Home
|
Editorial
|
Leader Page Article
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
Obituary
|
NRI News
|
Big Screen
|
Health
Review
Back to home
തലമുറ വ്യത്യാസമില്ലാതെ യാത്ര പോകേണ്ട തുരുത്ത്
തീയറ്ററിനുള്ളിലേക്ക് കയറി കൂടാൻ നന്നേ പാടുപെടേണ്ടി വന്ന ഒരു ചിത്രം പ്രേക്ഷകനോടായി, ‘നീ നിന്നെ തന്നെ ഒന്നു ചോദ്യം ചെയ്ത് നോക്കൂ അപ്പോൾ മനസിലാകും നീ ചെയ്യുന്നതിന്റെ ശരിയും തെറ്റുമേതെന്ന്’ മുഖം നോക്കാതെ ചോദിക്കുന്നിടത്താണ് ‘മണ്ട്രോ തുരുത്ത്’’ ഒരു വേറിട്ട കാഴ്ചയാകുന്നത്. വിതരണം ഏറ്റെടുത്ത സംവിധായകൻ ആഷിക് അബു സ്വയം ഈ ചോദ്യം ചോദിച്ചത് കൊണ്ടാവാം ഇന്ന് ഈ ചിത്രം തീയറ്ററിൽ വെളിച്ചം കണ്ടതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ചില കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ പ്രയാസമാണ്, അതുപോലെ ചെയ്തു കാട്ടാനും. അത്തരം ഒരു വിഷയത്തെ അതിവിദഗ്ധമായി സ്ക്രീനിലേക്ക് പകർത്തിയപ്പോൾ അത് കൃത്യമായി നമ്മോട് സംവദിച്ചിടത്താണ് മണ്ട്രോ തുരുത്തിന്റെ വിജയം.
ജനറേഷൻ ഗ്യാപ്പിന്റെ പ്രശ്നങ്ങളെ കുറിച്ച് പറയാൻ പ്രകൃതിയുടെ വികൃതിയാൽ ചുറ്റപ്പെട്ട ഈ തുരുത്തിലേക്ക് പ്രേക്ഷകരെ യുവ സംവിധായകൻ പി.എസ്.മനു ക്ഷണിച്ചതിന് വ്യക്തമായ കാരണങ്ങളുണ്ട്. അറിയാതെ ആണെങ്കിലും ഈ ചിത്രം കാണുന്നവരുടെ മനസുകൾ കൂടി ഈ തുരുത്തിൽ അകപ്പെടുകയാണ്. മനസുകളുടെ സഞ്ചാരത്തെക്കുറിച്ച് പറയാൻ ഒത്തിണങ്ങിയ സ്ഥലം തന്നെയാണ് നാലുപാടും വെള്ളത്താൽ ചുറ്റപ്പെട്ട ഈ തുരുത്ത്.
ചിത്രത്തിൽ രണ്ടു നായകന്മാരാണ് ഒരാൾ ന്യൂജറേഷൻ പ്രതിനിധിയായ കേശു(ജെസൺ ചാക്കോ)വും മറ്റേയാൾ ഓൾഡ് ജനറേഷൻ പ്രതിനിധിയായ കേശുവിന്റെ അപ്പൂപ്പനും(ഇന്ദ്രൻസ്). ഇവരുടെ രണ്ടു പേരുടെയും മനസുകളിലേക്കുള്ള സഞ്ചാരമാണ് ചിത്രം.
ബംഗളൂരുവിൽ നിന്നും മണ്ട്രോ തുരുത്തിലേക്ക് എത്തുന്ന കേശു(ജെസൺ ചാക്കോ)വിലൂടെയാണ് കഥ വികസിക്കുന്നത്. ഇന്ദ്രൻസ് എന്ന നടനിലെ ഭാവമാറ്റങ്ങൾ കൃത്യമായി ഒപ്പിടയെടുക്കുന്നതിൽ സംവിധായകൻ നൂറു ശതമാനം വിജയിച്ചു. ചിരിയിൽ ചില കാര്യങ്ങൾ, മൗനത്തിൽ പല കാര്യങ്ങൾ, നോട്ടത്തിലോ ഒരുപിടി കാര്യങ്ങൾ ഇങ്ങനെ ഒരു അഭിനേതാവിന്റെ മുഖത്ത് വിരിയുന്ന മാനറിസങ്ങളത്രയും ഇന്ദ്രൻസിലും പ്രതിഫലിച്ചപ്പോൾ മണ്ട്രോ തുരുത്ത് ഈ നടന്റെ അഭിനയ ജീവിതത്തിലെ പ്രധാന ഏടായി മാറുകയായിരുന്നു. തുടക്കകാരന്റെ ഒരു ആലസ്യവും മുഖത്തുകാട്ടാതെ അപ്പൂപ്പനെ വട്ടം കറക്കുന്ന ചോദ്യശരങ്ങൾ ഉന്നയിച്ച് ജെസൺ തുരുത്തിലൂടെ ഓടിച്ചാടി നടന്നപ്പോൾ മലയാള സിനിമയ്ക്ക് ഒരു മികച്ച അഭിനേതാവിനെ കൂടി കിട്ടി. മത്സരാഭിനയം തന്നെയാണ് രണ്ടുപേരും ചിത്രത്തിൽ പുറത്തെടുത്തിരിക്കുന്നത്.
