Home
|
Editorial
|
Leader Page Article
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
Obituary
|
NRI News
|
Big Screen
|
Health
Review
Back to home
അയാൾ നമുക്കിടയിലുണ്ട്...
മണികണ്ഠന്റെ കടലിരന്പും പോലുള്ള ചിരിക്കു മുന്നിൽ കെ.പി വ്യാസന്റെ (വ്യാസൻ എടവനക്കാട്) ആദ്യ സംവിധാന സംരംഭത്തിന്റെ പാകപ്പിഴകളത്രയും തിരയെടുത്തു പോകുന്ന കാഴ്ചയാണ് "അയാൾ ജീവിച്ചിരുപ്പുണ്ട്' എന്ന ചിത്രത്തിൽ കാണാൻ കഴിയുക. കുറവുകൾ ഏറെയുള്ള ചിത്രത്തിന് ഒറ്റയ്ക്ക് ജീവൻ നൽകാൻ മുരുകന് (മണികണ്ഠൻ) കഴിഞ്ഞിടത്താണ് അയാൾക്ക് ജീവിതം തിരിച്ചുകിട്ടിയത്. ജീവിച്ചിരിക്കുന്ന അയാൾ ആരെന്ന ചോദ്യവുമായി തിയറ്ററിൽ അകപ്പെട്ടവർക്ക് ജീവിതത്തെ തുറന്ന പുസ്തകമാക്കിയ രണ്ടുപേരുടെ ജീവിത കഥയായിരിക്കും തിരികെ കിട്ടുക. അതിനിടയിൽ കടന്നു കൂടുന്ന ചെറിയ കല്ലുകടികളെ കണ്ടില്ലെന്ന് നടിച്ചാൽ ഗോവൻ തീരത്തെ കാഴ്ചകൾ മാത്രമല്ല ജീവിതത്തെ മുന്നോട്ട് ഓടിക്കാനുള്ള ചില നല്ലറിവുകൾ കൂടി ചിത്രം സമ്മാനിക്കും.
ഒറ്റയ്ക്ക് ഒരു ചിത്രത്തിന്റെ നെടുംതൂണാകുന്നവനാണ് നായകനെങ്കിൽ അങ്ങനെ ഒരു സ്ഥാനത്തേക്ക് തോണി തുഴഞ്ഞെത്തിയിരിക്കുകയാണ് മണികണ്ഠൻ. വരുംകാലത്ത് മണികണ്ഠൻ നായകനാകുന്ന ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുമെന്നതിൽ തർക്കമില്ല. അതിന് പാകം വരുന്ന അഭിനയ മികവുകൊണ്ട് തന്റെ രണ്ടാം ചിത്രവും ഗംഭീരമാക്കിയിരിക്കുകയാണ് മുരുകനിലൂടെ മണികണ്ഠൻ. അവരവർ അറിയാതെ തന്നെ രണ്ടുപേർക്കുണ്ടാകുന്ന നല്ല മാറ്റങ്ങളെയാണ് ചിത്രം മുന്നോട്ടുവയ്ക്കുന്നത്.
ഫ്ളാഷ് ബാക്കിലൂടെ കഥപറയുന്ന ചിത്രത്തിന്റെ തുടക്കം പതിഞ്ഞതാളത്തിലാണെങ്കിലും കഥാപാത്രങ്ങളുടെ വരവിനും പോക്കിനുമിടയിൽ പതിയെ ഉണർവിന്റെ താളം കണ്ടെത്തുകയാണ്. അതുണ്ടാകുന്നതാകട്ടെ ഒരാൾ ഇതുവരെ കണ്ടിട്ടില്ലാത്ത മറ്റൊരാളെ കണ്ടുമുട്ടുന്നിടത്തു നിന്നും. ജോണ്‍ മാത്യു (വിജയ് ബാബു) എന്ന എഴുത്തുകാരന്റെ ജീവിതത്തിലേക്ക് മുരുകൻ കടന്നു വരുന്നതോടെ ആഘോഷങ്ങൾക്ക് തുടക്കമാകുകയാണ്. ഗോവൻ പരിസരങ്ങളിലൂടെയുള്ള യാത്രയ്ക്ക് ഇടയിൽ ഇരുവരും പാതിവഴിയിൽ അവസാനിപ്പിച്ച ചിലതിന് തുടർച്ച കണ്ടെത്തുന്നതോടെ സിനിമയും ചൂടുപിടിക്കുന്നു. മതിവരുവോളം ഗോവൻ കാഴ്ചകൾ സമ്മാനിക്കാൻ കാമറ ചലിപ്പിച്ച ഛായാഗ്രഹകനും കഴിഞ്ഞു.
