Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
ത്രില്ലടിപ്പിക്കുന്ന സെയ്ത്താൻ
ഭൂതപ്രേത പിശാചുക്കളെന്നു കേൾക്കുമ്പോൾ ഉണ്ടാകുന്ന വ്യാകുലതയെ നല്ല രീതിയിൽ മാർക്കറ്റ് ചെയ്ത നിരവധി ചിത്രങ്ങൾ തമിഴിൽ ഇറങ്ങിയിട്ടുണ്ട്. ആ നിരയിലേക്ക് കടന്നു കൂടുന്ന മറ്റൊരു ചിത്രമാണ് സെയ്ത്താൻ. സൈക്കളോജിക്കൽ ത്രില്ലറെന്ന ടാഗ് ലൈനുമായി എത്തിയ ചിത്രം ഒരു പരിധിവരെ ടാഗ് ലൈനോട് നീതി പുലർത്തി. എന്നാൽ ഒന്നാം പകുതിയിലെ ത്രില്ലിംഗ് മൂഡ് രണ്ടാം പകുതിയിൽ ലാഗിംഗ് മൂഡിലേക്ക് വഴുതി മാറുമ്പോൾ ഉണ്ടാകുന്ന മെല്ലപ്പോക്ക് ചിത്രത്തിന്റെ ത്രിൽ കളയുന്നുണ്ട്. സ്ക്രീനിൽ നിന്ന് കണ്ണെടുപ്പിക്കാതെ തന്നെ ചിത്രത്തെ മുന്നോട്ടു കൊണ്ടു പോകാൻ പാകത്തിനുള്ള ട്വിസ്റ്റുകളൊരുക്കി സംവിധായകൻ പ്രദീപ് കൃഷ്ണമൂർത്തി മിടുക്ക് കാട്ടുന്നിടത്താണ് സെയ്ത്താൻ ഒരു വേറിട്ട ത്രില്ലറായി മാറുന്നത്.

രണ്ടു മണിക്കൂറും നാലു മിനിറ്റുമുള്ള ചിത്രത്തിൽ നായകനായ വിജയ് ആന്റണി തന്നെയാണ് സംഗീതത്തിന്റെ ചുമതല ഏറ്റെടുത്തത്. പശ്ചാത്തല സംഗീതവും കാമറയും ഒന്നിനൊന്ന് മികച്ച് നിന്നപ്പോൾ അതിവേഗം ത്രില്ലർ മൂഡിലേക്ക് ചിത്രത്തെ വലിച്ചടുപ്പിക്കാൻ സംവിധായകന് കഴിഞ്ഞു. ദിനേഷായും ഷർമയായും വിജയ് ആന്റണി സെയ്ത്താനിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. മ്യൂസിക് കമ്പോസറിൽ നിന്നും നായകനിലേക്കുള്ള ചുവടുമാറ്റം വർഷങ്ങൾക്ക് മുമ്പേ നടത്തിയ വിജയ് ആന്റണിയ്ക്ക് ബ്രേക്ക് ത്രൂ നല്കുന്ന ചിത്രമായി സെയ്ത്താൻ മാറുമെന്ന് ഉറപ്പാണ്.

ഒരു ശബ്ദത്തിന് പിന്നാലെ പായുന്ന ദിനേഷിന് സംഭവിക്കുന്ന മാറ്റങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. ദിനേഷിന്റെ ഭാര്യയുടെ വേഷത്തിലെത്തുന്ന അരുന്ധതി നായർ തന്റെ കന്നി നായിക വേഷം മികവുറ്റതാക്കിയപ്പോൾ തമിഴകത്തിന് ഒരു പുതിയ നായികയെ കൂടി ലഭിച്ചുവെന്നു പറയാം.

നോവലിന് സിനിമയുടെ മുഖം നല്കുമ്പോൾ ഉണ്ടായേക്കാവുന്ന പാകപ്പിഴകൾ സെയ്ത്താനേയും ഇടയ്ക്കിടെ പിടികൂടുന്നുണ്ട്. വിജയ് ആന്റണിയുടെയും അരുന്ധതിയുടെയും അഭിനയ മികവും പശ്ചാത്തല സംഗീതത്തിന്റെ ആമ്പിയൻസും കൂടി ഒത്തു ചേർന്നപ്പോൾ ആദ്യ പകുതിയിൽ അത്തരം പാകപ്പിഴകൾ കൺമുന്നിൽ നിന്ന് മറച്ച് നിർത്താൻ സംവിധായകന് സാധിച്ചു. ആകാംക്ഷയുടെ കെട്ടഴിക്കാൻ പാകത്തിനുള്ള രണ്ടാം പകുതി ഒരുക്കാൻ സംവിധായകൻ മറന്നിടത്താണ് ചിത്രം മെല്ലേപ്പോക്കിലേക്ക് ചെന്നു വീഴുന്നത്. കാമറ ട്രിക്കുകൾ പാകത്തിനൊത്ത് ഉപയോഗിച്ച് ഛായാഗ്രാഹകൻ പ്രദീപ് കളിപുരയത്ത് രണ്ടാം പകുതിയിൽ ചിത്രത്തെ വരുതിയിൽ നിർത്താൻ സംവിധായകനെ ആവോളം സഹായിച്ചു.



