നു. സീനുകൾ ഒന്നിച്ചു വായിച്ചു മനസിലാക്കി പരസ്പരധാരണയോടെയാണു ചെയ്തത്.

ഷൂട്ടിംഗ് അനുഭവങ്ങൾ..?

അജുവേട്ടൻ, അർജുൻ, ദീപക് തുടങ്ങിയവരുമുണ്ടായിരുന്നു. ഗ്രാൻഡ് മാസ്റ്ററിലെ വില്ലനായിരുന്നു അർജുൻ. കാസനോവയിലും നല്ല വേഷമായിരുന്നു.
കോളജ് കാമ്പസിൽ 25 ദിവസം ഷൂട്ടുണ്ടായിരുന്നു. അതിനാൽ ഫുൾടൈം അജുവേട്ടനും ധ്യാനുമൊക്കെ കൂടെയുണ്ടായിരുന്നു. അവരുടെ ഫുൾ സപ്പോർട്ടുണ്ടായിരുന്നു. ഗായത്രിയുമായിട്ടായിരുന്നു കോംബിനേഷൻ സീക്വൻസുകൾ ഏറെയും. പ്രയാഗയെ സെറ്റിൽവച്ചു പരിചയപ്പെട്ടിരുന്നു. സീനിൽ ഞങ്ങളെല്ലാവരും ഒന്നിച്ചു വരുന്നെങ്കിലും പ്രയാഗയുമായി നേരിട്ടു സംഭാഷണങ്ങളൊന്നുമില്ല.



പ്രേക്ഷകരുടെ പ്രതികരണങ്ങൾ..?

അച്ഛാദിൻ ഇറങ്ങിക്കഴിഞ്ഞപ്പോൾ ആളുകൾക്ക് എന്നെ അധികം ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ, ഒരേ മുഖം ഇറങ്ങിക്കഴിഞ്ഞപ്പോൾ നേരിട്ടും സോഷ്യൽ മീഡിയ വഴിയും നല്ല റിപ്പോർട്ടാണു വരുന്നത്. നിർമാതാവ് ആന്റോ ചേട്ടന്റെ ടേക്ക് ഓഫ് എന്ന പടത്തിന്റെ ലോഞ്ചിംഗിനു പോയപ്പോൾ വികെപി സാർ, ഗോപിസുന്ദർ, പ്രൊഡ്യൂസർ ആൽവിൻ ആന്റണി ചേട്ടൻ...അങ്ങനെ ഒരുപാടു പേർ ദേവൻ എന്ന കഥാപാത്രത്തെ ഞാൻ നന്നായി ചെയ്തു എന്നു പറഞ്ഞു.

പുതിയ പ്രോജക്ടുകൾ...

പുതിയ നല്ല പ്രോജക്ടുകൾ വരുന്നുണ്ട്. പലതും ചർച്ചയിലാണ്. അടുത്ത ജനുവരി, ഫെബ്രുവരിയിൽ തുടങ്ങുന്നവയാണ് പലതും. എത്ര കാത്തിരുന്നാലും നല്ല വേഷം സെലക്ട് ചെയ്യണമെന്നാണ് സജിത്തേട്ടൻ ഉൾപ്പെടെയുള്ളവർ പറയുന്നത്.

വീട്ടുവിശേഷങ്ങൾ...

