Home
|
Editorial
|
Leader Page Article
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
Obituary
|
NRI News
|
Big Screen
|
Health
Review
Back to home
മനസ് കവരുന്ന മണ്ടന്മാർ
"സംഭവം സീരിയസ് ആണോ... അതെ, അപ്പോൾ കോമഡിയല്ലേ... അതേല്ലോ... എന്തോന്നൊക്കെയാണ് ഈ പറയുന്നേ ഏതെങ്കിലും ഒന്നുപറ’. കശ്മലനെ കണ്ട് ബോധിച്ച് തിരിച്ചിറങ്ങിയ ഏതൊരാൾക്കും ഈ അന്ധാളിപ്പ് ഉണ്ടാകും. കാരണം ചുമ്മാ സമയംപോക്കിന് കയറിയിരുന്നവരെ കുടുകുടാ ചിരിപ്പിക്കാനും ലേശം ചിന്തിപ്പിക്കാനുമെല്ലാം ഒന്നേമുക്കാൽ മണിക്കൂറിനടുത്തുള്ള ഈ കൊച്ചു ചിത്രത്തിന് പുഷ്പം പോലെ സാധിച്ചു. ഒരു ലോഡ് പുതുമുഖങ്ങളുമായി തിയറ്ററിലേക്ക് ഇടിച്ചുകയറി മലയാള സിനിമ ലോകത്ത് സ്ഥാനം ഉറപ്പിക്കുകയാണ് പുതുമുഖ സംവിധായകൻ അഭിരാം സുരേഷ് ഉണ്ണിത്താൻ ഹിമാലയത്തിലെ കശ്മലനിലൂടെ. ’അല്ല നിങ്ങൾക്കിത് എങ്ങനെ സാധിച്ചു ഒരു ലോഡ് മണ്ടന്മാരെ കൊണ്ട് ഇത്രയ്ക്കൊക്കെ ഒപ്പിക്കാൻ’.
എവിടെത്തിരിഞ്ഞ് നോക്കിയാലും പുതുമുഖങ്ങൾ മാത്രം... അതിനിടയിൽ പൊങ്ങിവരുന്ന ഒന്നോ രണ്ടോ തലകൾ മാത്രമേ ഇതിനു മുന്നേ സിനിമാലോകത്ത് കണ്ടിട്ടുള്ളു. അതിലൊന്ന് ഹിമ ശങ്കർ ശീമാട്ടി, പിന്നെ ഉള്ളത് ജിൻസ് ഭാസ്കർ. മുന്നിൽ നിന്ന് നയിക്കാൻ ഈ രണ്ടുപേർ തന്നെ ധാരാളം. ഇനിയിപ്പോൾ സംഭവത്തിലേക്ക് വരാം അതായത് സിനിമയുടെ ഉള്ളറയിലേക്ക്. ഒരു കൂട്ടുകാരനെ രക്ഷിക്കാൻ രണ്ടുംകൽപ്പിച്ച് ഇറങ്ങിപ്പുറപ്പെടുന്ന രണ്ടു യുവാക്കളുടെ കഥയാണ് ഹിമാലയത്തിലെ കശ്മലൻ. ഇവന്മാർ കാട്ടിക്കൂട്ടുന്ന വിക്രിയകൾക്ക് പിന്നാലെ പായാൻ ഒരു ഗ്രാമത്തിലെ മറ്റുള്ളവർ തയാറാകുന്നിടത്താണ് സിനിമയ്ക്ക് ജീവൻവച്ചു തുടങ്ങുന്നത്.
പിന്നെ ഒരു കാര്യം, ലോജിക്കില്ലായ്മയുടെ കൂടാരം പണിയാൻ സംവിധായകൻ മറന്നിട്ടില്ല. അതുകൊണ്ട് ലോജിക്ക് അന്വേഷിച്ചുകൊണ്ട് കശ്മലനെ കാണാൻ കയറരുത്. ചിരി... പൊട്ടിച്ചിരി.. അതുമാത്രം വാനോളം പ്രതീക്ഷിക്കാം... ഈ മണ്ടന്മാർ നിരാശരാക്കില്ല. "ചുമ്മാ ഒരു പേര് അല്ല കേട്ടോ ഹിമാലയത്തിലെ കശ്മലൻ. ആ പേരിലെ രഹസ്യം തന്നെയാണ് ഈ ചിത്രത്തിന്റെ പ്ലസ് പോയിന്റ്.’ നിസാരം എന്നു തോന്നാവുന്ന വിഷയത്തെ കോമഡിയിൽ കുളിപ്പിച്ച് എടുക്കുക മാത്രമല്ല അതിനൊത്ത് താരങ്ങളെയും അണിനിരത്താനും സംവിധായകൻ മറന്നില്ല. ഇനി ചിലരെ പരിചയപ്പെടാം...
വാഴക്കുല ജോസ് (ചന്ദുനാഥ്)
എന്തൂട്ട് തകർക്കലാണ് ഇത്. ജോസേ എന്ന വിളികേൾക്കുന്പോൾ മതിൽ ചാടി വരുന്ന രംഗം മുതൽ ഇങ്ങോട്ട് തകർത്താടിയിരിക്കുകയാണ് കക്ഷി. അമിതാഭിനയത്തിലേക്ക് വഴുതിവീഴാനുള്ള വെപ്രാളം കാട്ടുന്നുണ്ടെങ്കിലും സംവിധായകൻ വെടുപ്പായി ഉടച്ച് വാർത്ത് കക്ഷിയെ സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്. ഈ വാഴക്കുല ജോസിനെ മറ്റ് സംവിധായകർ നോട്ടമിടാനുള്ള സാധ്യത കൂടുതലാണ്.
