Home
|
Editorial
|
Leader Page Article
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
Obituary
|
NRI News
|
Big Screen
|
Health
Review
Back to home
ഒട്ടും തൃപ്തിപ്പെടുത്താത്ത സിനിമാക്കാരൻ
ഒരു സിനിമാക്കാരൻ കണ്ടിറങ്ങുന്പോൾ ഡിറ്റക്ടീവ് പോലുള്ള ചിത്രങ്ങൾ ഓർമയിലേക്ക് വന്നാൽ പ്രേക്ഷകരെ കുറ്റംപറയാൻ പറ്റില്ല കാരണം, സംഭവം അത്തരത്തിലുള്ള ഒരു ത്രില്ലറാണ്. ചുമ്മാ ഒരു കഥ പറഞ്ഞ് അതിൽ കോമഡിയും മറ്റും ചേർത്ത് പരുവത്തിനൊപ്പിച്ച് ആദ്യ പകുതിയെ തളളിവിടുന്പോൾ ഇതെങ്ങോട്ടാണ് ഈ യാത്രയെന്ന് അറിയാതെ തോന്നിപ്പോകും. സിനിമ എന്നു പറയുന്പോൾ മണിക്കൂറുകളുടെ കളിയാണല്ലോ, രണ്ടര മണിക്കൂറിനടുത്തേക്ക് സംഭവം വലിച്ചുനീട്ടിയില്ലേൽ പിന്നെ എന്തോന്നു സിനിമ. ഈ ഒരു ധാരണയിൽ തന്നെയാണ് ഒരു സിനിമാക്കാരന്റെ ആദ്യ പകുതിയിലെ പോക്ക്. പക്ഷേ രണ്ടാം പകുതിയിൽ ചിത്രത്തെ ഉടച്ചുവാർത്ത് ഒരു ത്രില്ലർ മൂഡിലേക്ക് കടത്തി വിടുന്നതോടെ ഒരു സിനിമാക്കാരന്റെ മട്ടും ഭാവവും ആകെ മൊത്തം മാറുന്നുണ്ട്. രണ്ടാം പകുതിക്കായി ആദ്യ പകുതി ചുമ്മാ കണ്ടിരിക്കാൻ തയ്യാറാണെങ്കിൽ ഒരു സിനിമാക്കാരൻ നിങ്ങളെ തൃപ്തിപ്പെടുത്തും.
എത്രയൊക്കെ മറച്ച് പിടിക്കാൻ ശ്രമിച്ചിട്ടും കഥയില്ലായ്മയിൽ നിന്നും സംഭവിക്കാവുന്ന പാളിച്ചകളെല്ലാം ആദ്യ പകുതിയിൽ നിഴലിച്ചു നിന്നു. പച്ചമരത്തണലിനും പയ്യൻസിനും ശേഷമുള്ള തന്റെ മൂന്നാം അങ്കത്തിൽ ക്ലീഷേ സംഭവങ്ങളെ കൂട്ടുപിടിക്കാൻ സംവിധായകൻ ലിയോ തദേവൂസ് തുനിഞ്ഞിടത്താണ് ചിത്രം കൈവിട്ടു പോയത്. കൊമേഴ്സ്യൽ ചേരുവകളെ ക്ലീഷേയുടെ അകന്പടിയോടെയാണ് ഒന്നാം പകുതിയിൽ കുത്തിനിറച്ചിരിക്കുന്നത്. ആൽബി(വിനീത് ശ്രീനിവാസൻ)യുടെയും സാറ(രജിഷ വിജയൻ)യുടെയും പ്രണയവും വീട്ടുകാരെ ധിക്കരിച്ചുള്ള കല്യാണവുമെല്ലാം ഒട്ടും പുതുമയില്ലാതെയാണ് അവതരിപ്പിച്ചിരിക്കുന്നത്. അസിസ്റ്റന്റ് ഡയറക്ടറിൽ നിന്നും സ്വതന്ത്ര സംവിധായകനാകാനുള്ള ആൽബിയുടെ നെട്ടോട്ടം കാണിച്ചു കൊണ്ടാണ് സിനിമയുടെ തുടക്കം. തനിക്കിണങ്ങുന്ന വേഷങ്ങളിൽ മാത്രം തലവയ്ക്കാൻ നില്ക്കാറുള്ള വിനീത് ശ്രീനിവാസന് പക്ഷേ ഇത്തവണ പാളി.
ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്കിടയിൽ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ നെട്ടോട്ടം ഓടുന്ന നായകന്മാർ ഇതിന് മുന്‍പ് പല തവണ ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആ നിരയിലേക്കാണ് ഒട്ടും പുതുമയില്ലാതെ തന്നെ ആൽബിയും കടന്നു വരുന്നത്. പ്രണയം കല്യാണത്തിൽ കലാശിക്കുന്നു, വീടുവിട്ടിറങ്ങേണ്ടി വന്നവർ ഫ്ളാറ്റിൽ കൂടുകൂട്ടുന്നു, പിന്നെ ദിവസവും തന്റെ ലക്ഷ്യത്തിലേക്കെത്താനുള്ള വഴികൾ തേടുകയാണ് നായകൻ. രജിഷയാകട്ടെ തനിക്ക് കിട്ടിയ കഥാപാത്രത്തെ അനുരാഗ കരിക്കിൻ വെള്ളത്തിലെ എലിയെ പോലെ തന്നെ പകർന്നാടിയിട്ടുണ്ട്. ഒന്നാം പകുതിയുടെ അവസാന ഭാഗം എത്തുന്നതോടെ ചിത്രം അസാധാരണ സംഭവങ്ങളിലേക്ക് വഴിമാറുകയാണ്. ആ ഒരു വഴിത്തിരിവിലേക്ക് സിനിമയെ കടത്തിവിടാനുള്ള പെടാപ്പാടാണ് സംവിധായകൻ അതുവരെ കാട്ടിയതെന്നുവേണമെങ്കിൽ പറയാം.