ഒന്നാം പകുതി ശബ്ദത്തിന് പിന്നാലെയാണെങ്കിൽ രണ്ടാം പകുതി ഒന്നിനു പുറകെ വരിവരിയായ് എത്തുന്ന ട്വിസ്റ്റുകളിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. കുരുക്കുകൾ അഴിച്ചും മുറുക്കിയും ആകെ മൊത്തം കൺഫ്യൂഷനിലേക്ക് ചിത്രത്തെ കൊണ്ടെത്തിക്കാനുള്ള ബോധപൂർവമായ ശ്രമവും സംവിധായകൻ നടത്തുന്നുണ്ട്. പ്രേക്ഷകന്റെ ചിന്തകളെ വഴിതെറ്റിച്ച് തന്റെ സിനിമയിലേക്ക് പിടിച്ചിടാനുള്ള ശ്രമമായി മാത്രം അതിനെ കണ്ടാൽ മതി. പിശാചുക്കൾ ഉണ്ടോ ഇല്ലയോ എന്നുള്ള തർക്കം ഇന്നും നിലനിൽക്കേ ടെക്നോളജിയുടെ മറപറ്റി സമൂഹത്തിന് നാശംവിതയ്ക്കുന്ന മനുഷ്യ പിശാചുക്കളേയും നന്നായി പരിഹസിക്കാനും സംവിധായകൻ മറന്നിട്ടില്ല.

ഒന്നാം പകുതിയിൽ ഒരുക്കിവച്ച കുരുക്കുകൾ ഓരോന്നായി അഴിയുമ്പോൾ കഥ മറ്റൊരു തലത്തിലേക്ക് നീങ്ങുന്നത് ചിത്രത്തെ ഉലച്ചുകളഞ്ഞു. ദിനേഷിന്റെ ജീവിതത്തെ അലോസരപ്പെടുത്തി കൊണ്ടിരിക്കുന്ന ശബ്ദത്തിന് പിന്നാലെയുള്ള പോക്ക് പൂർവജന്മത്തിലേക്ക് ആനയിക്കുന്നിടത്താണ് കഥാഗതി ആകെ മാറിമറിയുന്നത്. പിന്നീട് ദിനേഷിന് സംഭവിക്കുന്ന മാറ്റങ്ങൾ അത്രയും ബിഗ് സ്ക്രീനിലൂടെ തന്നെ കണ്ടറിയുക. അടുത്ത നിമിഷം എന്തു സംഭവിക്കുമെന്നുള്ള ആകാംക്ഷ മുഴുനീളെ ചിത്രത്തിൽ നിലനിർത്തി പോകുന്നതിൽ സംവിധായകന് വിജയിച്ചിടത്താണ് സെയ്ത്താൻ വേറിട്ടൊരു കാഴ്ചാനുഭവമാകുന്നത്. സംവിധായകൻ നെയ്ത വലയ്ക്കുള്ളിൽ അകപ്പെട്ട് ഒടുവിൽ തിരിച്ചിറങ്ങി വരുമ്പോൾ സെയ്ത്താന്റെ കഥയിലേക്കും ഉപകഥകളിലേക്കും ഒന്നും കൂടി സഞ്ചരിക്കാൻ തോന്നുക സ്വഭാവികം മാത്രം.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മ​ലൈ​ക്കോ​ട്ടൈ' കു​ലു​ങ്ങി​യി​ല്ല; പ​ക്ഷേ വാ​ലി​ബ​ന്‍ മോ​ശ​മാ​ക്കി​യി​ല്ല