കൊച്ചിയിൽ നിന്നും ഗോവ കാണാനെത്തിയ മുരുകനും ഗോവൻ സർക്കാരിന്റെ അതിഥിയായെത്തിയ ജോണും തമ്മിലുള്ള അവിചാരിത സൗഹൃദത്തിന്റെ രസക്കൂട്ട് ചിത്രത്തിന് പകരുന്ന ഉൗർജം ചെറുതല്ല. നായകന്റെ നിഷ്കളങ്കത സൂചിപ്പിക്കാനായി കാട്ടിക്കൂട്ടിയ ചില രംഗങ്ങൾ ചിത്രത്തെ പിന്നോട്ട് അടിക്കുന്നുണ്ട്. തിരക്കഥ രചന വേളയിൽ ഇത്തരം തിരുകി കയറ്റലുകളെ ഒഴിച്ചു നിർത്തിയിരുന്നെങ്കിൽ കാന്പുള്ള കഥ കൂടുതൽ ഉൗർജസ്വലമായി അവതരിപ്പിക്കുന്ന ചിത്രമായി അയാൾ ജീവിച്ചിരിപ്പുണ്ട് മാറുമായിരുന്നു.
നിഷ്കളങ്കതയുടെ നാടൻ പ്രതീകമായി മുരുകനും മോഡേണ്‍ പ്രതീകമായി ജോണും ചിത്രത്തിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്. കടമകൾ നിറഞ്ഞ ജീവിത പാച്ചിലിനിടയിൽ ഇഷ്ടങ്ങളും നഷ്ടങ്ങളും വന്നു പോയിക്കൊണ്ടേയിരിക്കുമെന്നും അതിനിടയിലൂടെയുള്ള യാത്രയിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കണമെന്നുമാണ് ചിത്രം പറഞ്ഞുവയ്ക്കുന്നത്. ജോണിന്റെ ഉള്ളിൽ കടന്നുകൂടിയ ഭയത്തെ മണികണ്ഠൻ യാത്രയ്ക്കിടയിൽ എടുത്തു കടലിലേക്ക് കളയുന്നതും എഴുത്തിന്റെ വഴിയിലേക്ക് ജോണ്‍ മടങ്ങി വരുന്നതുമെല്ലാം ഒന്നാന്തരമായി തന്നെ സംവിധായകൻ ചിത്രീകരിച്ചിട്ടുണ്ട്.
അടുക്കും ചിട്ടയുമില്ലാത്ത ഒരുപിടി രംഗങ്ങൾ ഒഴിവാക്കി ചെത്തിമിനുക്കി രണ്ടുമണിക്കൂറിലേക്ക് ചിത്രത്തെ ഒതുക്കിയിരുന്നെങ്കിൽ കൂടുതൽ രസകരമാകുമായിരുന്നു. 2.19 മണിക്കൂറിലേക്ക് ചിത്രത്തെ വലിച്ചു നീട്ടാനായി കാട്ടിക്കൂട്ടിയ അഭ്യാസങ്ങളെല്ലാം പാളിപ്പോയി. ജോണിന് എഴുത്തിന്റെ വഴി കാട്ടികൊടുത്ത് വിധി ഇരുവരേയും പിരിക്കുന്നിടത്താണ് മുരുകന്റെ ജീവിതം ആരംഭിക്കുന്നത്. ആ ജീവിതം എങ്ങനെയാണ് മാറിമറിയുന്നുവെന്ന് നിങ്ങൾ തിയറ്റിൽ പോയി കണ്ടറിയുക. താരപ്പൊലിമയില്ലായെന്നേയുള്ളു നല്ലൊരു കഥയുണ്ട് അതിനൊത്ത കഥാപാത്രങ്ങളും. മണികണ്ഠനും കൂട്ടരും നിങ്ങളെ രസിപ്പിക്കുമെന്നതിൽ സംശയമില്ല.
(മണികണ്ഠന്റെ രണ്ടാമൂഴവും ഗംഭീരം, പ്രതീക്ഷിക്കാം ഈ നടനിൽ നിന്നും ഇനിയുമേറെ.)
വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന് മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്ക്കപ്പുറത്തെവിടെയോ മനുവിന്റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്റെ ആഗ്രഹത്തിന്റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കിയിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്റെ ആത്മകഥയോ?
നമ്പി നാരായണന്റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്‍പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്പ
ആരാധനയുടെയും ആത്മാഭിമാനത്തിന്റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല് എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന് പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്റെ വക "പണി'
Home
|
Editorial
|
Leader Page
|
Latest News
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
NRI News
|
Religion
|
Movies
|
Viral
|
4 wheel
|
Health
|
About Us
Remembrances
|
Today's news
|
Youth Special
|
Cartoons
|
Jeevithavijayam
|
Matrimonial
|
Classifieds
|
Deepika Newspaper
|
Rashtra Deepika
|
Chocolate
University News
|
Sunday Deepika
|
Business Deepika
|
Karshakan
|
Kuttikalude Deepika
|
Career Deepika
|
Sreedhanam
|
Children's Digest
|
Deepika Campus
Rashtra Deepika LTD
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved , To access reprinting rights please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
|
Terms of use
Copyright @ 2021 , Rashtra Deepika Ltd.