വീട് ആലുവയിൽ. അച്ഛൻ സലിം. അമ്മ സൈദ. രണ്ടു സഹോദരൻമാരും രണ്ടു സഹോദരിമാരുമുണ്ട്.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സം​ഭ​വി​ച്ച​ത്
വ​ട​ക്ക​ന്‍ മ​ല​ബാ​റി​ലെ ഒ​രു ഗ്രാ​മ​ത്തി​ല്‍​നി​ന്നു ര​ണ്ടു കൂ​ട്ടു​കാ​ര്‍ സി​നി​മ​യോ​ടു​ള്ള ആ​ഗ്ര​
വെ​ക്കേ​ഷ​ന്‍ ക​ള​റാ​ക്കാ​ന്‍ ജ​യ്ഗ​ണേ​ഷ്
പ​ക​ല്‍ ഗ്രാ​ഫി​ക് ഡി​സൈ​ന​ര്‍, രാ​ത്രി പാ​ര്‍​ട്ട് ടൈം ​ഡി​റ്റ​ക്ടീ​വ്. ജീ​വി​തം ഫു​ള്‍​ടൈം വീ​ല്‍​
ഹ​ക്കിം ദാ ​ഇ​വി​ടെ​യു​ണ്ട്
‘ഇ​ബ്രാ​ഹിം, എ​ന്തെ​ങ്കി​ലും ഒ​ന്ന് ചെ​യ്യൂ. എ​ന്‍റെ ഹ​ക്കിം എ​ന്‍റെ ഹ​ക്കിം, അ​വ​നി​പ്പോ ചാ​വും’...
ര​ണ്ടാം വ​ര​വാ​യി ശ​ങ്ക​രാ​ഭ​ര​ണം
ക​മ്മ​ട്ടി​പ്പാ​ട​ത്തി​ലെ ബാ​ല​ന്‍​ചേ​ട്ട​നു​ശേ​ഷം ഉ​ല്ലാ​സ് ചെ​മ്പ​ന്‍ സി​നി​മ അ​ഞ്ച​ക്ക​ള്ള കോ​ക്ക
ഈ​സ്റ്റ​ർ സ്പെ​ഷ​ലാ​യി​ട്ട് പ​റ​യു​വാ
നാ​ല​ര പ​തി​റ്റാ​ണ്ടാ​യി നി​റ​ഞ്ഞ ചി​രി​യു​മാ​യി മ​ല​യാ​ളി​യു​ടെ ചാ​ര​ത്തു​ണ്ട് ലാ​ലു അ​ല​ക്സ്. 1979
നോ​വ​ലി​ന്‍റെ ത​നി​പ​ക​ർ​പ്പ​ല്ല ആ​ടു​ജീ​വി​തം
നോ​വ​ല്‍ അ​തേ​പ​ടി പ​ക​ര്‍​ത്തി​യ​ത​ല്ല ആ​ടു​ജീ​വി​ത​മെ​ന്നും സി​നി​മ​യ്ക്ക് അ​തി​ന്‍റേ​താ​യ ഐ​ഡ​ന്‍
സീ​ക്ര​ട്ട് തു​റ​ന്ന് അ​നു​മോ​ഹ​ന്‍
കൊ​ട്ടാ​ര​ക്ക​ര​യു​ടെ ചെ​റു​മ​ക​ന്‍. നാ​ട​ക​പ്ര​വ​ര്‍​ത്ത​ക​ൻ മോ​ഹ​ന്‍റെ​യും അ​ഭി​നേ​ത്രി ശോ​ഭാ മോ​ഹ
അ​ടി​പൊ​ളി ജീ​വി​തം
ചെ​റു​പ്പ​ത്തി​ൽ സി​നി​മാ​ക്കാ​ർ എ​ന്നു പ​റ​ഞ്ഞാ​ൽ ത​ങ്ങ​ളു​ടെ വെ​ള്ള​ത്തൂ​വ​ൽ ഗ്രാ​മ​ത്തി​ൽ ഷൂ​ട്ടി
അ​ർ​ഥ​ന​യാ​യി അ​ഭി​ന​യം!
പ​തി​നൊ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​യാ​യി​ട്ടാ​യി​രു​ന്നു അ​ര്‍​ഥ
നൊ​ന്ത നാ​ടി​ന്‍റെ പേ​ര​ല്ലോ ത​ങ്ക​മ​ണി
1986 ഒ​ക്ടോ​ബ​ര്‍ 21ന് ​ഇ​ടു​ക്കി​യി​ലെ കു​ടി​യേ​റ്റ മ​ല​യോ​ര​ഗ്രാ​മം ത​ങ്ക​മ​ണി​യി​ല്‍ എ​ലൈ​റ്റ് ബ​
ചി​ൽ ത്രി​ൽ മ​ഞ്ഞു​മ്മ​ൽ
ഞ​ങ്ങ​ള്‍​ക്കും ഒ​രു സ​ര്‍​വൈ​വ​ല്‍ ത്രി​ല്ല​റാ​യി​രു​ന്നു ഇ​തി​ന്‍റെ ഷൂ​ട്ടിം​ഗ്! കൊ​ടൈ​ക്ക​നാ​ലി​
മു​ബി​ൻ-റാ​ഫി​യു​ടെ മ​ക​ൻ
കോ​മ​ഡി രാ​ജാ​ക്ക​ന്മാ​രാ​യ റാ​ഫി​യും നാ​ദി​ര്‍​ഷ​യും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​മ്പോ​ള്‍ സ​മ്പൂ​ര്‍​ണ
ക​പ്പ​ടി​ക്കാ​ൻ കാ​ർ​ത്തി​ക് വി​ഷ്ണു
വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് സ​ത്യം ശി​വം സു​ന്ദ​രം എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​മ്പോ​ള്
ശ​ങ്ക​ർ വ​ണ്ട​ർ​ഫു​ൾ
ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം എ​ണ്‍​പ​തു​ക​ളി​ലെ റൊ​മാ​ന്‍റി​ക് ഹീ​റോ ശ​ങ്ക​ര്‍ പ​ണി​ക്ക​ർ ഒ​രു​വാ​തി​ല്