അ​ങ്ങ​നെ മ​ല​യാ​ള​ത്തി​ന്‍റെ മോ​ഹ​ന്‍​ലാ​ല്‍ അ​വ​ത​രി​ച്ച ലി​ജോ ജോ​സ് പെ​ല്ലി​ശേരി​യു​ടെ "മ​ലൈ​ക്കോ​
ഏ​ഴു സ​മു​ദ്ര​ങ്ങ​ള്‍​ക്ക​പ്പു​റ​ത്തെ​വി​ടെ​യോ മ​നു​വി​ന്‍റെ പ്ര​ണ​യ​വി​ര​ഹം; ഒ​പ്പം ന​മ്മ​ളും
പ്ര​ണ​യം ഒ​രു ക​ട​ല്‍ ആ​ണെ​ങ്കി​ല്‍ നോ​വ് അ​തി​ന്‍റെ ക​ര​യാ​ണ്. ഹൃ​ദ​യം ഒ​രു ശം​ഖാ​യി ആ ​ക​ര​യി​ല്‍
ചാ​വേ​റു​ക​ളു​ടെ ക​റു​ത്ത രാ​ഷ്ട്രീ​യം
കൊ​ല്ലാ​നും ചാ​കാ​നും മ​ടി​യി​ല്ലാ​ത്ത ഒ​രു​കൂ​ട്ടം പേ​രു​ടെ ചി​ല മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട അ​നു​ഭ​വ​ങ
പ​ഴ​യ "ജ​വാ​ൻ' പു​തി​യ കു​പ്പി​യി​ൽ
മൂ​ന്ന് മ​ണി​ക്കൂ​റോ​ളം നീ​ള​മു​ള്ള ഒ​രു സി​നി​മ മു​ഴു​വ​ൻ "ഫ്ലാ​ഷ്ബാ​ക്ക് മോ​ഡി'​ൽ പോ​യാ​ൽ എ​ന്താ​ക
തീ​യ​റ്റ​റു​ക​ളി​ൽ ഓ​ണ​ത്ത​ല്ല്; ബോ​ക്സ് ഓ​ഫീ​സ് കീ​ഴ​ട​ക്കി "ആ​ർ​ഡി​എ​ക്സ്'
അ​ജ​ഗ​ജാ​ന്ത​രം, ത​ല്ലു​മാ​ല എ​ന്നീ സി​നി​മ​ക​ൾ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളു​ടെ മാ​സ് ഇ​ഫ​ക്ടാ​ണ് പ്രേ​ക്ഷ​ക​
വ​യ​ല​ന്‍റ് ര​ജ​നി​യു​ടെ മാ​സ് "ജയിലർ'
ആ​രാ​ധ​ക​രെ​യും പ്രേ​ക്ഷ​ക​രെ​യും തെ​റ്റാ​യ രീ​തി​യി​ൽ സ്വാ​ധീ​നി​ക്കു​മെ​ന്ന ഭീ​തി​യി​ൽ, ത​ല്ലി​ച്ച
അ​ങ്ങോ​ട്ടോ ഇ​ങ്ങോ​ട്ടോ? ക​ൺ​ഫ്യൂ​ഷ​നി​ൽ "കു​റു​ക്ക​ൻ'
സു​ന്ദ​രി​യാ​യ ഒ​രു യു​വ​തി കൊ​ല്ല​പ്പെ​ടു​ന്ന വ​ള​രെ "വ്യ​ത്യ​സ്ത​മാ​യ' ക​ഥാ​പ​ശ്ചാ​ത്താ​ല​വു​മാ​യി
കേ​ര​ള ക്രൈം ​ഫ​യ​ൽ​സ്: പ​തി​ഞ്ഞ താ​ള​ത്തി​ൽ നീങ്ങുന്ന അ​ന്വേ​ഷ​ണം