ചലച്ചിത്രമേളകളിൽ പ്രത്യക്ഷപ്പെട്ട ചിത്രമായതു കാരണം ഇതൊരു ബുദ്ധിജീവി സിനിമയെന്ന് തെറ്റിദ്ധരിച്ച് ചിത്രം കാണാതിരുന്നാൽ നഷ്ടം നിങ്ങൾക്കു മാത്രം. തലമുറകളുടെ അന്തരത്തെ കുറിച്ച് പറയുന്ന ചിത്രത്തിന്റെ ആദ്യ പകുതിയിൽ അപ്പൂപ്പൻ കൊച്ചുമകന്റെ കുരുത്തകേടുകൾ തിരുത്താൻ ശ്രമിക്കുന്നതും പിന്നീട് കൺമുന്നിൽ കൈവിട്ട് പോകുന്ന കൊച്ചുമകനെ വരുതിയിൽ നിർത്താനുമുള്ള നെട്ടോട്ടവുമെല്ലാമായി മനുഷ്യ മനസുകളിലെ ചാഞ്ചാട്ടത്തെ സംവിധായകൻ നന്നായി പകർത്തിവയ്ക്കുന്നുണ്ട്.
വീട്ടുവേലക്കാരിയായ കാത്തുവായാണ് അഭിജ ചിത്രത്തിലെത്തുന്നത്. തലമുറകളുടെ മാറ്റം കാണിക്കാനായി സംവിധായകൻ കാട്ടിയ കുറുക്കുവഴി തന്നെയാണ് ഈ കഥാപാത്രം. അത് പ്രേക്ഷകരോട് നന്നായി സംവദിക്കുകയും ചെയ്തു. വൈദ്യനായി അലൻസിയർ ഇന്ദ്രൻസിന്റെ മകനായി അനിൽ പി നെടമങ്ങാടും ചിത്രത്തിലുണ്ട്. ഇത്രയ്ക്കും തീവ്രമായി വിഷയത്തെ മനസിലേക്കടുപ്പിക്കാൻ പാകത്തിനുള്ള പശ്ചാത്തല സംഗീതം തന്നെയാണ് ചിത്രത്തിനായി ഒരുക്കിയിരുന്നത്. മണ്ട്രോ തുരുത്തിന്റെ ഭംഗി ആവോളം ആസ്വദിച്ചു തന്നെ ഛായാഗ്രാഹകൻ പ്രതാപ് പി. നായർ ദൃശ്യങ്ങൾ ഒപ്പിയെടുത്തപ്പോൾ പകിട്ടേറിയ ഫ്രെയിമുകളാൽ ചിത്രം സമ്പന്നമാകുകയും ചെയ്തു.
തുടക്കത്തിൽ കൊച്ചുമകനോട് അപ്പൂപ്പൻ ചോദിക്കുന്ന ചോദ്യങ്ങൾ ഒടുവിൽ അപ്പൂപ്പന് നേർക്ക് തന്നെ തുറിച്ച് നോക്കുന്നിടത്താണ് കഥ അവസാനിക്കുന്നത്. ആ ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും എന്തെല്ലാമെന്നും നിങ്ങൾ തീയറ്റിൽ പോയി തന്നെ കണ്ടറിയുക. തലമുറകളുടെ അന്തരം കൃത്യമായി വരച്ചിട്ടിരിക്കുന്ന ചിത്രം നല്ല സിനിമകളെ സ്നേഹിക്കുന്ന ഏതൊരാൾക്കും കണ്ടിരിക്കാവുന്ന ഒന്നാണ്.
(ഈ തുരുത്തിൽ കയറിയാൽ നിങ്ങളും അറിയാതെ ചില ചോദ്യങ്ങൾ സ്വയം ചോദിച്ചെന്നിരിക്കും.)
വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന് മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്ക്കപ്പുറത്തെവിടെയോ മനുവിന്റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്റെ ആഗ്രഹത്തിന്റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കിയിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്റെ ആത്മകഥയോ?
നമ്പി നാരായണന്റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്‍പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്പ
ആരാധനയുടെയും ആത്മാഭിമാനത്തിന്റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല് എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന് പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്റെ വക "പണി'
Home
|
Editorial
|
Leader Page
|
Latest News
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
NRI News
|
Religion
|
Movies
|
Viral
|
4 wheel
|
Health
|
About Us
Remembrances
|
Today's news
|
Youth Special
|
Cartoons
|
Jeevithavijayam
|
Matrimonial
|
Classifieds
|
Deepika Newspaper
|
Rashtra Deepika
|
Chocolate
University News
|
Sunday Deepika
|
Business Deepika
|
Karshakan
|
Kuttikalude Deepika
|
Career Deepika
|
Sreedhanam
|
Children's Digest
|
Deepika Campus
Rashtra Deepika LTD
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved , To access reprinting rights please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
|
Terms of use
Copyright @ 2021 , Rashtra Deepika Ltd.