മ​മി​ത​ലു പ്രേ​മ​ലു
മ​മി​ത ബൈ​ജു-​ന​സ്‌​ലെ​ന്‍ പെ​യ​ര്‍ ആ​ദ്യ​മാ​യി സ്ക്രീ​നി​ലെ​ത്തി​യ ചി​ത്ര​മാ​ണ് ഗി​രീ​ഷ് എ.​ഡി. സം​
വാ​ലി​ബ​ക​ഥ‌​യി​ലെ അ​യ്യ​നാ​രാ​ശാ​ൻ
‘നീ ​ക​ണ്ട​തെ​ല്ലാം പൊ​യ്, ഇ​നി കാ​ണ​പ്പോ​വ​ത് നി​ജം'- വാ​ലി​ബ​ക​ഥ​യു​ടെ ആ​ത്മാ​വെ​ന്ന​പോ​ലെ വി​സ്മ​
സ​ചി​ത്രം സു​ചി​ത്ര
നാ​ലു വ​ര്‍​ഷം മു​മ്പ് സം​പ്രേ​ഷ​ണം ചെ​യ്ത വാ​ന​മ്പാ​ടി എ​ന്ന ടെ​ലി​വി​ഷ​ന്‍ പ​ര​മ്പ​ര​യും അ​തി​ലെ പ
ഹി​റ്റാ​ണ് ഓ​സ്‌​ല​റി​ലെ ജൂ​ണി​യ​ർ ജ​ഗ​ദീ​ഷ്
ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലെ പി​ള്ളേ​രെ പ​ര​സ്യ​ചി​ത്ര​ത്തി​ലേ​ക്കു വേ​ണ​മെ​ന്ന​റി​ഞ്ഞു പോ​യ​താ​ണ് ഇ​ത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ​ഓ​കെ ചാ​ക്കോ കൊ​ച്ചി​ന്‍ മും​ബൈ എ​ന്ന സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ ജാ​ഫ​ര്‍
പ​ഴ​യ കു​പ്പി​യ​ല്ല ഫ്ര​ഷാ​ണ് വി​ശാ​ഖ്
ആ​ന​ന്ദ​ത്തി​ലെ കു​പ്പി എ​ന്ന വേ​ഷ​ത്തി​ലൂ​ടെ ഹി​റ്റാ​യ വി​ശാ​ഖ് നാ​യ​ര്‍ ആ​ദ്യ​മാ​യി നാ​യ​ക​നാ​കു​ന
ക​മ​ൽ അ​ന്നും ഇ​ന്നും വൈ​റ​ലാ​ണ്
നാ​ല​ര വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം സി​നി​മ​യി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് ജ​ന
സൗ​ഹൃ​ദ​ത്തി​ന്‍റെ ക​ഥ​യു​മാ‌​യി ലാ​ൽ​ജി
ഡോ. ​ഷാ​ജു, സോ​ണി​യ മ​ല്‍​ഹാ​ര്‍, ആ​ദി​ത്യ​ജ്യോ​തി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ലാ​
ക​ള​ർ​ഫു​ൾ ജ​ഗ​ദീ​ഷ്
കോ​മ​ഡി വേ​ഷ​ങ്ങ​ളി​ല്‍​നി​ന്നു സ്വ​ഭാ​വ​വേ​ഷ​ങ്ങ​ളി​ലേ​ക്കു ജ​ഗ​ദീ​ഷി​ന്‍റെ ചു​വ​ടു​മാ​റ്റം ര​ഞ്ജി​
ഷാ​ജോ​ണി​ന്‍റെ ആ​ട്ട​ക്ക​ഥ!
‘ആ​ട്ട’​ത്തി​ല്‍ ആ​റാ​ടി ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണി​ന്‍റെ പു​തു​വ​ർ​ഷ​ത്തു​ട​ക്കം. ഗോ​വ അ​ന്ത​ർ​ദേ​ശീ​യ
ന​രേ​ന്‍ ഹാ​പ്പി​യാ​ണ്
എ​റ​ണാ​കു​ളം മ​റൈ​ന്‍ ​ഡ്രൈ​വി​ല്‍ കാ​യ​ലി​ന് അ​ഭി​മു​ഖ​മാ​യു​ള്ള ഫ്ലാ​റ്റി​ലെ​ത്തു​മ്പോ​ള്‍ ന​ട​ന്‍
ആ​റ് വ​ർ​ഷം മു​ട്ടി; ഒ​ടു​വി​ൽ സി​നി​മ വാ​തി​ൽ തു​റ​ന്നു
പാ​തി മ​ല​യാ​ളി​യാ​യ പൂ​നെ​ക്കാ​ര​ൻ എ​ന്ന വി​ശേ​ഷ​ണ​വു​മാ​യി മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ചു​വ​ടു​വ​ച
വേ​റി​ട്ട വേ​ഷ​ങ്ങ​ൾ പ​ക​ർ​ന്നാ​ടി മെ​റി​ൻ
പൂ​മ​ര​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി, ഹാ​പ്പി സ​ര്‍​ദാ​റി​ലൂ​ടെ നാ​യി​ക​യാ​യ മെ​റി​ന്‍ ഫി​ലി​പ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.