വിസ്മയൻ (ആനന്ദ് മന്മഥൻ)
കാറിന്റെ നന്പർപ്ലേറ്റും തുടച്ചുകൊണ്ട് സിനിമയലേക്ക് കയറി വന്നവൻ.ഇതെന്താ വല്ല സ്പ്രിംഗും കാലിൽ പിടിപ്പിച്ചിട്ടുണ്ടോ..? ഏതു നേരവും കാലു കൊണ്ടുള്ള ഗോഷ്ടികാണിക്കലാണ് കക്ഷി. വെറുപ്പിക്കും എന്നു തോന്നുന്പോൾ പുള്ളി കാൽ ഇളക്കൽ നിർത്തി മുഖം അനക്കാൻ തുടങ്ങും പിന്നെ എങ്ങനെ ചിരിക്കാതിരിക്കും. വേണ്ടവിധത്തിൽ മലയാള സിനിമ കക്ഷിയെ കൈകാര്യം ചെയ്താൽ ന്യൂജൻ കോമഡികളുമായി വരുംനാളുകളിൽ ഈ "മുതൽ’ ബിഗ് സ്ക്രീനിൽ വിലസുമെന്നുറപ്പ്
വാസൂട്ടൻ (ധീരജ് ഡെന്നി)
ഒരു രാഷ്ട്രീയ നേതാവിന് വേണ്ട ഗിമ്മിക്കുകളെല്ലാം ഈ പുതുമുഖഖത്തിന്റെ കൈവശം ധാരാളമുണ്ട്. പക്ഷേ ആള് ഇത്തിരി ഓവറാണ്. അതു പറയാതെ വയ്യ.തുടക്കമല്ലേ പോകപ്പോകെ ശരിയാകുമായിരിക്കും. മലയാള സിനിമയിൽ ഒരുപാട് ഓടിത്തെളിഞ്ഞ രാഷ്ട്രീയ നേതാക്കന്മാർ (നടന്മാർ) ഉള്ളതുകൊണ്ട് തന്നെ അവരുടെ ഓരത്തു നിൽക്കാൻ പാകത്തിനുള്ള പ്രകടനമേ ഈ യുവനടൻ പുറത്തെടുത്തിട്ടുള്ളു. ഇവരെ പരിചയപ്പെടുത്താതെ മുന്നോട്ട് പോകാൻ പറ്റില്ല. കാരണം ചിത്രത്തെ മൊത്തത്തിൽ ബാലൻസ് ചെയ്ത് നിർത്തുന്നത് ഈ മൂവർ സംഘമാണ്.
ആദ്യപകുതി വരുതിയിൽ നിർത്തിയ സംവിധായകന് പക്ഷേ രണ്ടാം പകുതിയിൽ കാലിടറുന്നുണ്ട്.ചിരിപ്പിക്കൽ ഇത്തിരി ഓവർ ആയപ്പോൾ ആ ബാലൻസിംഗ് ഇല്ലായ്മ താനെ പുറത്തു ചാടുകയും ചെയ്തു. പക്ഷേ സംഭവം പുള്ളി ഒരുവിധത്തിൽ ഒപ്പിച്ചെടുത്തു. ജെമിൻ ജോം അയ്യനേത്തിന്റെ കാമറക്കണ്ണുകളിലൂടെ ഒപ്പിയെടുത്ത ഈ മണ്ടന്മാരെ കാണാൻ ചിരിച്ചുല്ലസിക്കാൻ താത്പര്യമുള്ളവർക്ക് ടിക്കറ്റെടുക്കാം.
(കഥയിൽ അല്ല, അവതരണത്തിലാണ് സംഭവത്തിന്റെ "ഗുട്ടൻസ്’ സംവിധായകൻ ഒളിപ്പിച്ചുവച്ചിരിക്കുന്നത്.)
വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന് മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്ക്കപ്പുറത്തെവിടെയോ മനുവിന്റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്റെ ആഗ്രഹത്തിന്റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കിയിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്റെ ആത്മകഥയോ?
നമ്പി നാരായണന്റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്‍പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്പ
ആരാധനയുടെയും ആത്മാഭിമാനത്തിന്റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല് എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന് പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്റെ വക "പണി'
Home
|
Editorial
|
Leader Page
|
Latest News
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
NRI News
|
Religion
|
Movies
|
Viral
|
4 wheel
|
Health
|
About Us
Remembrances
|
Today's news
|
Youth Special
|
Cartoons
|
Jeevithavijayam
|
Matrimonial
|
Classifieds
|
Deepika Newspaper
|
Rashtra Deepika
|
Chocolate
University News
|
Sunday Deepika
|
Business Deepika
|
Karshakan
|
Kuttikalude Deepika
|
Career Deepika
|
Sreedhanam
|
Children's Digest
|
Deepika Campus
Rashtra Deepika LTD
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved , To access reprinting rights please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
|
Terms of use
Copyright @ 2021 , Rashtra Deepika Ltd.