എ​ഐ കാ​മ​റ​യെ​പ്പ​റ്റി മ​ല​യാ​ളി​ക​ൾ​ക്ക് കേ​ട്ടു​കേ​ൾ​വി പോ​ലു​മി​ല്ലാ​ത്ത, മ​ല​മ്പു​ഴ​യു​ടെ വി​പ്ല
പോ​രാ​ട്ടം തൊ​ഴി​ലാ​ക്കി​യ​വ​രു​ടെ സൂപ്പർ ത്രി​ല്ല​ർ
സൈ​ക്കോ കി​ല്ല​റെ പി​ടി​ക്കാ​ൻ ന​ട​ക്കു​ന്ന പോ​ലീ​സ് ക​ഥാ​പാ​ത്ര​ങ്ങ​ൾ ക​ഴി​ഞ്ഞ കു​റ​ച്ച് വ​ർ​ഷ​ങ്ങ​
പ്രേ​ക്ഷ​ക​ന്‍റെ നെ​ഞ്ചി​ലേ​ക്ക് വെ​ടി​വ​യ്ക്കു​ന്ന "ഏ​ജ​ന്‍റ്'
ആ​ദ്യ ഫ്രെ​യിം കാ​ണു​ന്ന​തി​ന് മു​മ്പ് ത​ന്നെ ചി​ല ചി​ത്ര​ങ്ങ​ളു​ടെ വി​ധി സ്ക്രീ​നി​ൽ തെ​ളി​ഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒ​രു ന​വാ​ഗ​ത​സം​വി​ധാ​യ​ക​ൻ ത​ന്‍റെ ആ​ദ്യ ചി​ത്രം ഒ​രു​ക്കു​മ്പോ​ൾ ഏ​ത് ത​ര​ത്തി​ലു​ള്ള ക​ഥ തെ​ര​ഞ്
ക​ഠി​നം, ക​ഠോ​രം ഈ ​ഇ​ടം ക​ണ്ടെ​ത്ത​ൽ ശ്ര​മം
ലോ​ക​ത്തി​ൽ സ്വ​ന്ത​മാ​യി ഒ​രു ഇ​ടം ക​ണ്ടെ​ത്തു​ക എ​ന്ന മ​നു​ഷ്യ​ന്‍റെ ആ​ഗ്ര​ഹ​ത്തി​ന്‍റെ ക​ഥ പ​റ​യു
പ്രേ​ക്ഷ​ക​നി​ലെ പ്ര​ണ​യി​താ​വി​നെ അ​ള​ക്കു​ന്ന "പ്ര​ണ​യ​വി​ലാ​സം'
"പാ​ടാ​ത്ത പൈ​ങ്കി​ളി' എ​ന്ന ഒ​റ്റ നോ​വ​ലി​ലൂ​ടെ മ​ല​യാ​ളി​യു​ടെ പ്രേ​മ സ​ങ്ക​ൽ​പം മാ​റ്റി​യ മു​ട്ട​
കാ​ണു​ന്ന​വ​രി​ലും "രോ​മാ​ഞ്ചം' പ​ട​ർ​ത്തു​ന്ന ചി​രി ചി​ത്രം
ഒ​രു കൂ​ട്ടം ച​ങ്ങാ​തി​മാ​ർ. ഉ​ണ്ടും ഉ​ടു​ത്തും കൊ​ടു​ത്തും പ​രാ​ധീ​ന​ത​ക​ൾ​ക്കി‌​യി​ലും അ​വ​ർ ജീ​വ
"പ​ഠാ​ൻ' പ്രേ​ക്ഷ​ക​രെ ഒ​ന്നി​പ്പി​ക്കു​ന്ന സ്വ​ർ​ണം
"നീ​യാ​ണ് സ്വ​ർ​ണം; ഞ​ങ്ങ​ളെ​യെ​ല്ലാം ഒ​ന്നി​പ്പി​ക്കു​ന്ന, മ​നോ​ഹ​ര​മാ​ക്കു​ന്ന സ്വ​ർ​ണം'- പ​ഠാ​ൻ എ
ത​ല്ല് തെ​ക്കാ​ണെ​ങ്കി​ലും കൊ​ണ്ട​ത് കേ​ര​ള​ക്ക​ര മു​ഴു​വ​ൻ!