പിന്നീട് അങ്ങോട്ടുള്ള സംഭവങ്ങൾ ചിത്രത്തിന്റെ അതുവരെയുള്ള മൂഡിനെ ആകെ മൊത്തം മാറ്റുന്നുണ്ട്. അന്വേഷണവും കഥാപാത്രങ്ങൾക്കിടയിലെ പിരിമുറുക്കവുമായി നീങ്ങുന്ന രണ്ടാം പകുതി ത്രില്ലിംഗ് മൂഡിലേക്ക് പ്രേക്ഷകരെ വലിച്ചിടുന്നുണ്ട്. ഫ്ളാറ്റിൽ നടന്ന അസാധാരണ സംഭവത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിനായി കമ്മീഷണർ രംഗത്ത് എത്തുന്നതോടെ ചിത്രം സീരിയസ് മൂഡിലേക്ക് വഴിമാറുന്നുണ്ട്. പത്തു കൽപ്പനകളിൽ വില്ലൻ വേഷത്തിലെത്തിയ പ്രശാന്ത് നാരായണനാണ് കമ്മീഷണറുടെ വേഷത്തിലെത്തുന്നത്.
മലയാള സിനിമയിൽ ഇതിനകം പ്രത്യക്ഷപ്പെട്ട അന്വേഷണാത്മക ചിത്രങ്ങളിൽ നിന്നും വഴിമാറി സഞ്ചരിക്കാൻ ഒരു സിനിമാക്കാരനും തയാറാകുന്നില്ല. അന്വേഷണങ്ങൾക്ക് പുതുവഴികൾ കണ്ടെത്താൻ സംവിധായകൻ മടിക്കുന്പോൾ കണ്ടുപഴകിയ സസ്പെൻസ് ത്രില്ലറുകളെ ഓർമിപ്പിക്കും വിധമാണ് ചിത്രം മുന്നോട്ടുപോകുന്നത്. ട്വിസ്റ്റുകൾ കരുതിവെച്ചുള്ള സംവിധായകന്റെ നുണുക്ക് വിദ്യകൾ കഥാപാത്രങ്ങളുടെ കെട്ടുറുപ്പ് ഇല്ലായ്മയിൽ തട്ടി താളം തെറ്റുന്നുണ്ട്. ആശങ്കകൾ നിലനിർത്തി കൊണ്ടുതന്നെയാണ് അവസാന ഭാഗത്തേക്ക് സിനിമ കടക്കുന്നത്.
സംഭാഷണങ്ങളിൽ കുരുക്കി അന്വേഷണവഴിയിൽ താൻ കണ്ടെത്തിയ കാര്യങ്ങൾ കമ്മീഷണർ ഒറ്റയടിക്ക് പറഞ്ഞുതീർക്കുന്നതോടെ സംഭവം ശുഭം. പിന്നെ ഒരു സിനിമാക്കാരൻ എന്ന പേരിട്ടതിനെ ന്യായീകരിക്കാൻ സംവിധായകൻ നടത്തുന്ന നീക്കങ്ങളാണ് കാണാൻ കഴിയുക. ഉദ്ദേശിച്ച കാര്യത്തിലേക്ക് സിനിമയെ എത്തിക്കാനായി വലിച്ചുനീട്ടൽ പ്രക്രിയെ കൂട്ടുപിടിച്ചതാണ് ഒരു സിനിമാക്കാരനെ എങ്ങും ഒതുക്കാൻ പറ്റാത്ത പരുവത്തിലേക്ക് എത്തിച്ചത്.
(പരുവപ്പെടാതെ പോയ ത്രില്ലറാണ് ഒരു സിനിമാക്കാരൻ.)
വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന് മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്ക്കപ്പുറത്തെവിടെയോ മനുവിന്റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്റെ ആഗ്രഹത്തിന്റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കിയിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്റെ ആത്മകഥയോ?
നമ്പി നാരായണന്റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്‍പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്പ
ആരാധനയുടെയും ആത്മാഭിമാനത്തിന്റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല് എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന് പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്റെ വക "പണി'
Home
|
Editorial
|
Leader Page
|
Latest News
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
NRI News
|
Religion
|
Movies
|
Viral
|
4 wheel
|
Health
|
About Us
Remembrances
|
Today's news
|
Youth Special
|
Cartoons
|
Jeevithavijayam
|
Matrimonial
|
Classifieds
|
Deepika Newspaper
|
Rashtra Deepika
|
Chocolate
University News
|
Sunday Deepika
|
Business Deepika
|
Karshakan
|
Kuttikalude Deepika
|
Career Deepika
|
Sreedhanam
|
Children's Digest
|
Deepika Campus
Rashtra Deepika LTD
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved , To access reprinting rights please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
|
Terms of use
Copyright @ 2021 , Rashtra Deepika Ltd.