എ​ൺ​പ​തു​ക​ളി​ൽ ന​ട​ന്ന ഒ​രു ക​ഥ! അ​ത് ഏ​ത് പ്രാ​യ​ക്കാ​രേ​യും ര​സി​പ്പി​ക്കു​ന്ന രീ​തി​യി​ൽ അ​വ​ത​ര
ഒ​റ്റു​കൊ​ടു​ക്കു​ന്ന "ഒ​റ്റ്'
ഒ​റ്റ കാ​ഴ്ച​യ്ക്ക് ക​ണ്ടി​റ​ങ്ങാ​നാ​കു​ന്ന ചി​ത്ര​മ​ല്ല ഒ​റ്റ്. വീ​ണ്ടും ആ​ലോ​ചി​ച്ച് ചോ​ദ്യ​ങ്ങ​ൾ
ഫാ​ന്‍റ​സി​യി​ൽ ര​സി​പ്പി​ക്കു​ന്ന "മ​ഹാ​വീ​ര്യ​ർ'
നി​ല​വാ​ര​മു​ള്ള ത​മാ​ശ​ക​ളും ടൈം ​ട്രാ​വ​ലും ഫാ​ന്‍റ​സി​യും കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ളും അ​തി​നു​മ​പ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
ന​മ്പി നാ​രാ​യ​ണ​ന്‍റെ ജീ​വി​ത​വും വി​ഖ്യാ​ത​മാ​യ ഐ​എ​സ്ആ​ര്‍​ഒ ചാ​ര​ക്കേ​സി​ന്‍റെ ഭാ​ഗി​ക​മാ​യ ച​രി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
ക​ന​കം മൂ​ലം: വേ​റി​ട്ട വ​ഴി​യി​ലൊ​രു ക്രൈം​ത്രി​ല്ല​ർ
സി​നി​മ​യു​ടെ വ​ലി​പ്പ​ച്ചെ​റു​പ്പ​ങ്ങ​ള്‍ നി​ര്‍​ണ​യി​ക്കു​ന്ന​ത് പ​ല​പ്പോ​ഴും താ​ര​ങ്ങ​ളാ​ണ്, താ​ര
മ​നം ക​വ​രു​ന്നു... ആ​ഗ്ര​ഹ സാ​ക്ഷാ​ത്കാ​ര​ത്തി​ന്‍റെ വാ​ങ്ക്
ചെ​റി​യ ഇ​ഷ്ട​ങ്ങ​ളും ആ​ഗ്ര​ഹ​ങ്ങ​ളും നേ​ടി​യെ​ടു​ക്കാ​ൻ ഏ​റെ വെ​ന്പു​ന്ന​വ​രാ​ണ് നാം ഓ​രോ​രു​ത്ത​ര
ന​മു​ക്കി​ട​യി​ലേ​ക്ക് ​അ​ന്വേ​ഷ​ണം എ​ത്തു​മ്പോൾ...
ചി​ല അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​മു​ക്കി​ട​യി​ലേ​ക്കു​ണ്ടാ​കും. ചെ​റു​തെ​ന്നു ന​മ്മ​ൾ ക​രു​തു​ന്ന ഒ​രു സം​ഭ​വ
നാ​നോ കാ​റും നാ​നോ​യ​ല്ലാ​ത്ത കാ​ഴ്ച​ക​ളും; ചി​രി​യും ചി​ന്ത​യു​മാ​യി ഗൗ​ത​മ​ന്‍റെ ര​ഥം
ക്യാ​ര​ക്റ്റ​ര്‍ റോ​ളു​ക​ളി​ല്‍ പ്രേ​ക്ഷ​ക ഹൃ​ദ​യം ക​വ​ര്‍​ന്ന നീ​ര​ജ് മാ​ധ​വ​നി​ല്‍ നാ​യ​ക വേ​ഷം ഭ​
ത്രി​ല്ല​ടി​പ്പി​ക്കു​ന്ന പാ​തി​രാ ക​ഥ!
റി​ലീ​സാ​കു​ന്ന​തി​നു മു​ന്പു ത​ന്നെ ആ​വേ​ശം സൃ​ഷ്ടി​ച്ച അ​ഞ്ചാം പാ​തി​ര അ​തു​ക്കും മേ​ലെ ബോ​ക്സോ​
ക്രി​സ്മ​സ് ആ​ഘോ​ഷ​മാ​ക്കാ​ന്‍ മാ​സ് ആ​ക്‌ഷ​നു​മാ​യി തൃ​ശൂ​ര്‍​പൂ​രം
ക്രി​സ്മ​സ് അ​വ​ധി​ക്കാ​ലം ആ​ഘോ​ഷ​മാ​ക്കാ​ന്‍ മാ​സ് എ​ന്‍​ട്രി​യു​മാ​യി ജ​യ​സൂ​ര്യ​യു​ടെ തൃ​ശൂ​ര്‍​പ
ആ​രാ​ധ​ന​യു​ടെ​യും ആ​ത്മാ​ഭി​മാ​ന​ത്തി​ന്‍റെ​യും ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ്
ആ​ത്മാ​ഭി​മാ​നം ഏ​തൊ​രാ​ള്‍​ക്കും വി​ല​പ്പെ​ട്ട​താ​ണ്. അ​തി​ന് മു​റി​വേ​റ്റാ​ല്‍ ആ​രാ​യാ​ലും പ്ര​തി​
പ​ക​യു​ടെ ക​ന​ല്‍ എ​രി​ഞ്ഞ​ട​ങ്ങു​ന്ന മാ​മാ​ങ്കം
ച​രി​ത്ര​ക്ക​ഥ​യ്ക്ക​പ്പു​റം വൈ​രാ​ഗ്യ​വും പ​ക​യും നി​റ​ഞ്ഞ സ​മ​കാ​ലി​ക ലോ​ക​ത്തി​നു​ള്ള സാ​രോ​പ​ദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.